• August 31, 2024

അഭിനയത്തിൽ താൽപ്പര്യമുള്ളവർക്ക് കലാഭവൻ ലണ്ടൻ യുകെയിൽ പരിശീലന കളരികൾ ആരംഭിക്കുന്നു

ലണ്ടൻ ഓഗസ്റ്റ് 31: അഭിനയത്തിൽ താല്പര്യമുള്ളവർക്കുവേണ്ടി കലാഭവൻ ലണ്ടൻ യുകെയിൽ ഒരു “അഭിനയ കളരി” തുടങ്ങുന്നു.

“കലാഭവൻ ലണ്ടൻ തീയേറ്റർ ഗ്രൂപ്പ്” എന്ന പേരിൽ ആരംഭിക്കുന്ന ഈ പരിശീലന പരിപാടിയിൽ കുട്ടികൾക്കും മുതിർന്നവർക്കും പങ്കെടുക്കാം, തീയേറ്റർ / ഫിലിം അഭിനയ പരിശീലനം, തീയേറ്റർ വർക്ഷോപ്പുകൾ, തീയേറ്റർ പ്രൊഡക്ഷൻ എന്നിവയാണ് ഈ പ്രോജെക്റ്റിന്റെ ലക്ഷ്യങ്ങൾ.

ശനി, ഞായർ ദിവസങ്ങളിലും മറ്റ് അവധി ദിവസങ്ങളിലും ആയിരിക്കും പരിശീലനം. യുകെയിൽ വിവിധ ഇടങ്ങളിൽ പരിശീലന കളരികൾ സംഘടിപ്പിക്കും. ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന പരിശീലകനായ ജോൺ ടി വേക്കൻ ആയിരിക്കും ക്ലാസ്സുകൾക്ക് നേതൃത്വം നൽകുക.

പരിശീലനത്തിന്റെ അവസാനം പങ്കെടുക്കുന്നവരെ ഉൾപ്പെടുത്തി തിയേറ്റർ പ്രൊഡക്ഷനും പ്രൊജെക്റ്റിന്റെ ഭാഗമായി ഉണ്ടായിരിക്കും.താൽപ്പര്യമുള്ള വെക്തികൾക്കും അസ്സോസിയേഷനുകൾക്കും ബന്ധപ്പെടാം, കൂടുതൽ വിവരങ്ങൾക്ക് 07841613973 /kalabhavanlondon@gmail.com