• July 20, 2024

ഓഐസിസി ഇപ്സ്വിച് സംഘടിപ്പിക്കുന്ന ‘ഉമ്മന്‍ചാണ്ടി അനുസ്മരണവും, പ്രഥമ ചരമവാര്‍ഷികവും 21നു

ഇപ്സ്വിച് July 20: കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിയും, ജനകീയനും, വികസനോന്മുകനും, മാതൃകാ ഭരണാധികാരിയുമായിരുന്ന യശഃശരിരനായ പ്രിയപ്പെട്ട ഉമ്മന്‍ ചാണ്ടീയുടെ ഒന്നാം ചരമവാര്‍ഷികവും അനുസ്മരണ സമ്മേളനവും ഇപ്സ്വിച്ല്‍ വെച്ച് നടത്തപ്പെടുന്നു.

ഒഐസിസി-യുകെ ഇപ്സ്വിച് സംഘടിപ്പിക്കുന്ന ഉമ്മന്‍ ചാണ്ടി അനുസ്മരണം അദ്ദേഹത്തിന്റെ ഒന്നാം ചരമവാര്‍ഷികവും ജൂലൈ21 നു ഞായാറാഴ്ച വൈകുന്നേരം 8മണിമുതല്‍ 10മണിവരെ ഇപ്സ്വിച്ചിലെ ബ്രിട്ടാനിയ സ്കൗട്ട് ഹാളിൽ വച്ച് ഹാളില്‍ വച്ച് അനുസ്മരണ യോഗംനടത്തപ്പെടുന്നതാണ്.

ഈ യോഗത്തിൽ മുഖ്യ അതിഥി ആയി ഒ.ഐ.സി.സി യു.കെ വർക്കിംഗ്‌ പ്രസിഡന്റ്‌ & യൂറോപ്പ് വനിതാ കോർഡിനേറ്റർ ഷിനു മാത്യൂസ് പങ്കെടുത്തു അനുസ്മരണ സന്ദേശം നല്‍കുന്നതുമാണ്.

OICC UK ചെയർമാനും, പ്രസിഡൻ്റമായ KK മോഹൻ ദാസ് അനുസ്മരണ സമ്മേളന ഉദ്‌ഘാടനം ചെയ്യും

ഈ യോഗത്തിൽ എല്ലാവരേയും സ്വാഗതം ചെയ്യുന്നതോടൊപ്പം, എല്ലാവരുടേയും സഹകരണങ്ങൾ അഭിയാർത്ഥിച്ച യൂണിറ്റ് പ്രസിഡന്റ്‌ കെ.ജി. ജയരാജ്‌, വൈസ് പ്രസിഡന്റ്‌ ബാബു മാങ്കുഴിയിൽ, മറ്റ് യൂണിറ്റ് അംഗങ്ങളും അഭ്യർത്ഥിച്ചു.