• July 23, 2024

കേരളപ്പിറവിദിനത്തോടനുബന്ധിച്ചു ലണ്ടനിൽ ‘മലയാളോത്സവം 2024’

ലണ്ടൻ ജൂലൈ 23: അനേകം മലയാള കലാസാഹിത്യ പ്രതിഭകളാൽ സമ്പന്നമായ യു.കെയിൽ വീണ്ടുമൊരു എഴുത്തുകാരുടെ സംഗമം.

‘മലയാളോത്സവം 2024’ എന്നപേരിൽ കേരളപ്പിറവിയാഘോഷത്തോടൊപ്പം ഇക്കൊല്ലം നവംബറിലെ ആദ്യ ശനിയും ഞായറും ദിനങ്ങളിൽ ലണ്ടനിലുള്ള കേരള ഹൌസിൽ വെച്ച്‌ അരങ്ങേറുകയാണ്.

യു.കെയിലെ മലയാളം എഴുത്തുകാരുടെ ആദ്യസംഗമം
‘മലയാളി അസോസ്സിയേഷൻ ഓഫ് ദി യു. കെ (MAUK )’യുടെ ആസ്ഥാനമായ ലണ്ടനിലെ ‘കേരളാഹൗസി’ൽവച്ചു 2017 ൽ നടത്തുകയുണ്ടായി. അതേത്തുടർന്നു 2019 ൽ വീണ്ടും സംഘടിപ്പിച്ച സംഗമത്തിനു ശേഷം അനേകം മലയാളി എഴുത്തുകാർ ഈ രാജ്യത്ത് എത്തപ്പെടുകയും, ധാരാളം പുതിയ പുസ്തകങ്ങൾ യു.കെ മലയാളികളുടേതായി പുറത്തുവരികയും ചെയ്തു.

എഴുത്തുകാർ തമ്മിൽ പരിചയപ്പെടുവാനും , അവരുടെ പുസ്തകങ്ങൾ പരിചയപ്പെടുത്താനും വീണ്ടും ഒരു സംഗമം ആവശ്യമായിരിക്കുന്ന. ഈ സാഹചര്യത്തിൽ, അതിനുള്ള വേദി 2024 നവംബർ 2, 3 തീയതികളിലായി ലണ്ടനിലെ ‘കേരളാഹൗസി’ൽ ‘മലയാളോത്സവം 2024’ എന്ന പേരിൽ ഒരുക്കുന്നു.

കഥോത്സവം, കവിതോത്സവം, പുസ്തക പ്രദർശനം, പുസ്തക വില്പന, കവിതാലാപനം, രചനാ മത്സങ്ങൾ, കലാ പ്രദർശനം എന്നിവ ഈ പരിപാടിയുടെ ഭാഗമായി നടത്തപ്പെടുന്നു.

ആദ്യ ദിനത്തിൽ സമ്മേളനങ്ങളും, രണ്ടാം ദിനത്തിൽ ചിത്ര/ശില്പ കലാ പ്രദർശനവും ഉണ്ടായിരിക്കും.

യു.കെയിൽ വസിക്കുന്നവരും വന്നു പോയവരുമടക്കം സൈബർ ഇടങ്ങളിൽ എഴുതുന്നവരും അല്ലാത്തവരുമായ എല്ലാ മലയാളി എഴുത്തുകാരുടെ പുസ്തകങ്ങളും, മലയാളി കുടിയേറ്റവുമായി ബന്ധപ്പെട്ട രേഖകളും, പ്രമാണങ്ങളും മറ്റും വരും തലമുറകൾക്കുവേണ്ടി സൂക്ഷിക്കുന്നതിനായി ആരംഭിച്ച ‘എഴുത്തച്ഛൻ ഗ്രന്ഥശാല’യുടെ ഔപചാരികമായ ഉത്ഘാടനവും അന്നേദിവസം ഇതോടൊപ്പം നടത്തുന്നു. എഴുത്തുകാർക്ക് അവരുടെ പുസ്തകങ്ങൾ പരിചയപ്പെടുത്താനും, വില്പന നടത്താനും സൗകര്യമുണ്ടായിരിക്കും.

മലയാളി കലാപ്രവർത്തകർ സൃഷ്ട്ടിച്ച ചിത്രങ്ങളും, ശില്പങ്ങളും, ഒപ്പം ബ്രിട്ടനിലെ സിനിമാ പ്രേമികൾ അണിയിച്ചൊരുക്കിയ സിനിമകളുടെ പോസ്റ്ററുകളും പ്രദർശിപ്പിക്കുവാനും സൗകര്യമുണ്ടായിരിക്കും.

നിങ്ങളുടെ സാന്നിധ്യം മുൻകൂട്ടി അറിയിക്കുക.
Inviting volunteers to the Organising committee. Inviting sponsorship from community spirited businesses. അന്വേഷണങ്ങൾക്ക് പ്രിയവ്രതൻ (07812059822) മുരളീമുകുന്ദൻ (07930134340), ശ്രീജിത്ത് ശ്രീധരൻ (07960212334). www.mauk.org.
www.coffeeandpoetry.org.

ഈ പരിപാടിയുടെ മുന്നൊരുക്കങ്ങൾക്കായി തുടങ്ങിയിട്ടുള്ള ‘വാട്ട്സാപ്പ് ഗ്രൂപ്പി’ൽ അണിചേരുവാൻ എല്ലാ കലാസാഹിത്യ കുതുകികളേയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
Join the WhatsApp group
https://chat.whatsapp.com/G2kPYI7HKGd3RuvX1CdZ7x