• July 23, 2025

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമ വാർഷികം: ഐ ഒ സി ഇപ്സ്വിച്ച് അനുസ്മരണ യോഗവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു

ഇപ്സ്വിച്ച് ജൂലൈ 23: കേരളം കണ്ട ഏറ്റവും ജനകീയനായ മുൻ മുഖ്യ മന്ത്രി ആദരണീയനായ ശ്രീ ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമ വാർഷികത്തോട് അനുബന്ധിച്ച് ഐ ഒ സി ഇപ്സ്വിച്ച് റീജിയണിന്റെ നേതൃത്വത്തിൽ അനുസ്മരണ യോഗവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു.

ജൂലൈ 17 നു വൈകുന്നേരം ഇപ്സ്വിച്ച് ലെ സെന്റ് ജെയിംസ് ചർച്ച് ഹാളിൽ റീജിയൻ പ്രസിഡന്റ് ബാബു മങ്കുഴിയിലിന്റെ അധ്യക്ഷതയിൽ യോഗം ചേരുകയുണ്ടായി. റീജിയൻ സെക്രട്ടറി അഡ്വക്കേറ്റ് സി പി സൈജേഷ് ഏവരെയും യോഗത്തിലേക്ക് സ്വാഗതം ചെയ്തു സംസാരിച്ചു.ഐ ഒ സി ദേശീയ പ്രസിഡന്റ് ശ്രീ സുജു ഡാനിയേൽ യോഗം ഉത്ഘാടനം ചെയ്ത് സംസാരിച്ചു

വിശിഷ്ടാതിഥിയായി ബഹുമാനപ്പെട്ട ടോമി മണവാളൻ അച്ഛൻ ഉമ്മൻ ചാണ്ടിയുമായുള്ള അദ്ദേഹത്തിന്റെ ഓർമ്മകൾ പങ്കിട്ട് സംസാരിച്ചു.

വളരെ കുറഞ്ഞ സമയക്രത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ശ്രീ ഉമ്മൻ ചാണ്ടിയുടെ ഛായ ചിത്രത്തിന് മുൻപിൽ പുഷ്പാർച്ചന നടത്താൻ എത്തിച്ചേർന്ന സ്ത്രീകളും കുട്ടികളും അടങ്ങുന്ന നീണ്ട നിര ദൃശ്യമായിരുന്നു.

റീജിയണിന്റെ മുൻ പ്രസിഡന്റും,നാഷണൽ കമ്മിറ്റി അംഗവും അതിലേറെ സജീവ പ്രവർത്തകനുമായ കെ ജി ജയരാജ് ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ചു സംസാരിച്ചത് ഏവർക്കും ഹൃദ്യാനുഭവമായി.

റീജിയൺ വൈസ് പ്രസിഡന്റ് നിഷ ജിനീഷ്,ട്രഷറർ ജിൻസ് തുരുത്തിയിൽ , നാഷണൽ ജോയിന്റ് സെക്രട്ടറി വിഷ്ണു പ്രതാപ്,കമ്മിറ്റി അംഗങ്ങളായ ജിനീഷ് ലൂക്കാ,ജോൺസൺ സിറിയക്,നിഷ ജയരാജ് തുടങ്ങിയവർ അനുസ്മരണ ചടങ്ങിന് നേതൃത്വം വഹിച്ചു.

കോൺഗ്രസ് കൂട്ടായ്മയുടെ സ്ഥാപക നേതാക്കളിൽ ഒരാളായ അഡ്വക്കേറ്റ് ജിജോ സെബാസ്റ്റ്യൻ,ഷാജു കടമറ്റം, വർഗീസ് മാത്യൂസ്,മൊബീഷ് മുരളീധരൻ തുടങ്ങിയർ ശ്രീ ഉമ്മൻചാണ്ടിയെ അനുസ്മരിച്ച് സംസാരിച്ചു.

ഉമ്മൻ ചാണ്ടിയുടെ ദീപ്ത സ്മരണകൾക്ക് മുമ്പിൽ ആദരാഞ്ജലികൾ അർപ്പിക്കാനെത്തിയ എല്ലാവരോടും കെ ജി ജയരാജ് നന്ദി പ്രകാശിപിച്ചു.

അംഗങ്ങൾ തയ്യാറാക്കിയ സ്വാദിഷ്ടമായ ഭക്ഷണത്തിന് ശേഷം പത്തുമണിയോട് കൂടി യോഗം അവസാനിച്ചു.