• October 3, 2024

ലിംക ബാഡ്മിൻറൺ ടൂർണമെൻറ് ലിവർപൂളിൽ

ലിംക ബാഡ്മിൻറൺ ടൂർണമെൻറ് ലിവർപൂളിൽ

ലിവർപൂൾ സെപ്റ്റംബർ 3: യുകെയിലെ അറിയപ്പെടുന്ന മലയാളി സംഘടനകളിൽ ഒന്നായ ലിവർപൂൾ മലയാളി കൾച്ചറൽ അസോസിയേഷൻറെ ആഭിമുഖ്യത്തിൽ മേഴ്സി സൈഡിലെ കായിക പ്രേമികൾക്ക് വേണ്ടി നടത്തപ്പെടുന്ന ലിംക സ്മാഷ് സീസൺ ഫോർ ബാഡ്മിന്റൺ ടൂർണമെൻറ് നവംബർ മാസം പതിമൂന്നാം തീയതി ശനിയാഴ്ച ഗെറ്റേക്കർ സ്കൂളിൻറെ സ്പോർട്സ് ഹാളിൽ വച്ച് രാവിലെ 8 30 മുതൽ വൈകിട്ട് ആറു വരെ നടത്തപ്പെടുന്ന വിവരം സന്തോഷപൂർവ്വം അറിയിച്ചുകൊള്ളട്ടെ.

ഈ വർഷത്തെ ടൂർണമെൻറ് നടത്തപ്പെടുക രണ്ട് കാറ്റഗറിയിൽ ആയിരിക്കും ആദ്യത്തേത് 40 വയസ്സിനു മുകളിലുള്ളവർക്ക് വേണ്ടിയുള്ള ഓപ്പൺ കാറ്റഗറിയും മറ്റൊന്ന് അഡ്വാൻസ് ഇൻറർ മീഡിയേറ്റ് കൂടി ചേർന്നുള്ളതും, രണ്ട് കാറ്റഗറിയിലും വിജയികളാവുന്നവർക്ക് ട്രോഫികളും ക്യാഷ് അവാർഡും നൽകുന്നതായിരിക്കും.

ലിവർപൂളിലെയും പരിസര പ്രദേശങ്ങളിലെയും യുവജനതയുടെ കായിക വളർച്ചയ്ക്ക് എന്നെന്നും കൂടെ നിന്നിട്ടുള്ള ലിംക ഇനിയും ധാരാളം ആയിട്ടുള്ള അവരുടെ ഉന്നമനത്തിന് കൂടെ ഉണ്ടായിരിക്കുമെന്ന് ലിംക പ്രസിഡൻറ് ശ്രീ തോമസുകുട്ടി ഫ്രാൻസിസ് പറയുകയുണ്ടായി.

കഴിഞ്ഞ ദിവസം കൂടിയ ലിംക സ്പോർട്സ് കമ്മിറ്റി യോഗത്തിൽ ഈ വർഷത്തെ ലിംക സ്മാഷ് സീസൺ 4നു വേണ്ടി തോമസ് ഫിലിപ്പ് ചെയർമാനായി ഒരു സബ്കമ്മിറ്റി തെരഞ്ഞെടുത്തു കമ്മറ്റി അംഗങ്ങളായി ലിപി തോമസ്, ജേക്കബ് വർഗീസ്, ഡുയി ഫിലിപ്പ്, ഷിനു മത്തായി, സജി തോമസ്, സണ്ണി ജേക്കബ് എന്നിവരെ തിരഞ്ഞെടുത്തു.

യുകെയിലെ എല്ലാ ബാഡ്മിൻറൺ പ്രേമികളെയും ഞങ്ങൾ ഈ മത്സരത്തിലേക്ക് സഹർഷം സ്വാഗതം ചെയ്യുന്നു, രജിസ്ട്രേഷന് വേണ്ടി താഴെ തന്നിരിക്കുന്ന ക്യൂ ആർ കോഡിൽ ബന്ധപ്പെടുക.

മത്സരത്തിനിടയിലെ ഇടവേളകൾ ആസ്വാദ്യകരമാക്കാൻ നാടൻ തട്ടുകടയും അതുപോലെതന്നെ മത്സരവേദിക്കരികേ യഥേഷ്ടം കാർ പാർക്കിംഗ് സൗകര്യവും ഉണ്ടായിരിക്കുന്നതാണ് എന്ന് സംഘാടക സമിതി അറിയിക്കുന്നു.