• September 8, 2024

നെടുമ്പാശേരിയിൽ വീണ്ടും യാത്രക്കാ‍ര്‍ക്ക് ‘പണികിട്ടി’: ഇന്നലെ പുറപ്പെടേണ്ടിയിരുന്ന വിമാനം ഇനിയും പുറപ്പെട്ടില്ല

നെടുമ്പാശേരിയിൽ വീണ്ടും യാത്രക്കാ‍ര്‍ക്ക് ‘പണികിട്ടി’: ഇന്നലെ പുറപ്പെടേണ്ടിയിരുന്ന വിമാനം ഇനിയും പുറപ്പെട്ടില്ല

കൊച്ചി സെപ്റ്റംബർ 8: നെടുമ്പാശേരിയിൽ വീണ്ടും യാത്രക്കാ‍ര്‍ക്ക് ദുരിതം. സ്‌പൈസ് ജെറ്റ് വിമാനം വൈകുന്നു. ഇന്നലെ രാത്രി 10.30 പുറപ്പെടേണ്ട കൊച്ചി-ദുബായ് വിമാനമാണ് വൈകുന്നത്. എമിഗ്രേഷൻ ക്ലിയറൻസ് കഴിഞ്ഞ യാത്രക്കാർ പ്രതിഷേധത്തിലാണ്. വിമാനം എപ്പോൾ പുറപ്പെടുമെന്ന് ഇതുവരെ മറുപടി ലഭിച്ചില്ലെന്ന് യാത്രക്കാർ ആരോപിച്ചു.

ഇന്നലെയും സമാനമായ രീതിയിൽ യാത്രക്കാരെ ദുരിതത്തിലാക്കി എയര്‍ ഇന്ത്യ വിമാനം അവസാന നിമിഷം റദ്ദാക്കിയിരുന്നു. കൊച്ചിയിൽ നിന്നും ലണ്ടനിലേക്കുളള എയര്‍ ഇന്ത്യ വിമാനമാണ് റദ്ദാക്കിയത്. സാങ്കേതിക പ്രശ്നം കാരണം വിമാനമെത്തിയില്ലെന്നാണ് അധികൃതരുടെ വിശദീകരണം. വിമാനം റദ്ദാക്കിയതോടെ 250ഓളം യാത്രക്കാരാണ് വലഞ്ഞത്.

ഇന്നലെ ഉച്ചയ്ക്ക് 12.25ന് കൊച്ചിയില്‍ നിന്നും പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് റദ്ദാക്കിയത്. ഇതോടെ, ദൂരസ്ഥലങ്ങളില്‍ നിന്നും യാത്ര ചെയ്ത് മണിക്കൂറുകള്‍ക്കു മുമ്പേ വിമാനത്താവളത്തിലെത്തിയ സ്്ത്രീകളും കുട്ടികളും അടങ്ങുന്ന നൂറുകണക്കിന് യാത്രക്കാരാണ് വിമാനത്താവളത്തില്‍ കുടുങ്ങിയത്.

250ഓളം പേരാണ് ലണ്ടനിലേക്ക് പറക്കാനായി കൊച്ചി വിമാനത്താവളത്തിലെത്തി ദുരിതത്തിലായത്. അപ്രതീക്ഷിത യാത്രാ മുടക്കില്‍ യാത്രക്കാര്‍ പ്രതിഷേധിച്ചെങ്കിലും പ്രശ്‌ന പരിഹാരമുണ്ടായില്ല. രാവിലെ മുതല്‍ വിമാനത്താവളത്തിലെത്തിയ നിരവധി യാത്രക്കാരാണ് വിമാനം റദ്ദാക്കിയതോടെ ദുരിതത്തിലായത്.

അതേസമയം, സാങ്കേതിക പ്രശ്‌നം കാരണം വിമാനമെത്തിയില്ലെന്നാണ് അധികൃതരുടെ വിശദീകരണം. കൊച്ചി – ഗാത്വിക് എയര്‍ ഇന്ത്യ വിമാനം മിക്ക ദിവസങ്ങളിലും വൈകിയാണ് പുറപ്പെടുന്നതും. ചില നേരങ്ങളില്‍ മൂന്ന് – നാല് മണിക്കൂറുകള്‍ വരെയാണ് വൈകുന്നത്.