- March 21, 2024
യു കെയിൽ മലയാളി വിദ്യാർത്ഥികളുടെ കുറ്റകൃത്യങ്ങൾ കൂടുന്നു
അശ്വതി മേലേതിൽ
ലണ്ടൻ മാർച്ച് 21: കഴിഞ്ഞ ആഴ്ച ഞങ്ങൾ പ്രസിദ്ധികരിച്ച റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ഈ ലേഖനം. നാട്ടിൽ നിന്നും വന്ന മലയാളി വിദ്യാർത്ഥികളുടെ ഇടയിൽ ഉയർന്നു വരുന്ന കുറ്റകൃത്യങ്ങളും അവർ നേരിടുന്ന നിയമ നടപടികളും മറ്റു വിദ്യാർത്ഥികൾ അറിയുവാനും അവരുടെ നാട്ടിലെ മാതാപിതാക്കൾ അറിയുകയും വേണം. പ്രശനങ്ങൾ വളരെ വഷളായതിനു ശേഷമാണു ഇവർ നിയമ സഹായം തേടുക എന്നുള്ളതും ഇവരുടെ ഇവിടെയുള്ള നിലനില്പിനെ പ്രതികൂലമായിബാധിക്കുന്നു എന്ന് മലയാളി സോളിസിറ്റർസ് പറയുന്നു.
യു കെയിൽ പഠിക്കാൻ വരുന്ന മലയാളി വിദ്യാർത്ഥികളിൽ ഭൂരിഭാഗം ഉന്നത പഠനത്തേക്കാളും ഉപരി നല്ല ഒരു ജോലി കരസ്ഥമാക്കി ഭാവി കെട്ടിപ്പെടുത്താൻ മൈഗ്രേറ്റ് ചെയ്യുന്നവരാണ്. പഠന വിസകൾ വിദ്യാഭ്യാസത്തേക്കാൾ കുടിയേറ്റത്തിനായുള്ള ആഗ്രഹത്താൽ നയിക്കപ്പെട്ടതാണ് എന്ന സംശയത്തിന്റെ പേരിലാണ് എപ്പോൾ സ്ടുടെന്റ്റ് വിസ യു കെ ഗവണ്മെന്റ് റിവ്യൂ ചെയുന്നത്.
ഏതെങ്കിലും യൂണിവേഴ്‌സിറ്റിയില്‍ അപ്രധാനമായ കോഴ്‌സില്‍ ചേര്‍ന്ന് പാര്‍ടൈം ജോലിയിലൂടെ ഇവിടെ നിന്ന് പടിക്കാനാണ് വരുന്നവരുടെ ആദ്യ ലക്‌ഷ്യം. പഠനം ഇങ്ങോട്ടുള്ള യാത്രയ്ക്കുള്ള മാര്‍ഗമായി മാത്രം കാണുകയാണ്.
മാതാപിതാക്കൾ എങ്ങനെയെങ്കിലും യു കെയിലോ മറ്റു വിദേശ രാജ്യത്തു പോയി രക്ഷ പെടാൻ വേണ്ടിയാണു മക്കളെ നാട്ടിൽ നിന്നും പറഞ്ഞയക്കുന്നത്. ക്ളീനിങ് അടക്കം എന്ത് ജോലി ചെയ്യാനും തയാറായാണ് വിദ്യാര്‍ത്ഥികള്‍ എത്തുന്നതെങ്കിലും സാഹചര്യം പ്രതികൂലമായി കൊണ്ടിരിക്കുകയാണ്. വിദേശ രാജ്യങ്ങളിലെ കൂടി വരുന്ന ജീവിത ചിലവുകളും കടുപ്പിക്കുന്ന ഇമ്മിഗ്രേഷൻ നിയമങ്ങളും ഈ വിദ്യാർത്ഥികൾക്ക് പലപ്പോഴും ഒരു വലിയ പ്രശ്നമായി മാറുന്നതായിട്ടാണ് കാണാൻ കഴിയുന്നത്.
എന്നാല്‍ എത്തിയവര്‍ നേരിടുന്ന പ്രതിസന്ധിയും എത്താനിരിക്കുന്നവര്‍ നേരിടേണ്ട വെല്ലുവിളികളും വിദ്യാര്‍ത്ഥികളും അവരുടെ രക്ഷിതാക്കളും മനസിലാക്കേണ്ടതുണ്ട്.
