• September 22, 2024

വയനാട്‌ പുനരധിവാസഫണ്ടിലേക്ക്‌ ബ്രിട്ടൻ കെ. എം.സി. സി യുടെ സഹായം

വയനാട്‌ പുനരധിവാസഫണ്ടിലേക്ക്‌ ബ്രിട്ടൻ കെ. എം.സി. സി യുടെ സഹായം

ലണ്ടൻ സെപ്റ്റംബർ 22: മുസ്ലിം ലീഗ്‌ സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച വയനാട്‌ പുനരധിവാസ ഫണ്ടിലേക്ക്‌ ബ്രിട്ടൻ കെ. എം. സി. സി നൽകുന്ന പതിനഞ്ച്‌ ലക്ഷം രൂപയുടെ ചെക്ക്‌ പ്രസിഡണ്ട്‌ അസ്സൈനാർ കുന്നുമ്മൽ പാണക്കാട്‌ സാദിഖലി ശിഹാബ്‌ തങ്ങൾക്ക്‌ കൈമാറി.

പാണക്കാട് നടന്ന പരിപാടിയിൽ സയ്യിദ്‌ മുനവ്വറലി ശിഹാബ്‌ തങ്ങൾ, ബ്രിട്ടൻ കെ. എം. സി. സി എക്സിക്യൂട്ടീവ്‌ മെമ്പർ സാജിദ്‌ വേങ്ങര തുടങ്ങിയവർ പങ്കെടുത്തു.

മുസ്ലിം ലീഗിന്റെ ഡൽഹി ആസ്ഥാന കേന്ദ്രത്തിനു ബ്രിട്ടൻ കെ. എം .സി. സി നൽകുന്ന സഹായവും പ്രസിഡണ്ട്‌ അസ്സൈനാർ കുന്നുമ്മൽ സാദിഖലി ശിഹാബ്‌ തങ്ങൾക്ക്‌ ചടങ്ങിൽ വെച്ച് കൈമാറി.

ഒരു ദുരന്തമുഖത്ത്‌ ഒരു സമൂഹം വിറങ്ങലിച്ചു നിന്നപ്പോൾ അവരെ പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായി ലോകത്തിന്റെ വിവിധഭാഗങ്ങളിൽ കെ. എം.സി.സികളുടെ കീഴിൽ നടത്തപ്പെടുന്ന ഇത്തരം സഹായങ്ങൾ ശ്ലാഘനീയമാണെന്നു പാണക്കാട്‌ സാദിഖലി ശിഹാബ്‌ തങ്ങൾ അഭിപ്രായപ്പെട്ടു. പ്രത്യേകിച്ച് ബ്രിട്ടൻ കെ. എം.സി.സിയുടെ കീഴിൽ സഹായം നൽകിയ ബ്രിട്ടനിലെ മുഴുവനാളുകൾക്കും തങ്ങൾ നന്ദി രേഖപ്പെടുത്തുകയും ചെയ്തു.