• October 3, 2024

കഥകളിയുടെ വിസ്മയ കാഴ്ചക്കായി ബ്രിസ്റ്റോൾ ഒരുങ്ങുന്നു

കഥകളിയുടെ വിസ്മയ കാഴ്ചക്കായി ബ്രിസ്റ്റോൾ ഒരുങ്ങുന്നു

ബ്രിസ്റ്റോൾ സെപ്റ്റംബർ 3: കോസ്മോപോളിറ്റൻ ക്ലബ്ബിന്റെ ആദ്യ നവരാത്രി സംഗീതോത്സവമായ ശ്രീരാഗം സീസൺ ഒന്നിന്റെ അഭൂതപൂർവമായ ജനപിന്തുണയെ തുടർന്ന് ഈ വര്ഷം ശ്രീരാഗം -സീസൺ 2 ,ബ്രിസ്റ്റോളിൽ അരങ്ങേറുന്നു .

കേരളത്തിന് അന്താരാഷ്ട്ര പ്രശസ്തി നേടി കൊടുത്ത പൈതൃക കലയായ “കഥകളി ” ഒക്ടോബർ അഞ്ചാം തീയതി ശനിയാഴ്ച ബ്രിസ്റ്റോൾ സാൾട്ഫോർഡ് ഹാളിൽ. പ്രമുഖ കലാസാംസകാരിക സംഘടനയായ കോസ്മോപൊളിറ്റൻ ക്ലബ്ബ് ബ്രിസ്റ്റോളിന്റെ ആഭിമുഖ്യത്തിൽ കലചേതന കഥകളി കമ്പനി ആണ് ഇന്ത്യയിൽ നിന്നുള്ള പ്രമുഖ കലാകാരന്മാരെ അണിനിരത്തി ബ്രിസ്റ്റോളിൽ കഥകളി അവതരിപ്പിക്കുന്നത്.

അരങ്ങത്ത് കലാമണ്ഡലം ബാലകൃഷ്ണൻ, കലാമണ്ഡലം വിജയകുമാർ, കലാമണ്ഡലം കുട്ടികൃഷ്ണൻ, സദനം മോഹനൻ എന്നിവർ നിറഞ്ഞാടും. കലാമണ്ഡലത്തിലെ ആദ്യത്തെ, ചുട്ടി (MAKEUP) കലാകാരിയായ കലാമണ്ഡലം ബാർബറ ആണ് ചമയം ഒരുക്കുന്നത്. സാങ്കേതിക സഹായം, ശബ്ദം, വെളിച്ചം നിർവഹിക്കുന്നത് ഐസക് ലോറെൻസ്.

അത്യപൂർവ്വമായി മാത്രം ഇംഗ്ലണ്ടിലെ വേദികളിൽ അവതരിപ്പിക്കപെടുന്ന, നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ കലാരൂപം പഴയ തലമുറക്കും ,പുത്തൻ തലമുറക്കും ഒരുക്കുന്നത് വിജ്ഞാനത്തിന്റെയും, വിസ്മയത്തിന്റെയും കാഴ്ചകൾ ആയിരിക്കും.

പലർക്കും ഇത് പ്രവാസജീവിതത്തിൽ കിട്ടുന്ന ഒരു അസുലഭമായ അവസരം ആയിരിക്കും .അഭൂതപൂർവമായ ഈ കലാരൂപം കാണാൻ ആഗ്രഹിക്കുന്നവർക്ക് ടിക്കറ്റ് ടെയ്ലർ വെബ്സൈറ്റിലൂടെയോ, പോസ്റ്ററിലെ ക്യു .ആർ കോഡ് സ്കാൻ ചെയ്തോ ബുക്ക് ചെയ്യാം. ഇനി വളരെ കുറച്ചു ടിക്കയറ്റുകൾ മാത്രമേ ബാക്കിയുള്ളൂവെന്ന് സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് വാട്ട്സ് ആപ്പ് സഹായത്തിനായി 07754724879 എന്ന നമ്പറിലേക്ക് സന്ദേശം അയക്കുക .

ടിക്കറ്റ് ബുക്ക് ചെയ്യാനായി ഈ ലിങ്കിൽ ബുക്ക് ചെയ്യുക https://www.tickettailor.com/events/cosmopolitianclub/1242189