• February 11, 2024

ജോലിക്കു അപേക്ഷിക്കുമ്പോൾ സപ്പോർട്ടിങ് സ്റ്റെമെന്റ്റ് വളരെ പ്രധാനപ്പെട്ട ഘടകമാണ്

ജോലിക്കു അപേക്ഷിക്കുമ്പോൾ സപ്പോർട്ടിങ് സ്റ്റെമെന്റ്റ് വളരെ പ്രധാനപ്പെട്ട ഘടകമാണ്

ലണ്ടൻ Feb 11: NHSലെ ഒഴിവുകളിലേക്ക്‌ അപേക്ഷിക്കാൻ നൂറിൽ പരം മലയാളി ഹെൽത്ത് കെയർ ജോലിക്കാരാണ് കഴിഞ്ഞ രണ്ടു ദിവസമായിട്ടു ഈ വെബ്സൈറ്റുമായിട്ടു ബന്ധപ്പെട്ടത്.

തൊണ്ണൂറു ശതമാനം ബന്ധപ്പെട്ടവർ ആറു മാസത്തിനും ഒരു വര്ഷത്തിനും മേലെ ഹെൽത്ത് കെയർ ജോലികളിൽ അനുഭവ പരിചയം ഉള്ളവരാണ്. അവരോടൊക്കെ സംസാരിക്കുമ്പോൾ മനസിലായത് അവരുടെ അപ്ലിക്കേഷൻ എപ്പോഴും നിരസിക്കപെടുന്നു എന്നാണ്.

അവരുടെ അപ്ലിക്കേഷൻ ലെ സപ്പോർട്ടിങ് സ്റ്റെമെന്റ്റ് ചെക്ക് ചെയ്തപ്പോഴാണ് തെറ്റ് എവിടെയാണെന്ന് മനസിലായത്. അവരുടെ യു കെയിലെ ഹെൽത്ത് കെയർ അനുഭവ പരിചയവും, വിദ്യാഭാസ യോഗ്യതയും അപേക്ഷിക്കുന്ന ജോലിക്കു എങ്ങനെ അന്യോജ്യമാണെന്നു അവർ പൂർണമായും പ്രതിഫലിപ്പിക്കുന്നില്ല.

സപ്പോർട്ടിങ് സ്റ്റെമെന്റ്റ് (ഹെൽത്ത് കെയർ അസിസ്റ്റന്റ് ആൻഡ് ഹെൽത്ത് കെയർ സപ്പോർട്ട് വർക്കർ ജോലിക്കു മാത്രം ) സഹായം വേണമെങ്കിൽ ജോലിയുടെ ലിങ്കും പേഴ്സൺ ആൻഡ് ജോബ് സ്പെസിഫിക്കേഷനും യും ഒരു ഡ്രാഫ്റ്റ് സപ്പോർട്ടിങ് സ്റ്റെമെന്റ്റ് നിങ്ങളുടെ രീതിയിൽ തയാറാക്കി അയക്കുക. നിങ്ങളുടെ ഡ്രാഫ്റ്റ് സപ്പോർട്ടിങ് സ്റ്റെമെന്റ്റ് അയച്ചില്ലെങ്കിൽ ഞങ്ങൾക്ക് സഹായിക്കാൻ പറ്റില്ല. editor@ukmalayalee.com എന്ന ഈമെയിലിലേക്കു അയക്കുക.

COS ഓഫറിനൊപ്പം NHS-ൽ നിരവധി ഹെൽത്ത്‌കെയർ അസിസ്റ്റൻ്റ് ജോലികൾ ലഭ്യം: നേരിട്ട് അപേക്ഷിക്കുക

COS ഓഫറിനൊപ്പം NHS-ൽ നിരവധി ഹെൽത്ത്‌കെയർ സപ്പോർട്ട് ജോലികൾ ലഭ്യം: നേരിട്ട് അപേക്ഷിക്കുക

ഓരോ ജോലിക്കും വ്യത്യസ്തമായ സപ്പോർട്ടിങ് സ്റ്റെമെന്റ്റ് ആണ് വേണ്ടത്

യു കെ മലയാളിയുടെ വാട്സാപ്പ് ബ്രോഡ്കാസറ്റ് ചാനലിൽ ചേരാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