മുന്തിയ വായ്പയോക്കെ പഠനത്തിനൊപ്പം പണിയെടുത്ത് വീട്ടാമെന്ന വിദ്യാര്‍ത്ഥികളുടെ പ്രതിക്ഷ മങ്ങുകയാണ്. യു കെയിൽ കുട്ടികള്‍ക്ക് തൊഴില്‍ ക്ഷാമം രൂക്ഷമാവുകയാണ്.
യു കെ യില്‍ വൃദ്ധരെയും രോഗികളെയും പരിചരിക്കുന്ന കെയര്‍ ടേക്കര്‍ ജോലി യുണ്ടെങ്കിലും അവിടെയും വെല്ലുവിളി ഉണ്ട്. നിരന്തരം കുടിയേറ്റ നിയമങ്ങള്‍ കര്‍ക്കശമാക്കുന്ന സാഹചര്യം കണക്കിലെടുത്തും ഇവിടങ്ങളില്‍ പഠനത്തിന് പോകുന്ന വിദ്യാര്‍ത്ഥികള്‍ കടക്കെണിയില്‍ പെടാതെ കരുതല്‍ പാലിക്കണമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.
പഠനത്തിനൊപ്പം ചെയ്യാന്‍ ജോലി കിട്ടാത്തതിനാല്‍ ചെലവിനങ്ങള്‍ക്കായി വീട്ടില്‍ നിന്ന് വീണ്ടും പണം അയപ്പിക്കുകയാണ് പലരും. അതിന് കഴിയാത്തവര്‍ ഭക്ഷണത്തിനു പോലും ബുദ്ധിമുട്ടുന്നു . ഉയര്‍ന്ന ജീവിത ചെലവും വീട്ടുവാടകയും താങ്ങാന്‍ പലര്‍ക്കും കഴിയുന്നില്ല. പഠനശേഷം പഴയതുപോലെ അവിടെ തുടരാനുള്ള സാദ്ധ്യതയും മങ്ങി .
ഇരുപത്തഞ്ചും മുപ്പതും ലക്ഷം രൂപ വായ്പയെടുത്തും മറ്റും വിദേശത്തു പഠിക്കാന്‍ പോകുന്നവര്‍ ജോലി നേടി അവിടെ തുടരാമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ പോകുന്നവര്‍ പഠനം മാത്രം ലക്ഷ്യം വയ്‌ക്കുകയാണ് ഉചിതമെന്നും അവിടെ തുടരാന്‍ ഒട്ടേറെ കടമ്പകളുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
യു.കെ അടക്കമുള്ള പല രാജ്യങ്ങളും വിദ്യാര്‍ത്ഥി പ്രവേശനത്തിന് നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരിക്കയാണ്. യുകെയില്‍ പിഎച്ച് ഡിക്കാര്‍ക്ക് മാത്രമേ ഇനി പങ്കാളികളെ കൊണ്ടുവരാന്‍ കഴിയൂ.
ഇമ്മിഗ്രേഷൻ സംബന്ധിക്കുന്ന എന്തിനും വലിയ ഫീസാണ് ഹോം ഓഫീസിൽ ഈടാക്കുന്നത്. നല്ല ഒരു രീതിയിൽ താമസിക്കണമെങ്കിൽ വലിയ വാടക പൈസ കൊടുത്താൽ മാത്രമേ മിനിമം സൗകര്യങ്ങളോടു കൂടി ഒരു ഇടം കിട്ടുകയുള്ളു.
ശരാശരി ഇരുപതു മണിക്കൂർ മാത്രമേ ഒരു വിദ്യാർത്ഥിക്ക് ജോലി ചെയ്യാൻ പാടുള്ളു. Term സമയത്തു ഇരുപതു മണിക്കൂറും അല്ലാത്തപ്പോൾ ആവശ്യം പോലെ വർക്ക് ചെയ്യാം. കെയർ ഹോമിലും ആമസോൺ ഡെലിവറി സ്റ്റോറിലും, കടകളിലുമാണ് അധികം ജോലി ലഭിക്കുക. ഇവിടെയൊക്കെ തന്നെ ജോലികൾ പരിമിതമാണ്. ആവശ്യത്തിന് മണിക്കൂറുകൾ ജോലി കൊടുക്കാൻ ഈ പ്രസ്ഥാനങ്ങൾക്ക് കഴയുന്നില്ല. ആവശ്യത്തിന് മണിക്കൂറുകൾ ഒരു ആഴ്ചയിലോ മാസത്തിലോ കിട്ടിയില്ലെങ്കിൽ സ്വന്തം ചിലവിനു പണം ഇല്ലാതെ വരും. ഇവിടെയാണ് പ്രശ്നങ്ങൾ തുടങ്ങുന്നത്.
