• February 19, 2025

കെന്റില്‍ മലയാളി യുവാവ് വീട്ടില്‍ കുഴഞ്ഞു വീണു മരിച്ചു

കെന്റില്‍ മലയാളി യുവാവ് വീട്ടില്‍ കുഴഞ്ഞു വീണു മരിച്ചു

ഡാർഡ്‌ഫോർഡ് ഫെബ്രുവരി 19: കെന്റിലെ ഡാർട്ട്‌ഫോർഡിൽ മലയാളി യുവാവ് നിര്യാതനായി.പെരുമ്പാവൂർ ഐരാപുരം കുഴിച്ചാൽ സ്വദേശിയായ ബാബു ജേക്കബ് (48) വീട്ടിൽ കുഴഞ്ഞുവീണതിനെ തുടർന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു.

ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ഭാര്യയാണ് ബാബുവിനെ നിലത്ത് അവശനിലയിൽ കണ്ടെത്തിയത്. ഉടൻ പാരാ മെഡിക്കൽ സേവനം തേടിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

ഏകദേശം ഒരു വർഷം മുമ്പ് യുകെയിലെത്തിയ ബാബു, സമീപത്തെ ഒരു ആശുപത്രിയിൽ താത്കാലിക ജോലിയിൽ പ്രവേശിച്ചിട്ട് അധികകാലം ആയിരുന്നില്ല. ഭാര്യയും ഡാർട്ട്‌ഫോർഡിലെ ഒരു നഴ്സിങ് ഹോമിൽ ജോലിചെയ്തുവരികയാണ്‌.

ഭാര്യ നൈറ്റ് ഡ്യൂട്ടിക്ക് ശേഷം വീട്ടിലെത്തുമ്പോള്‍ ബാബുവിനെ നിലത്തു കുഴഞ്ഞു വീണു കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത് എന്ന് പറയപ്പെടുന്നു. ഇക്കാരണത്താല്‍ എപ്പോഴാണ് മരണം സംഭവിച്ചത് എന്ന കാര്യത്തിലും വ്യക്തത ലഭിക്കാന്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കാത്തിരിക്കേണ്ടി വരും.

അതിവേഗം പാരാമെഡിക്‌സ് സേവനം തേടിയെങ്കിലും ഹൃദയാഘാതത്തിനു കീഴടങ്ങി ബാബു മരിച്ചെന്ന ദയനീയ വിവരമാണ് പിന്നീട് പങ്കുവയ്ക്കപ്പെട്ടത്. മൃതദേഹം ഇപ്പോള്‍ സമീപത്തുള്ള ഹോസ്പിറ്റല്‍ മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. പെരുമ്പാവൂരിന് അടുത്ത ഐര്യാപുരം നിവാസിയാണ് ബാബു.