ഓരോ ജോലിക്കും അതിനു വേണ്ട കഴിവുകളും അനുഭവ പരിചയും വിദ്യാഭാസ യോഗ്യതയുമാണ് വേണ്ടത്. ഇനിപ്പറയുന്ന പ്രധാന പോയിൻ്റുകൾ സപ്പോർട്ടിങ് സ്റ്റെമെന്റ്റ് തയാറാക്കുമ്പോൾ ശ്രദിക്കുക :

ജോലി വിവരണം നന്നായി വായിക്കുക: ആവശ്യമായ പ്രധാന കഴിവുകൾ, അനുഭവപരിചയം, യോഗ്യതകൾ എന്നിവ ഹൈലൈറ്റ് ചെയ്യുക

നിങ്ങൾ എപ്പോഴൊക്കെ മാനദണ്ഡങ്ങൾ പാലിച്ചു എന്നതിൻ്റെ നിർദ്ദിഷ്ട ഉദാഹരണങ്ങൾ നൽകുക, അവ റോളിന് പ്രസക്തമാണെന്ന് ഉറപ്പാക്കുക

ദൈർഘ്യമേറിയ വിവരണങ്ങൾ ഒഴിവാക്കുകയും സപ്പോർട്ടിങ് സ്റ്റേമെന്റിലുടനീളം നിരവധി ഉദാഹരണങ്ങൾ ഉപയോഗിക്കാൻ ശ്രമിക്കുക

ജോലി അപേക്ഷയിലെ സപ്പോർട്ടിങ് സ്റ്റെമെന്റ്റ് പ്രധാനമാണ്, കാരണം നിങ്ങൾ എങ്ങനെ നിർദ്ദിഷ്ട തൊഴിൽ മാനദണ്ഡങ്ങൾ പാലിക്കുന്നു എന്നതിൻ്റെ തെളിവ് നൽകാനും ഒരു പ്രത്യേക റോളിന് നിങ്ങളുടെ അനുയോജ്യത രൂപപ്പെടുത്താനും തൊഴിലുടമയുടെ ആവശ്യങ്ങളുമായി നേരിട്ട് അറിയിക്കുവാൻ ഇത് നിങ്ങളെ സഹായിക്കുന്നു

നിങ്ങൾ ജോലിക്കുള്ള മികച്ച സ്ഥാനാർത്ഥിയാണെന്ന് തൊഴിലുടമയോട് തെളിയിക്കാനുള്ള അവസരമാണിത്. റിക്രൂട്ട് മാനേജർക്കും ഓർഗനൈസേഷനും നിങ്ങളിൽ നിന്ന് ലഭിക്കുന്ന ആദ്യ മതിപ്പ് ആയിരിക്കും ഇത്.

അവശ്യ ആവശ്യകതാ മാനദണ്ഡ തലക്കെട്ടുകളിൽ ലിസ്റ്റുചെയ്തിരിക്കുന്ന ഓരോ പോയിൻ്റും അഭിസംബോധന ചെയ്തു എഴുതുക.

സാമ്പിൾ സപ്പോർട്ടിങ് സ്റ്റെമെന്റുകൾ താഴെ കൊടുക്കുന്നു. ഒരു കാരണവശാലും ഇത് കോപ്പി ചെയ്യരുത്. ഈ ഫോർമാറ്റ് ഉപയോഗിക്കാം അല്ലെങ്കിൽ ഒരു ഡ്രാഫ്റ്റ് ഇതുപോലെ ചെയ്തിട്ട് മറ്റാരുടെയെങ്കിലും സഹായം തേടുക.

നിങ്ങൾ അപേക്ഷിക്കുന്ന സ്ഥാനത്തിനായുള്ള ‘വ്യക്തി സ്പെസിഫിക്കേഷനുമായി’ നിങ്ങളുടെ അപേക്ഷ എത്രത്തോളം പൊരുത്തപ്പെടുന്നുവെന്ന് എല്ലാ തൊഴിലുടമകളും വിലയിരുത്തും. വ്യക്തിയുടെ സ്പെസിഫിക്കേഷനുമായി അടുത്ത് പൊരുത്തപ്പെടുന്ന അപേക്ഷകർ അഭിമുഖത്തിനായി ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെടുന്നവരായിരിക്കും. (All employers will be judging how well your application matches the ‘person specification’ for the position you are applying for. The applicants who closely match the person specification will be the ones that are shortlisted for interview).

Completing an application for NHS Jobs CLICK FOR MORE DETAILS