• June 25, 2024

ലണ്ടനില്‍ അവധിക്കാലം ആഘോഷിച്ച് മമ്മൂട്ടിയും ദുല്‍ഖറും; വീഡിയോ

ലണ്ടനില്‍ അവധിക്കാലം ആഘോഷിച്ച് മമ്മൂട്ടിയും ദുല്‍ഖറും; വീഡിയോ

ലണ്ടൻ ജൂൺ 25: മലയാളികളുടെ പ്രിയതാരങ്ങളാണ് മമ്മൂട്ടിയും ദുൽഖർ സൽമാനും.ഇപ്പോഴിതാ, ലണ്ടനിൽ വെക്കേഷൻ അസ്വദിക്കുന്ന മമ്മൂട്ടിയുടെയും ദുൽഖറിന്റെയും വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്.

ഡാർക്ക് ആഷ് നിറത്തിലുള്ള ഹുഡ് ഷർട്ടും, ബീജ് ട്രൗസറും, സ്‌നീക്കറുകളും ധരിച്ച എന്നത്തേയും പോലെ മാസ്സ് ലുക്കിലാണ് മമ്മൂട്ടി വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത്. ഐസ്-ബ്ലൂ ഷർട്ടിൽ സ്റ്റൈലിഷ് ലുക്കിലാണ് ദുൽഖർ എത്തിയത്.


ജൂൺ അവസാനത്തോടെ മമ്മൂട്ടി നാട്ടിലേക്ക് മടങ്ങുമെന്നാണ് റിപ്പോർട്ട്. നാട്ടിലെത്തിയ ശേഷം, ഗൗതം വാസുദേവ് ​​മേനോൻ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്യുന്ന ക്രൈം ത്രില്ലർ ചിത്രത്തിൽ മമ്മൂട്ടി ഭാഗമാകും. അതേസമയം, ലക്കി ബാസ്‌കറിൻ്റെ പ്രമോഷൻ പരിപാടികളിലായിരിക്കും നാട്ടിൽ എത്തിയശേഷം ദുൽഖർ ശ്രദ്ധകേന്ദ്രീകരിക്കുക എന്നാണ് റിപ്പോർട്ട്.