• September 28, 2024

ജോലി സമ്മർദ്ദം കൊണ്ട് സംഭവിക്കുന്ന അത്യാഹിതങ്ങൾ, ആത്മഹത്യകൾ വലിയ വാർത്ത അല്ലാതായിരിക്കുന്നു

ജോലി സമ്മർദ്ദം കൊണ്ട് സംഭവിക്കുന്ന അത്യാഹിതങ്ങൾ, ആത്മഹത്യകൾ വലിയ വാർത്ത അല്ലാതായിരിക്കുന്നു

ടെന്നിസൺ മോറിസ്

ജോലി സമ്മർദ്ദം കൊണ്ട് സംഭവിക്കുന്ന അത്യാഹിതങ്ങൾ, ആത്മഹത്യകൾ ഒന്നും തന്നെ ഇപ്പൊ വലിയ വാർത്ത അല്ലാതായിരിക്കുന്നു, എന്നാൽ ഇന്ന് സമൂഹം നേരിടുന്ന ഒരു വലിയ സാമൂഹിക പ്രശ്നം തന്നെ ആണ് ഇത്.

ഈ ആധുനിക യുഗത്തിലും ജോലി സമ്മർദ്ദം കാരണം അത്യാഹിതങ്ങൾ നടക്കുന്നു എന്നത് തീർത്തും സങ്കടകരവും, വിരോധാഭാസവുമാണ്. ഒരുപാട് ആനുകൂല്യങ്ങളുടെയും, ആത്മവിശ്വാസത്തിന്റെയും, തിരിച്ചറിവുകളുടെയും നടുവിൽ വളരുന്ന ഇപ്പോഴത്തെ തലമുറയിൽപ്പെട്ട കുട്ടികൾ ഇത്തരത്തിൽ കാണിക്കുന്നത് സാമാന്യബുദ്ധിക്ക് മനസ്സിലാക്കാൻ പറ്റുന്നില്ല. ജീവിത മാത്സര്യത്തിന്റെ മാസ്മരികതയിൽ പെട്ട് ഈയ്യാം പാറ്റകൾ ആയി പോകരുത് പുണ്യമായി കിട്ടിയ ജന്മ സുകൃതങ്ങൾ .

അടുത്ത കാലത്തു നടന്ന ഒരു പെൺകുട്ടിയുടെ മരണം, പ്രമുഖ മാധ്യമങ്ങൾ ഉൾപ്പടെ എല്ലാവരും നിസ്സാരമായി നിരാകരിച്ചു കളഞ്ഞത് തീർത്തും യുവ തലമുറയോട് ചെയുന്ന വഞ്ചന തന്നെ ആണ്, ഇന്നും രാപകൽ വ്യതാസം ഇല്ലാതെ, മാനുഷിക പരിഗണ ലഭിക്കാതെ എത്രെയോ ലക്ഷങ്ങൾ ആണ്, ഒരു cubical ലിലിനുള്ളിൽ ഒതുങ്ങി കൂടി നരക യാതന അനുഭവിക്കുന്നത്, ഒരു ജീവൻ ബാലീ കൊടുക്കുമ്പോൾ മാത്രം മാത്രം ആണ് ഇതൊക്കെ പുറം ലോകം അറിയുന്നതും, media യുടെ ശ്രദ്ധ കിട്ടുന്നതും, അതും അടുത്ത ഒരു ബ്രേക്കിംഗ് ന്യൂസ് വരുന്നത് വരെ മാത്രം.

ഐ റ്റി കമ്പനികളിലെ ജോലി സമ്മർദ്ദം എത്രയെന്നു അറിയണണമെകിൽ അവർ തന്നെ കമ്പനിക്കുള്ളിൽ ഉണ്ടാക്കി വെച്ചേക്കുന്ന Stress Room ഉപയോഗിച്ചിട്ടുള്ളവർക്കു അറിയാം. അലറി വിളിക്കാനും, എന്തെങ്കിലും ഒക്കെ എടുത്തു എറിഞ്ഞു ദേഷ്യം തീർക്കാനും, പൊട്ടി കരയാനും വേണ്ടിയുള്ള സംവിധാനം ആണത്രേ ഇത്, അത് കഴിഞ്ഞു ശാന്തമായ ശേഷം വന്നു വീണ്ടും അതേ ജോലി തുടരുക ..എന്താലേ ..എന്തൊരു കരുതൽ. ഇതൊക്കെ ആണ് നമ്മുടെ നാട്ടിലെ പുതു ജോലി സംസ്ക്കാരം, ജോലി അന്തരീക്ഷം .

