• May 15, 2024

മമ്മൂട്ടി ആരാധകരുടെ UK കൂട്ടായ്മയ്ക്ക് പുതിയ നേതൃത്വം – ലക്ഷ്യം ജീവ കാരുണ്യം

മമ്മൂട്ടി ആരാധകരുടെ UK കൂട്ടായ്മയ്ക്ക് പുതിയ നേതൃത്വം – ലക്ഷ്യം ജീവ കാരുണ്യം

ലണ്ടൻ May 15: മമ്മൂട്ടി ആരാധക സംഘടനയായ മമ്മൂട്ടി ഫാൻസ് ആൻ്റ് വെൽഫെയർ അസോസിയേഷൻ ഇൻ്റർനാഷ്ണൽ (MFWAI) യ്ക്കാണ് പുതിയ നേതൃ ഭാരവാഹികളെ തിരഞ്ഞെടുക്കപ്പെടത് . ഒരു താരാരധന സംഘടനയെന്നതിൽ ഉപരി ജീവകാരുണ്യ പ്രവർത്തനങ്ങൾ ആണ് പ്രധാനമായും MFWAl ലക്ഷ്യമിടുന്നത്.

2023 ൽ മമ്മൂട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ചു സെപ്റ്റംബർ 7നു നടന്ന രക്തദാന കാമ്പയ്നിൽ രക്തദാനം നിർവഹിച്ചവർ മാത്രമാണ് പുതിയ ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത് .

നമ്മുടെ ചുറ്റുമുള്ളവരുടെ ജീവൻ രക്ഷിക്കാൻ സഹായകമായ വേഗമേറിയതും വേദനയില്ലാത്തതുമായ ഒരു പ്രവർത്തനമാണല്ലോ രക്തദാനം. കൂടുതൽ ജീവൻ രക്ഷിക്കാൻ രക്തം ദാനം ചെയ്യാൻ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുക എന്നതും കൂടെയാണ് ഇവർ രക്ത ദാനത്തിലൂടെ ലക്ഷ്യമിടുന്നത്.

ഈ വർഷവും മമ്മൂട്ടിയുടെ ഇന്മദിനത്തിനു ഈ രക്തദാന പദ്ധതി തുടരും എന്നും പുതിയ ഭാരവാഹികൾ അറിയിച്ചു. ആയിരത്തിയഞ്ഞൂറോളം മെമ്പേർസ് അടങ്ങുന്ന ഈ സംഘടനയുടെ പുതിയ പ്രസിഡൻ്റായി റോബിനേയും സെക്രട്ടറിയായി രഞ്ജിത്തിനേയും ആണ് തിരഞ്ഞെടുത്തിട്ടുള്ളത്.

വൈസ് പ്രസിഡൻ്റ് – അജ്മൽ , ട്രെഷറർ – അനൂപ് , ജോയിൻ്റ് സെക്രട്ടറമാർ – ബിബിൻ സണ്ണി നിതിൻ എന്നിവർ, പാട്രോൺ – വിനു ചന്ദ്രൻ , ഇൻ്റർനാഷ്ണൽ റെപ്രസെൻ്റേറ്റിവ് – ഫജാസ് ഫിറോസ്, സോഷ്യൽ മീഡിയ – മസൂദ് സോഫിൻ സെബിൻ എന്നിവർ , എക്സിക്യൂട്ടീവ് കമ്മിറ്റി – ജിബിൻ അസറുദ്ദീൻ എന്നിവരുമാണ് മറ്റു ഭാരവാഹികൾ .