• June 4, 2025

സുരേഷ് ഉണ്ണികൃഷ്ണൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ‘എഴുത്തോല’ സിനിമയുടെ തിരക്കഥ പുസ്തകരൂപത്തിൽ

ലണ്ടൻ ജൂൺ 6: യു കെ മലയാളി സുരേഷ് ഉണ്ണികൃഷ്ണൻ ആദ്യമായി തിരക്കഥ രചിച്ച് സംവിധാനം നിർവഹിക്കുകയും ചെയ്ത ‘എഴുത്തോല’ എന്ന സിനിമയുടെ തിരക്കഥ, പുസ്തകരൂപത്തിൽ നിങ്ങൾക്കു മുമ്പിൽ എത്തുകയാണ്.

2024 ജൂലൈയിൽ റിലീസ് ചെയ്ത ‘എഴുത്തോല’ സിനിമയുടെ മുഴുവൻ ആത്മാവും ഈ തിരക്കഥയിലൂടെ പങ്കുവെച്ചിരിക്കുന്നു. ഐവറി ബുക്‌സ് ആണ് ഈ പുസ്തകം പ്രസിദ്ധീകരിക്കുന്നത്.

2025 ജൂൺ 6-ന്, വൈകിട്ട് 5 മണിക്ക്, തൃശൂർ എം.ജി. റോഡിലുള്ള ഐവറി ആർട്ട് കഫെയിൽ വെച്ച് പുസ്തക പ്രകാശന ചടങ്ങ് നടക്കും.

ഈ ആഘോഷസന്ധ്യയിൽ
📘 വൈശാഖൻ മാഷ്
🎵 ശ്രീ മോഹൻ സിത്താര
🎬 ശ്രീ ശങ്കർ
🖋 ശ്രീമതി ദീപ നിശാന്ത്
എന്നിവർക്കൊപ്പം മറ്റു വിശിഷ്ടാതിഥികളും പങ്കെടുക്കുന്നു.

പുസ്തകം ഐവറി ബുക്‌സ് ന്റെ എല്ലാ ശാഖകളിലും ലഭ്യമാണ്. ഓൺലൈനായി വാങ്ങുവാൻ: www.ivorybooks.com