• October 28, 2025

ലണ്ടനിൽ കോഴിക്കോട്ടുകാരുടെ മാനാഞ്ചിറ ഫെസ്റ്റ് 25 ആഘോഷം

ലണ്ടൻ Oct 28: ചടങ്ങ് ഇത്രമേൽ ശ്രദ്ധിക്കപ്പെട്ടത് അതിൻ്റെ സംഘാടന വൈഭവവും വേറിട്ടു നിൽക്കുന്ന പരിപാടികളും കൊണ്ടായിരുന്നു. സത്യതിൽ കോഴിക്കോട്ടുകാരായ മലയാളികളുടെ ഒത്തുകൂടൽ എന്നതിനേക്കാൾ ലണ്ടനിലുള്ള എല്ലാ മലയാളികളുടേയും ഒത്തുചേരലായാണ് അനുഭവപ്പെട്ടത്.

മലയാളിക്ക് എന്നും അവരുടെ നാട്ടിലെ ഭക്ഷണവും ആഘോഷങ്ങളും ഗൃഹാതുരമുണർത്തുന്ന ഓർമ്മകളാണ്. മാനാഞ്ചിറ ഫെസ്റ്റ് 25 എന്ന പരിപാടിയിലൂടെ തങ്ങളുടെ നിറമുള്ള പഴയ കാല ഓർമ്മകളേയാണ് ഒരു പാട് പേർ ഒരുമിച്ചിരുന്ന് ആഘോഷിച്ചതും തിരിച്ചുപിടിച്ചതും ! ഈ ദിനം ആഘോഷങ്ങൾക്കപ്പുറം അംഗീകാരത്തിൻ്റേയും ആദരവുകളുടേയും ദിനം കൂടിയായിരുന്നു.

ചടങ്ങിൽ ഷാൻ ഹാൻസറോഡിന് ബിസിനെസ്സ് എക്സലൻറ്സ് അവാർഡ് നൽകിയതോടെപ്പം മെഡിക്കൽ രംഗത്തെ അതുല്യ പ്രതിഭകളിൽ ഒരാളായ ഡോ.റിയാസ് അബ്ദുള്ളയേയും(വൈസ് പ്രസിഡന്റ് നമ്മുടെ കോഴിക്കോട് ) മാനാഞ്ചിറ ഫെസ്റ്റിൽ ആദരിച്ചു. മറ്റു മേഖലകളിൽ പ്രശസ്തരായ ശ്രീകുമാർ (ആനന്ദ് ടീ വീ),ജോസ് ചക്കാലക്കൽ,ഡോക്ടർ അനിത സേതുമാധവൻ, അനൂപ്&മൃതു,ടോണി ചെറിയാൻ, ജിനോ ജോർജ്, ഫിലിപ്പ് എബ്രഹാം , കെ ജമീല, മനോജ് ശിവ എന്നിവരേയും ആദരിച്ചത് ചടങ്ങിന് നവ്യാനുഭവമായി മാറി.

തൗഫീർ കൊയിലാണ്ടി യുടെ നേതൃത്വത്തിൽ നടന്ന മലയാളിക്ക് മറക്കാൻ പറ്റാത്തവിധമുള്ള ഫുഡ്‌ ഫെസ്റ്റും കലാപരിപാടികളും കൊണ്ട് പങ്കെടുത്തവരെ അക്ഷരാർത്ഥത്തിൽ കോരിത്തരിപ്പിക്കുകയായിരുന്നു ചടങ്ങ്. തങ്ങളുടെ കഴിവുകൾ പുറത്തെടുക്കാൻ മലയാളി സമൂഹം മത്സരിക്കുന്ന കാഴ്ചയായിരുന്നു അവിടെ കണ്ടത്.

കോഴിക്കോടൻ ബിരിയാണിയുടേയും കുറ്റിച്ചിറ വിഭവങ്ങളുടേയും സ്വാദും മണവും കൊണ്ട് മലയാളികൾ വീർപ്പുമുട്ടുന്ന നിമിഷങ്ങളായിരുന്നു.പ്രസ്തുത ചടങ്ങിലെ ഗാനാസ്വാദനം ഏറെ മനോഹരമായിരുന്നു. രാജ്യത്തെ വിവിധ ദിക്കുകളിൽ നിന്നും ഈ പരിപാടിക്കായി മലയാളി സമൂഹം തിരക്കുകൾ മാറ്റി വെച്ച് ഓടിയെത്തിയത് ഏറെ അത്ഭുതപ്പെടുത്തി.

ചടങ്ങിൽ പ്രസിഡൻ്റ് മുഹമ്മദ് കേളോത്ത് അദ്ധ്യക്ഷ പ്രഭാഷണം നടത്തി.ഉൽഘാടനം മലയാളി അസോസിയേഷൻ യൂ കെ എം എ പ്രസിഡന്റ് എബി മാത്യു നടത്തി. പരിപാടിയുടെ മുഖ്യ സംഘാടകനായ സെക്രട്ടറിഡൽബേർട്ട് മാണിയുടെ പ്രയത്നം ഏറെ ഫലം കണ്ട ദിവസം കൂടിയായിരുന്നു ഇത്. ഷൈനിഷ് മേലാടത്തിന്റെ നേതൃത്വത്തിലുള്ള കലാപരിപാടികളും സ്പോൺസർമാരെ കണ്ടെത്തുന്നതിനുള്ള ജോയിൻ സെക്രട്ടറി ആക്വിബിൻ്റെ മിടുക്കും പരിപാടിയെ വിജയിപ്പിക്കുന്നതിൽ ഏറെ നിർണ്ണായകമായിരുന്നു..

ചടങ്ങിൻ്റെ വിജയത്തിനായി അഹോരാത്രം പരിശ്രമിച്ച..എസിക്യൂട്ടീവ് മെംബേർസ് ആയ സിയാദ് കണ്ടംപ്പിലാക്കിൽ(ട്രെഷറർ ),അസീസ് സി ടീ ,ശ്യാം കുറുപ് ,മിഥുൻ പൊഴിയിൽ(ട്രെഷറർ ),
അവർക്ക് പുറമെ സഹകരിച്ച അപർണ സൗപർണിക,അബിൻകൃഷ്ണ,ഫായി കൊച്ചുപുരയ്ക്കൽ,റോഷ്‌നി ജോസഫ് ,ബിജീഷ്‌ ചാത്തോത്,നിനിതാ തോമസ്,സ്പോൺസേഴ്സ് ,പങ്കെടുത്ത കലാകാരന്മാർ കുടുംബങ്ങൾ തുടങ്ങിയ എല്ലാവരുടേയും സാന്നിദ്ധ്യമായിരുന്നു ഈ പരിപാടിയെ ഇത്രമേൽ ഹൃദ്യമാക്കിയത്