• April 7, 2024

നിങ്ങളുടെ സ്പോന്സറിന്റെ ലൈസൻസ് നഷ്ടപ്പെട്ടാൽ 60 ദിവസത്തിനുള്ളിൽ നിങ്ങൾ യു കെ വിടണം: ഈ നിയമം മാറ്റാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള പെറ്റീഷൻ സൈൻ ചെയുക

നിങ്ങളുടെ സ്പോന്സറിന്റെ ലൈസൻസ് നഷ്ടപ്പെട്ടാൽ 60 ദിവസത്തിനുള്ളിൽ നിങ്ങൾ യു കെ വിടണം: ഈ നിയമം മാറ്റാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള പെറ്റീഷൻ സൈൻ ചെയുക

ലണ്ടൻ ഏപ്രിൽ 7: നിയമങ്ങൾ തെറ്റിച്ച യുകെയിലെ അനവധി കെയർ ഹോമുകളുടെ വിദേശ ജോലിക്കാരെ സ്പോൺസർ ചെയ്യാനുള്ള ലൈസൻസ് നഷ്ടപ്പെട്ടപ്പോൾ ഇവരുടെ വിസയിൽ വന്നവർക്ക്‌ 60 ദിവസം മാത്രമേ ഇപ്പോൾ യുകെയിൽ തുടരാൻ അനുവാദമുള്ളു.

തൊഴിൽ നഷ്ടപ്പെട്ട ആരോഗ്യ പ്രവർത്തകർക്ക് ഒരു വർഷം കൂടി യുകെയിൽ തുടരാൻ അനുവദിക്കുക എന്ന ആവശ്യവുമായി ബ്രിട്ടീഷ്‌ പാർലമെന്റിൽ സമർപ്പിച്ച പെറ്റീഷൻ 10000 ഒപ്പുകൾ ഉണ്ടെങ്കിൽ മാത്രമേ ചർച്ചയ്ക്ക്‌ എടുക്കുകയുള്ളു.

എല്ലാവരും ഇതിൽ സഹകരിക്കുക, ഏജന്റുമാരുടെ ചതിയിൽപ്പെട്ട്‌ ലക്ഷങ്ങൾ മുടക്കി യുകെയിൽ എത്തി ജീവിതം അനിശ്ചിതത്തിലായവരുടെ അവസാന പ്രതീക്ഷയാണു ഈ ശ്രമം.

ഈ നിവേദനത്തിൽ ഒപ്പിടുന്നതിനൊപ്പം ഇത്‌ മറ്റുള്ളവർക്കും അയച്ചു കൊടുക്കുക.

പെറ്റീഷൻ സൈൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയുക യു കെയിൽ താമസിക്കുന്നവർക്കും ബ്രിട്ടീഷ് പൗരന്മാർക്കും ഈ ആവശ്യം സപ്പോർട്ട് ചെയ്യാൻ ഇത് സൈൻ ചെയ്യാം

Allow jobless overseas healthcare workers in UK to stay for one year – Petitions (parliament.uk)

What happens if your sponsor loses his licence? You have to leave within 60 days

2022-ൽ കെയർ സെക്ടർ ഉദാരവത്കരിച്ചതിനു ശേഷം യുകെയിൽ എത്തിയ നിരവധി ആരോഗ്യ പ്രവർത്തകർക്ക് ജോലിയിൽ പ്രവേശിക്കാൻ കഴിഞ്ഞിട്ടില്ല. കാരണം, അവരുടെ സ്പോൺസർമാർക്ക് അവർക്ക് ജോലി നൽകാൻ കഴിയുന്നില്ല അല്ലെങ്കിൽ അവർ എത്തിയപ്പോൾ അവർക്ക് ഒരു ജോലി ലഭ്യമല്ലായിരുന്നു.

ചില സ്ഥാപനങ്ങൾക്ക് അവരുടെ സ്വന്തം തെറ്റ് കാരണം വിദേശ ജോലിക്കാരെ സ്പോൺസർ ചെയ്യാനുള്ള ലൈസൻസ് നഷ്ടപ്പെട്ടു. ഈ കാരണത്താൽ അവരുടെ കീഴിൽ വന്ന അനേകം ഹെൽത്ത് കെയർ വർക്കേഴ്സിന് യു കെയിൽ നിൽക്കണമെങ്കിൽ മറ്റൊരു ജോലി കരസ്ഥമാക്കണം.

സ്‌പോൺസർഷിപ്പ് നഷ്‌ടപ്പെട്ട യുകെയിലെ വിദേശ ആരോഗ്യ പ്രവർത്തകർക്ക് 60 ദിവസം മാത്രമേ താമസിക്കാൻ അനുവാദമുള്ളൂ.

60 ദിവസം എന്നത് ഒരു കുടുംബത്തിന് യു കെ വിട്ടു പോകാൻ വളരെ ചെറിയ അറിയിപ്പാണ്, കാരണം ഇത് അവരുടെ കുട്ടികളുടെ സ്കൂൾ വിദ്യാഭ്യാസത്തെ തടസ്സപ്പെടുത്തുകയും വാടക അല്ലെങ്കിൽ ഡെപ്പോസിറ്റ് നഷ്ടപ്പെടുകയും ഫർണിഷിംഗ് ചെലവുകൾ നഷ്ടപ്പെടുക, വിമാന ടിക്കറ്റ്, സ്ഥലം മാറാനുള്ള ചിലവ് എന്നിവയ്ക്ക് കാരണമാവുകയും ചെയ്യും.

തൊഴിൽ രഹിതരായ ആരോഗ്യ പ്രവർത്തകർക്ക് മറ്റൊരു ജോലി ഉറപ്പാക്കാൻ യുകെയിൽ താമസിക്കുന്നത് ഒരു വർഷത്തേക്ക് കൂടി നീട്ടണമെന്നാണ് ഗവണ്മെന്റിനോട് അഭ്യർത്ഥന.

ഒരിക്കലും പരിശോധിക്കപ്പെടുകയോ ആവശ്യമുണ്ടെന്ന് വിലയിരുത്തുകയോ ചെയ്യാത്ത അനേകം കമ്പനികൾക്ക് COS നൽകിയതായി റിപ്പോർട്ടുകളുണ്ട്. ഇത് കുടുംബസമേതം എത്തുന്ന ആരോഗ്യപ്രവർത്തകരുടെ എണ്ണത്തിൽ വൻ വർധനവുണ്ടാക്കി.

എത്തിയ ഈ കുടുംബങ്ങൾ കടക്കെണിയിലായതിനാൽ തിരിച്ചുപോകാൻ കഴിയാത്ത അവസ്ഥയിലാണ്.

ലൈസൻസ് നഷ്ടപ്പെട്ട യുകെയിലെ സ്ഥാപനങ്ങൾക്ക് അവരുടെ കീഴിൽ വന്ന വിദേശ ആരോഗ്യ പ്രവർത്തകർക്ക് താമസം നീട്ടി കൊടുക്കാനും കഴിയില്ല.

തൊഴിൽ രഹിതരായ ആരോഗ്യ പ്രവർത്തകർക്ക് ജോലി ഉറപ്പാക്കാൻ യുകെയിൽ ഒരു വർഷത്തേക്ക് കൂടി താമസം നീട്ടണമെന്നാണ് ഈ പെറ്റീഷൻ കൊണ്ട് അഭ്യർത്ഥിക്കുന്നത്.