• September 22, 2024

പതിനാറാമത് മോനിപ്പള്ളി സംഗമം ഒക്ടോബർ 5ന് സ്റ്റോക്ക് ഓൺ ട്രെൻഡിൽ

പതിനാറാമത് മോനിപ്പള്ളി സംഗമം ഒക്ടോബർ 5ന് സ്റ്റോക്ക് ഓൺ ട്രെൻഡിൽ

ജോമോൻ തെക്കേക്കൂറ്റ്

ലണ്ടൻ സെപ്റ്റംബർ  22: യുകെ യില്‍ താമസിക്കുന്ന കോട്ടയം ജില്ലയിലെ മോനിപ്പള്ളിക്കാരുടെ കൂട്ടായ്മയായ മോനിപ്പള്ളി സംഗമം അതിൻറെ പതിനാറാം വയസ്സിലേക്ക് കടന്നിരിക്കുന്നു. ഈ വര്‍ഷം ഒക്ടോബർ അഞ്ചിന് മോനിപ്പള്ളി സംഗമം സ്റ്റോക്ക് ഓൺ ട്രെൻഡിൽ വൈറ്റ് മോർ ഹാൾ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് നടത്തപ്പെടുന്നു.

യുകെയില്‍ ജാതിമതഭേതമന്യ നടത്തപ്പെടുന്ന മികച്ച സംഗമങ്ങളില്‍ ഒന്നായ മോനിപ്പള്ളി സംഗമം, മോനിപ്പള്ളിയിലും പരിസരപ്രദേശത്തും ഉള്ള യുകെയിൽ അങ്ങോളമിങ്ങോളം താമസിക്കുന്ന മോനിപ്പള്ളി കാരെ ഒരു കുടക്കീഴിൽ നിർത്തുന്നതിൽ ഈ സംഗമം ഒരു നിർണായക പങ്കുണ്ട് വഹിച്ചിട്ടുണ്ട് .

രാവിലെ 11 മണിക്ക് തുടങ്ങുന്ന ചെണ്ടമേളത്തോടെ ആയിരിക്കും മോനിപ്പള്ളി സംഗമത്തിന് തുടക്കം കുറിക്കുക. അതിനുശേഷം സ്വാഗത നൃത്തവും പൊതുസമ്മേളനവും ഉണ്ടായിരിക്കും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ ഇനം ഇന്‍ഡോര്‍ ഗെയിമുകളും ഫണ്‍ ഗെയിംസ് കളും നടത്തപ്പെടും നാടന്‍ രീതിയിലുള്ള ഉച്ചഭക്ഷണം മോനിപ്പിള്ളി സംഗമത്തിന്റെ പ്രത്യേകതയാണ്.

ഉച്ചയ്ക്ക് ശേഷം ബെസ്റ്റ് കപ്പിള്‍സ് എവര്‍ റോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള മത്സരവും ഉണ്ടായിരിക്കുന്നതാണ്.മോനിപ്പള്ളി ഗ്രാമത്തിന്റെ പ്രധാന കായിക ഇനമായ വാശിയേറിയ വടം വലി മത്സരം ഇക്കുറിയും സംഗമത്തിന് മാറ്റുകൂട്ടുമെന്നതില്‍ സംശയമില്ല. ഈ സംഗമത്തിൽ മോനിപ്പള്ളി കാരായ UKബിസിനസ് സംരംഭകരെ ആദരിക്കുന്ന ചടങ്ങും ഉണ്ടായിരിക്കും.

വൈകിട്ട് ഒൻപത് മണി വരെയാണ് ഈ വർഷത്തെ പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്. സംഘത്തിൻറെ വിജയത്തിനായി വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു.

1. ജോണി ഇലവുംകുഴുപ്പിൽ
2. ⁠വിനോദ് ഇലവുങ്കൽ
3. ⁠ജോയൽ പതിയിൽ
4. ⁠ലേഖ ഷിനു നായർ
5. ⁠ഷെറിൻ ക്രിസ്റ്റി എന്നിവരുടെ നേതൃത്വത്തിൽ
പ്രോഗ്രാം ആൻഡ് കൾച്ചറൽ കമ്മിറ്റിയും
1. റെജി ശൗര്യംമാക്കിൽ
2. ⁠സന്തോഷ് കുറുപ്പന്തറ
3. ⁠ സ്റ്റാൻഡിൻ കുന്നക്കാട്ട്
4. ⁠അനീഷ് തോട്ടപ്ലാക്കിൽ
5. ⁠ക്രിസ്റ്റി അരഞ്ഞാൺണിയിൽ
എന്നിവരുടെ നേതൃത്വത്തിൽ ഫുഡ് കമ്മിറ്റിയും പ്രവർത്തിക്കുന്നു.

പതിനാറാമത് മോനിപ്പള്ളി സംഗമത്തിലേക്ക് മോനിപ്പള്ളിയിലെയും പരിസര പ്രദേശങ്ങളിലുള്ള എല്ലാവരെയും സ്വാഗതം ചെയുന്നു.

സ്നേഹത്തോടെ കമ്മിറ്റിക്കുവേണ്ടി , സെക്രട്ടറി: ജോമോൻ തെക്കേക്കൂറ്റ് .

പ്രസിഡൻറ് : ജിജി വരിക്കാശ്ശേരി.

ട്രഷറർ: വികാസ് ശൗര്യ മാക്കിൽ

Jijimon Simon 0044 7861 66 73 86