ഒരു വിധം സാമ്പത്തിക ശേഷി ഉള്ള കുടുംബമാണെങ്കിൽ മാതാപിതാക്കൾ നാട്ടിൽ നിന്നും പൈസ അയച്ചു കൊടുക്കും. ലോണും കടവുമെടുത്ത വന്ന വിദ്യാർത്ഥി ആണെങ്കിൽ നാട്ടിലേക്ക് വിളിക്കാൻ മടിക്കും. ഇവിടെയാണ് ചിലർ മറ്റു മാര്ഗങ്ങളിക്ക് തിരിയുന്നത്.
അടുത്തിടെ നടന്ന പല സംഭവങ്ങളുടെ പിന്നാലെ പോയപ്പോൾ മനസിലാക്കാൻ കഴിഞ്ഞത് കഷ്ടപ്പാടിന്റെയും സാമ്പത്തിക പ്രശ്‌നങ്ങളുടെയും കഥകളാണ്. നാട്ടിൽ നിന്നും വന്ന മലയാളി വിദ്യാർത്ഥികളുടെ ഇടയിൽ ഉയർന്നു വരുന്ന പണം തട്ടിപ്പിന്റെ കഥകൾ കൂടി വരികയാണ്.
തെറ്റായ മാർഗത്തിലിൽ കൂടി പണം ഉണ്ടാക്കാൻ ഇറങ്ങുമ്പോഴാണ് ഇവർ പിടിയിലാവുന്നത്. വിസ കച്ചവടം, വണ്ടി കച്ചവടം, “നാട്ടിൽ ക്യാഷ് തന്നാൽ ഇവിടെ പൗണ്ട് തരാം” പറ്റിപ്പ് ഒക്കെയാണ് പണം ഉണ്ടാക്കാനുള്ള ഇവരുടെ മാർഗങ്ങൾ.
പിടിക്കപെട്ടാലും വലിയ പശ്ചാത്താപം ഈ കൂട്ടർ കാണിക്കുന്നില്ല. എടുത്ത പണം തിരിച്ചു കൊടുത്തു ഉടൻ തന്നെ കേസ് ഇല്ലാതാക്കുമെന്നുള്ളതാണ് ഇവരുടെ ഒരു ധൈര്യം.
പണം പോയവർ ഒന്നുകിൽ മിണ്ടില്ല അല്ലെങ്കിൽ ഒരു ചെറിയ ശതമാനം മാത്രം ബഹളമുണ്ടാക്കും എന്ന് ഇവർക്കറിയാം.
യു കെ മലയാളികളുടെ ഇടയിൽ ഈ കഴിഞ്ഞ മൂന്ന് നാല് വർഷത്തിനിടയിൽ ഉയർന്നുവരുന്ന ഒരു വലിയ വിഷയമാണ് ഈ പണം തട്ടിപ്പു.
യു കെയിൽ നിയമം അനുശാസിക്കുന്ന വഴിയിൽ കൂടി മാത്രം സഞ്ചരിക്കുക. ഇന്നല്ലെങ്കിൽ നാളെ നിങ്ങൾ പിടിക്കപ്പെടും കാരണം ടെക്നോളജി അത്രയ്ക്കും പുരോഗമിച്ചു കഴിഞ്ഞു. ഇന്നത്തെ കാലത്തു മറ്റൊരാളെ കുറിച്ച് കണ്ടുപിടിക്കണമെങ്കിൽ വലിയ പാടൊന്നും ഇല്ല, പ്രതെയ്കിച്ചു യു കെയിൽ.
യു കെ മലയാളിയുടെ വാട്സാപ്പ് ബ്രോഡ്കാസറ്റ് ചാനലിൽ ചേരാൻ ഇവിടെ ക്ലിക്ക് ചെയ്യൂ