• April 5, 2019

Suju Joseph will continue as UUKMA News chief editor

Sajish Tom

LONDON April 5: UUKMA (Union of UK Malayalee Associations), an umbrella organisation with affiliation of majority Malayalee asscoaitions in the UK, has appointed Suju Joseph as the chief editor of its news portal and magazine.

യുക്മയുടെ പ്രധാനപ്പെട്ട സാമൂഹ്യ ജിഹ്വയായ യുക്മന്യൂസിന്റെ ചീഫ് എഡിറ്ററായി സുജു ജോസഫ് തുടരും. ഇത് സുജുവിന്റെ കഴിഞ്ഞ രണ്ടുവർഷത്തെ കഠിനാദ്ധ്വാനത്തിന് യുക്മയുടെ അംഗീകാരം.
ശ്രീ മാമ്മൻ ഫിലിപ്പ് പ്രസിഡന്റായിരുന്ന 2017 – 2019 കാലയളവിലും യുക്മന്യൂസിന്റെ സാരഥ്യം സുജുവിന്റെ കൈകളിൽ സുഭദ്രം ആയിരുന്നു.
2015 ൽ യുക്മന്യൂസ് ആരംഭിക്കുവാൻ യുക്മ ദേശീയ ജനറൽ ബോഡിയോഗം തീരുമാനിക്കുമ്പോൾ വലിയ അവ്യക്തതകളും ഭിന്നാഭിപ്രായങ്ങളും ഉടലെടുത്തിരുന്നു. മറ്റ് യു കെ ഓൺലൈൻ മലയാളം പത്രങ്ങളും ചാനലുകളുമായുള്ള യുക്മയുടെ നല്ല ബന്ധം ഇല്ലാതാകുമോ എന്നതായിരുന്നു ഉയർന്നുവന്ന പ്രധാന ആശങ്ക.
എന്നാൽ അത്തരം ആശങ്കളൊക്കെ തെറ്റാണെന്ന് തെളിയിച്ചുകൊണ്ട്, മുൻ കാലങ്ങളിലേതുപോലെതന്നെ യു കെ യിലെ പ്രധാന  മലയാളം ഓൺലൈൻ പത്രങ്ങൾ എല്ലാം യുക്മയുടെ വാർത്തകൾ പ്രാധാന്യത്തോടെ തുടർന്നും പ്രസിദ്ധീകരിക്കുകതന്നെ ചെയ്തു.
അതോടൊപ്പം യുക്മന്യൂസിന്റെ മുൻ പത്രാധിപന്മാരെപോലെതന്നെ സുജു ജോസഫും മറ്റ്  പത്രങ്ങളുമായി നല്ലബന്ധം കാത്തുസൂക്ഷിക്കുവാൻ  കഴിഞ്ഞ രണ്ടു വർഷങ്ങളിൽ പ്രത്യേകം ശ്രദ്ധിച്ചു പോന്നു.
തന്റെ വ്യക്തി ജീവിതത്തിന്റെ തിരക്കുകൾക്കിടയിലും ദിവസം രണ്ട് മണിക്കൂറിലേറെ യുക്മന്യൂസിന്‌ വേണ്ടി മാറ്റിവെക്കുന്ന സുജുവിന്റെ കഠിനാദ്ധ്വാനവും ആത്മാർത്ഥതയും യുക്മയിൽ ചോദ്യം ചെയ്യപ്പെടാത്ത വ്യക്തിത്വമാക്കി സുജുവിനെ മാറ്റി.
നിലപാടുകളിലെ കാർക്കശ്യം തികഞ്ഞ യുക്മസ്നേഹം കൊണ്ട് മാത്രം സംഭവിക്കുന്നതാണെന്ന തിരിച്ചറിവ് സുഹൃദ്‌വലയങ്ങളിൽ സുജുവിനെ കൂടുതൽ സ്വീകാര്യനാക്കുകയും ചെയ്യുന്നു.
അവിഭക്ത യുക്മ സൗത്ത് ഈസ്റ്റ് – സൗത്ത് വെസ്റ്റ് റീജിയന്റെ വൈസ്പ്രസിഡന്റായിരുന്ന സുജു 2014 ൽ റീജിയൺ വിഭജിക്കപ്പെട്ടപ്പോൾ സൗത്ത് വെസ്റ്റ് റീജിയന്റെ പ്രഥമ പ്രസിഡന്റായി.
2015 ൽ റീജിയണൽ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട സുജു ജോസഫ് 2017 ൽ യുക്മ ദേശീയ വൈസ്പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ഈ കാലയളവിലാണ് യുക്മന്യൂസിന്റെ മുഖ്യ പത്രാധിപരായി ആദ്യം തെരഞ്ഞെടുക്കപ്പെടുന്നത്.
വിദ്യാർഥി കാലഘട്ടം മുതൽ ഇടതുപക്ഷ സഹയാത്രികനായിരുന്ന സുജുവിന്‌ തന്റെ ഉറച്ച രാഷ്ട്രീയ നിലപാടുകൾ യുക്മയിലെ
നേതൃപദവികൾക്കോ അംഗീകാരങ്ങൾക്കോ തടസ്സമായില്ല. കേരളാ സർക്കാരിന്റെ മലയാളം മിഷൻ യു കെ ചാപ്റ്റർ അഡ്‌ഹോക് കമ്മറ്റി അംഗം, സാലിസ്ബറി മലയാളി അസോസിയേഷൻ പ്രസിഡന്റ് എന്നീ പദവികളും സുജു വഹിക്കുന്നുണ്ട്.
യു കെ യിലെ പ്രമുഖ ഇടതുപക്ഷ സംഘടനകളിൽ ഒന്നായ ചേതന- യു കെ യുടെ പ്രസിഡന്റ്,  അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് – യു കെ ബ്രാഞ്ച് സെക്രട്ടറി എന്നീ പ്രധാനപ്പെട്ട രാഷ്ട്രീയ ഉത്തരവാദിത്തങ്ങളും സുജു നിർവഹിച്ചുപോരുന്നു.
യുക്മന്യൂസ് ചീഫ് എഡിറ്റർ എന്നനിലയിൽ തുടർന്നും സംഘടനക്കും യു കെ മലയാളി സമൂഹത്തിനും  പ്രയോജനകരങ്ങളായ പ്രവർത്തനങ്ങൾ  കാഴ്ചവച്ചു മുന്നോട്ടുപോകുവാൻ കഴിയട്ടെ എന്ന് സുജു ജോസഫിനെ അഭിനന്ദിച്ചുകൊണ്ട് യുക്മ ദേശീയ പ്രസിഡന്റ് ശ്രീ മനോജ്‌കുമാർ പിള്ള, ദേശീയ ജനറൽ സെക്രട്ടറി ശ്രീ അലക്സ് വർഗീസ് എന്നിവർ പറഞ്ഞു.

Leave a Reply