• September 5, 2024

റെഡ്ഡിച്ചില്‍ മരണമടഞ്ഞ അനില്‍ ചെറിയാന്‍ -സോണിയ ദമ്പതികള്‍ക്ക് റെഡ്ഡിച്ചില്‍ തന്നെ സെപ്തംബര്‍ 14ന് അന്ത്യ വിശ്രമം ഒരുക്കുന്നു

റെഡ്ഡിച്ചില്‍ മരണമടഞ്ഞ അനില്‍ ചെറിയാന്‍ -സോണിയ ദമ്പതികള്‍ക്ക് റെഡ്ഡിച്ചില്‍ തന്നെ സെപ്തംബര്‍ 14ന് അന്ത്യ വിശ്രമം ഒരുക്കുന്നു

റെഡ്ഡിച്ച് സെപ്റ്റംബർ 5: റെഡ്ഡിച്ചില്‍ മരണമടഞ്ഞ അനില്‍ ചെറിയാന്‍ -സോണിയ ദമ്പതികള്‍ക്ക് റെഡ്ഡിച്ചില്‍ തന്നെ അന്ത്യ വിശ്രമം ഒരുക്കുന്നു, പിരിയാന്‍ മടിച്ച ദമ്പതികള്‍ക്ക് ഒരുമിച്ച് മടക്കം ; പൊതു ദര്‍ശനവും സംസ്‌കാരവും സെപ്തംബര്‍ 14ന്.

ജീവിതത്തിലും മരണത്തിലും ഒരുമിച്ച ദമ്പതികള്‍… രണ്ടു കുരുന്നുകളെ തനിച്ചാക്കി പോയപ്പോള്‍ ആ നൊമ്പരം യുകെ മലയാളികള്‍ക്ക് താങ്ങുന്നതിലും അപ്പുറമായിരുന്നു. മരണത്തില്‍ പോലും വേര്‍പിരിയാന്‍ തയ്യാറാകാത്ത ഇരുവര്‍ക്കും ഒരുമിച്ച് യാത്രയേകുകയാണ് പ്രിയപ്പെട്ടവര്‍.

റെഡ്ഡിച്ചില്‍ മരണമടഞ്ഞ അനില്‍ ചെറിയാന്‍ -സോണിയ ദമ്പതികള്‍ക്ക് റെഡ്ഡിച്ചില്‍ തന്നെ അന്ത്യ വിശ്രമം ഒരുക്കുന്നു. പൊതു ദര്‍ശനവും സംസ്‌കാരവും സെപ്തംബര്‍ 14ന് നടത്തും.ഉച്ചയ്ക്ക് 12 മണിയോടെ ഓര്‍ ലേഡി ഓപ് മൗണ്ട് കാര്‍മല്‍ ആര്‍ സി ചര്‍ച്ചില്‍ ആരംഭിക്കുന്ന പൊതു ദര്‍ശനത്തിനും ശുശ്രൂഷകള്‍ക്കും ശേഷം റെഡ്ഡിച്ച് ബറോ സെമിത്തേരിയിലാണ് സംസ്‌കാരം. ശുശ്രൂഷകള്‍ക്ക് ഫാ സാബി മാത്യു കാര്‍മികത്വം വഹിക്കും.

ഓഗസ്ത് 18നായിരുന്നു സോണിയ അനിലിന്റെ (39) വിയോഗം. കാലിലെ ശസ്ത്രക്രിയയ്ക്കായി നാട്ടില്‍ പോയി മടങ്ങിയെത്തിയ സോണിയ എയര്‍പോര്‍ട്ടില്‍ നിന്ന് വീട്ടിലെത്തി ഒരു മണിക്കൂര്‍ തികയുന്നതിനിടെ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ഭര്‍ത്താവ് അനിലിന്റെ കൈയിലേക്ക് കുഴഞ്ഞുവീണാണ് സോണിയ മരണമടഞ്ഞത്. രണ്ടു കുട്ടികളെയും തന്നേയും ഒറ്റയ്ക്കാക്കി സോണിയ പോയതോടെ വിയോഗം താങ്ങാന്‍ കഴിയാതെ അനില്‍ പിറ്റേന്ന് രാത്രി ജീവനൊടുക്കുകയായിരുന്നു.

ഇരുവരുടേയും മരണത്തോടെ മക്കളായ ലിയയും ലൂസിയയും തനിച്ചായി.വര്‍ഷങ്ങള്‍ നീണ്ട പ്രണയം വിവാഹത്തിലെത്തി രണ്ടു കുഞ്ഞുങ്ങളുമായി സന്തോഷത്തോടെ കഴിയുമ്പോഴാണ് മരണം ഇരുവരേയും വേട്ടയാടിയത്.

കോട്ടയം വാകത്താനം വലിയ പറമ്പില്‍ കുടുംബാംഗമാണ് അനില്‍ ചെറിയാന്‍ റെഡ്ഡിച്ചിലെ അലക്‌സാന്ദ്ര ആശുപത്രിയിലെ നഴ്‌സായിരുന്നു സോണിയ .