• July 7, 2024

സഹൃദയ അഖില യുകെ വടംവലി മത്സരം ഇന്ന് (ഞായറാഴ്ച) ടണ്‍ ബ്രിഡ്ജില്‍

സഹൃദയ അഖില യുകെ വടംവലി മത്സരം ഇന്ന്  (ഞായറാഴ്ച) ടണ്‍ ബ്രിഡ്ജില്‍

ടൺബ്രിഡ്ജ് ജൂലൈ 7: കെന്റിനെ പ്രകമ്പനം കൊള്ളിക്കാന്‍ വടംവലി മത്സരത്തിലെ രാജാക്കന്മാര്‍ ഏറ്റുമുട്ടുന്ന കരുത്തിന്റെ പോരാട്ടം ഇന്ന് ഞായറാഴ്ച്ച ടണ്‍ ബ്രിഡ്ജിലെ ഹില്‍ഡന്‍ബറോയിലെ സാക് വില്ലാ സ്‌കൂള്‍ മൈതാനത്ത് അരങ്ങേറും.

യു.കെയിലെ വടംവലി പോരാട്ടത്തിനു പുതിയ മാനവും വീര്യവും സൗന്ദര്യവുംപകര്‍ന്നു നല്‍കിയ സഹൃദയയുടെ അഖില യു.കെ വടംവലി മത്സരം ഏഴാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍, ആ ആവേശം നെഞ്ചോടു ചേര്‍ത്തു അതിന്റെ ഭാഗമാകുവാന്‍ യു.കെയിലെ ഒരോ വടംവലി പ്രേമിയും എത്തിച്ചേരുന്ന കാഴ്ച്ചക്കാണ് കെന്റ് സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. എംഎല്‍എ ചാണ്ടി ഉമ്മനാണ് മത്സരത്തില്‍ മുഖ്യാതിഥിയായി എത്തുന്നത്.

യുകെയിലെ ഒരു രജിസ്റ്റേര്‍ട് ചാരിറ്റി മലയാളി അസോസിയേഷന്‍ ആയ സഹൃദയ ദി കെന്റ് കേരളൈറ്റ്സ് ഒരു ചാരിറ്റ് ഈവന്റ് ആയാണ് ഈ വടംവലി മത്സരം സംഘടിപ്പിക്കുന്നത്.

സഹൃദയയുടെ അഖില യു.കെ വടംവലി മത്സരത്തിനോടൊപ്പം സഹൃദയ നിങ്ങള്‍ക്കായി ഒരുക്കുന്നതു ഒരു ദിനം സകുടുബം ആസ്വദിക്കുവാനുമുള്ള സുവര്‍ണാവസരമാണ്. ഇടവേളകള്‍ ആനന്ദകരമാക്കുവാനായി സഹൃദയ അംഗങ്ങളുടെ നൃത്ത നൃത്യങ്ങള്‍, കുട്ടികള്‍ക്ക് വേണ്ടി ബൗണ്‍സി കാസില്‍, ഫേസ് പെയിന്റിംഗ്, രുചിയൂറും വിഭവങ്ങളുമായി ലൈവ് കിച്ചണ്‍, നിങ്ങളില്‍ ആരാണ് ഭാഗ്യവാന്‍ എന്നു അറിയാനായി ലക്കി ഡ്രോ, പിന്നെ സൗജന്യ പാര്‍ക്കിംഗ് സൗകര്യവും ഉണ്ടായിരിക്കും.

വടംവലി മത്സരം നടക്കുന്ന വേദിയുടെ വിലാസം

Sackville School, Hildenborough, Kent TN11 9HN

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക

പ്രസിഡന്റ് ആല്‍ബര്‍ട്ട് – 07956 184796 സെക്രട്ടറി – ഷിനോ 07990935945, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ – ജോജോ – 07723 343216