• May 10, 2024

യു കെയിൽ ചതിക്കപെട്ടവർ ഏജന്റുമാരുടെയും ഇടനിലക്കാരുടെയും പേരുകളും പടങ്ങളും പ്രസിദ്ധികരിച്ചു തുടങ്ങി

യു കെയിൽ ചതിക്കപെട്ടവർ ഏജന്റുമാരുടെയും ഇടനിലക്കാരുടെയും പേരുകളും പടങ്ങളും പ്രസിദ്ധികരിച്ചു തുടങ്ങി

സ്വന്തം ലേഖകൻ

ലണ്ടൻ മെയ് 10: യു കെ വിസ ഇടപാടിൽ പണം വാങ്ങിയ ഏജന്റുമാരും ഇടനിലക്കാരും ചതിക്കപ്പെട്ടവരുംതമ്മിലുള്ള പ്രശ്നങ്ങൾ പരമാവധി പെട്ടെന്ന് തീർക്കുന്നതാണ് അവർക്കു നല്ലത്.

എന്നെങ്കിലും നിങ്ങൾക്ക് കേരളത്തിലേക്ക് മടങ്ങി ചെല്ലേണ്ടി വരുമെന്ന് ഓർക്കുക. വരുമ്പോൾ നിങ്ങളുടെ പേരിൽ കേസ് ഉണ്ടെങ്കിൽ നിങ്ങൾ അകത്താകും എന്നുള്ളത് ഉറപ്പാണ്.

അങ്ങനെ വന്ന പല ഏജന്റുമാരും ഇടനിലക്കാരും ഇപ്പോൾ ജയിലിലാണ് ഉള്ളത് എന്നാണ് അറിവ്.  കഴിഞ്ഞ ദിവസവും ഒരു മലയാളി ഏജന്റിനെ ഡൽഹിയിൽ നിന്നും അറസ്റ്റ് ചെയ്തിരുന്നു.

പല ഏജന്റുമാരുടെയും ഇടനിലക്കാരുടെയും പേരിൽ കേരള പോലീസിൽ കേസ് രജിസ്റ്റർ ആയിട്ടുണ്ട്.

വിസാ ചിറ്റിങ്ങിൽ പ്രതികൾ മിക്കവാറും രാജ്യത്തിന് പുറത്തായിരിക്കും അതുകൊണ്ടുതന്നെ കേരള പോലീസിന് പരിമിതികൾ ഉണ്ട് .

കൃത്യമായ തെളിവും രേഖകളും ഉള്ള സംഭവങ്ങളിൽ കേസ് രജിസ്റ്റർ ചെയ്യുകയും കുറ്റവാളികളെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു വരുന്നുണ്ട്.

യു കെയിലെ ഹോം ഓഫീസിൽ ഡാറ്റാബേസിൽ നിങ്ങളുടെ പേരുണ്ടെങ്കിൽ നിങ്ങളുടെ വിസയെ അത് പ്രതികൂലമായി ബാധിക്കും.

ഏജന്റുമാരുടെയും ഇടനിലക്കാരുടെയും പേരും പടവും പാസ്പോര്ട്ട് രേഖകളും ഇപ്പോൾ പല WHATSAPP ഗ്രൂപ്പുകളിലും പ്രത്യക്ഷപെട്ടു തുടങ്ങിയുട്ടുണ്ട്. ചതിക്കപെട്ടവർക്കു ഇനി ഒന്നും നഷ്ടപ്പെടാൻ ബാക്കി ഇല്ലാത്തതുകൊണ്ട് അവർ എല്ലാ മാർഗവും ഉപയോഗിച്ച് ഈ പറഞ്ഞ വിസ ഏജന്റുമാരുടെയും ഇടനിലക്കാരുടെയും പേരും പടവും പരസ്യപ്പെടുത്താൻ തുടങ്ങിയിട്ടുണ്ട്.