Ernest & and Young പോലുള്ള ലോക പ്രശ്തമായ കമ്പനികളിൽ ഇത് പോലെ ഒക്കെ നടക്കുന്നു എന്ന് കേട്ടപ്പോൾ, അത്യാവശ്യം IT കമ്പനികളുടെ ജോലി അന്തരീക്ഷം അറിയുന്ന ഒരാൾ എന്ന രീതിയിൽ വലിയ ഞെട്ടൽ ഒന്നും ഉണ്ടായില്ല, പ്രത്യേകിച്ച് ജൂനിയർ കേഡർ ജോലിക്കാരെ ഇവർ തുച്ഛ വേതനത്തിൽ പണി എടുപ്പിച്ചു കൊല്ലും, ഇനി Middle Managers ഇന്ത്യൻക്കാരൻ ക്കൂടി ആണെങ്കിൽ പിന്നെ ചോദിക്കാനും ഇല്ല.

ആ ജോലി സമ്മർദ്ദം താങ്ങാൻ പറ്റുന്നില്ല എങ്കിൽ അത് ഉപേക്ഷിച്ചു അടുത്ത പണി നോക്കുകയാണ് സാമാന്യബുദ്ധി കൊണ്ട് ചെയ്യാൻ പറ്റുന്ന ഒന്ന് എന്ന് നമ്മൾ ചിന്തിക്കും, അത് പക്ഷെ കുട്ടികളുടെ കാഴ്ചപ്പാടിൽ നിന്ന് നോക്കുമ്പോൾ ഇത് പോലെ ഒരു കമ്പനിയിലെ ഒരു അവസരം എന്നത് അവരുടെ ജീവിത സ്വപ്നം തന്നെ ആണ്, അവിടെ ആണ് തീരുമാനം എടുക്കാനുള്ള മാനസിക സംഘർഷം ഉണ്ടാകുന്നത് .

IT മേഘലയിൽ ഒരു താരത്തിലുമുള്ള സംഘടനകളും ഇല്ല, തൊഴിലാളി കൂട്ടായിമകളും ഇല്ല, ഇത് ഒരു പരിധിവരെ ജോലിക്കാരെ ചൂഷണം ചെയ്യാനും, പീഡിപ്പിക്കാനുമുള്ള വലിയ ഒരു അവസരമായി ഇവർ ഉപയോഗിക്കുന്നു .

മരിച്ച ആ കുട്ടിയുടെ മാതാവിന്റെ Interview കാണാൻ ഇടയായി, കമ്പനിക്കു എതിരെ അവർക്കു ഒരു പരാതിയും ഇല്ല എന്നാണു അവർ പറയുന്നത്, ഈ വിചിത്ര ന്യായം കേട്ട് ശരിക്കും ഞെട്ടി പോയി. അവർ ചെയ്തത്, ഇനിയും അവിടെ ഇതേ സാഹചര്യത്തിൽ ജോലി ചെയ്യുന്ന കുട്ടികളോടുള്ള ചതിയാണ്, കോർപ്പറേറ്റ് കമ്പനികളോട് കളിച്ചാൽ, അവരെ ചോദ്യം ചെയ്‌താൽ ഇതായിരിക്കും അവസ്ഥ എന്ന സന്ദേശം ആണ് അവർ നൽകിയത്.

പറഞ്ഞു വരുമ്പോൾ വലിയ ശമ്പളം, വലിയ പേരെടുത്ത കമ്പനികൾ, അതിന്റെ ഉള്ളറകളിൽ നടക്കുന്നത്, പാപം ചെയ്തവരെ എണ്ണയിൽ ഇട്ടു പൊരിക്കുന്ന ഇടപാടാണ് .

ജീവിക്കാൻ വേണ്ടി ഇങ്ങനെ മരിച്ചു ജീവിച്ചു പണി എടുക്കണോ എന്നൊക്കെ തീരുമാനിക്കേണ്ടത് ഓരോ വ്യക്തിയുടെയും സ്വന്തം തീരുമാനങ്ങൾ ആണ്. എങ്ങനെ ജീവിക്കണം എന്നുള്ളതും ഓരോ വ്യക്തിയുടെയും സ്വാതന്ത്ര്യം ആണ് , അത് മരിക്കാൻ വേണ്ടി ആകരുത് എന്ന് മാത്രം.

ഓരോ ജീവനും, ജീവിതവും ഇതിനെല്ലാം മുകളിലാണ്, അത് അനുഭവിച്ചറിയാൻ പക്വതയോടെ ജീവിച്ചു തന്നെ ഇരിക്കണം .

ജോലി സമ്മർദ്ദം കൊണ്ട് ഇനിയും ഒരു കുഞ്ഞു ജീവൻ കൂടി പൊലിയാതെ ഇരിക്കട്ടെ .

മരിച്ച സഹോദരിക്ക് ബാഷ്‌പാഞ്‌ജലി….