ലക്ഷങ്ങൾ കൊടുത്തു യു കെയിൽ വന്നിട്ട് സ്ഥിരം ജോലി ഇല്ലാതാകുമ്പോൾ, സ്പോൺസർ ലൈസൻസ് നഷ്ടപ്പെട്ട് മറ്റു ജോലി കിട്ടാതാകുമ്പോൾ ഒരു ചോദ്യം ബാക്കി നില്കുന്നു .. എന്തുകൊണ്ട് ഇതൊക്കെ ഈ ഏജന്റുമാർ അല്ലെങ്കിൽ ഇടനിലക്കാർ മുൻപേ പറഞ്ഞില്ല. വീടും സ്ഥലവും എല്ലാം വിറ്റാണ് പലരും വന്നിട്ടുള്ളതു. എല്ലാം നഷ്ടപ്പെടുമ്പോൾ അവർക്കു നോവും. അപ്പോഴാണ് അവർ അവരുടെ അവസാന മാർഗമായി ഈ ഏജന്റുമാരെയും ഇടനിലക്കാരെയും പരസ്യപ്പെടുത്തുന്നത്.

പല ഇടനാലക്കാരും പറയുന്നത് അവരെ അവരുടെ മുകളിലുള്ള ഏജന്റാണ് പറ്റിച്ചതെന്നു.

കഴിഞ്ഞ ദിവസം ഒരു WHATSAPP ഗ്രൂപ്പിൽ ഇങ്ങനെ ഒരാൾ ഒരു ഇടനിൽക്കാരനെ കുറിച്ച് പടം സഹിതം പോസ്റ്റ് ഇട്ടു. ഇടനിലക്കാരൻ ഈ ഗ്രൂപ്പിൽ തന്നെ അംഗമായത് കാരണം അത് കാണുകയും ഉടൻ തന്നെ ഇടനിലക്കാരന്റെ കദനകഥ പറയുക ഉണ്ടായി. ഈ ഇടനിലക്കാരനെ മറ്റൊരു മലയാളി ഏജൻറ് പറ്റിക്കുകയായിരുന്നു എന്ന്.

ഈ ഇടനിലക്കാരൻ ഉടൻ തന്നെ ബാക്കി പൈസ കൊടുക്കാം എന് പറഞ്ഞപ്പോൾ ചതിക്കപെട്ടയാൾ പടവും പോസ്റ്റും whatsapp അഡ്മിനെ കൊണ്ട് റിമൂവ് ചെയ്യിപ്പിച്ചു.

ഇത് കണ്ടിരുന്ന മറ്റു അംഗങ്ങൾ ഉടൻ തന്നെ അവരെ പറ്റിച്ച ഏജന്റുമാരുടെയും ഇടനിലക്കാരുടെ പടങ്ങളും പോസ്റ്റ് ചെയ്യാൻ തുടങ്ങി.

ലീഡ്‌സിലും മാഞ്ചെസ്റ്ററിലും, ബ്രിസ്റ്റോളിലും, ക്രോയ്ഡോണിലും ഉള്ള കുട്ടി ഏജന്റുമാരുടെയും വിദ്യാർത്ഥി ഇടനിലക്കാരുടെയും പടങ്ങൾ എല്ലാം ഗ്രൂപ്പിൽ പോസ്റ്റ് ആയിട്ടുണ്ട്.

ബിബിസി യും, ഗാർഡിയനും കേരള പോലീസും ഒക്കെ അംഗങ്ങൾ ആയിട്ടുള്ള ഈ ഗ്രൂപ്പിൽ ഇവരുടെയൊക്കെ പടങ്ങൾ ഇപ്പോഴും ഉണ്ട്.

കൂടാതെ ബിബിസി അടക്കമുള്ള ബ്രിട്ടീഷ് മാധ്യമങ്ങൾ കേരളത്തിൽ നിന്നുള്ള വിസ തട്ടിപ്പിന്റെ വിവരങ്ങൾ ശേഖരിച്ചു വരുന്നുണ്ടു. നിങ്ങളുടെ പേരുകൾ ഇതിലൊക്കെ പെടാതിരിക്കാൻ ശ്രമിക്കുക.