ശബരിമല കർമ്മ സമിതി അധ്യക്ഷനും അദ്വൈത ആശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി യുകെ സന്ദർശനം – UKMALAYALEE
foto

ശബരിമല കർമ്മ സമിതി അധ്യക്ഷനും അദ്വൈത ആശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി യുകെ സന്ദർശനം

Friday 29 March 2019 7:12 AM UTC

ലണ്ടൻ March 29: ഹൈന്ദവ സമൂഹത്തിന്റെ ആദ്ധ്യാത്മികം, വിദ്യാഭ്യാസം സാമൂഹികം, സാമ്പത്തികം, രാഷ്ട്രീയം എന്നീ അഞ്ചു പ്രധാന മേഖലകളുടെ ഉന്നമനത്തിനായി ലണ്ടൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സദ്ഗമയ ഫൗണ്ടേഷന്റെ ക്ഷണം സ്വീകരിച്ച് കേരളത്തിന്റെ ആത്മീയ തേജസ്സും ശബരിമല കർമ്മ സമിതി അധ്യക്ഷനും സർവോപരി കോഴിക്കോട് കൊളത്തൂർ അദ്വൈത ആശ്രമം മഠാധിപതിയുമായ സ്വാമി ചിദാനന്ദപുരി യുകെ സന്ദർശനം നടത്തുന്നു.

യുകെയിലെ മിക്കവാറും എല്ലാ ഹൈന്ദവ കൂട്ടായ്മകളും പരസ്പര സഹകരണത്തോടെ ഒന്നിച്ച് യുകെയുടെ വിവിധ ഭാഗങ്ങളിൽ നടത്തുന്ന നിരവധി പൊതു, സ്വകാര്യ പരിപാടികളിൽ സ്വാമി ചിദാനന്ദപുരി പങ്കെടുക്കും. സത്യമേവ ജയതേ എന്ന വിശ്വവിഖ്യാത നാമം ആണ് ഏകദേശം രണ്ടാഴ്ചയോളം നീണ്ട് നിൽക്കുന്ന സന്ദർശനത്തിന് സദ്ഗമയ ഫൗണ്ടേഷൻ നൽകിയിരിക്കുന്നത്. കേരളത്തിലെയും ഭാരതത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്നും ഉള്ള ഹൈന്ദവ നേതാക്കളെ യുകെയിലേക്ക് സ്വാഗതം ചെയ്ത് വിവിധ പൊതു പരിപാടികളിലൂടെ പ്രാദേശികമായി പ്രവർത്തിക്കുന്ന സംഘടനകളെ ശക്തിപ്പെടുത്താനും ഹൈന്ദവ സംഘടനകൾ തമ്മിലുള്ള ഐക്യം ഊട്ടി ഉറപ്പിക്കാനും അതിലൂടെ മുഴുവൻ ഹൈന്ദവ സമൂഹത്തിനും നന്മ ഉണ്ടാക്കുവാനും ഉദ്ദേശിച്ചാണ് സദ്ഗമയ ഫൗണ്ടേഷൻ “സത്യമേവ ജയതേ” എന്ന പരിപാടി അവതരിപ്പിച്ചിരിക്കുന്നത്. യുകെയിലെ ഹൈന്ദവ കുടിയേറ്റ ചരിത്രത്തിൽ ഇതുവരെ ഇത്രയും വിപുലമായ ഇതുപോലൊരു പരിപാടി ആവിഷ്കരിച്ച് നടപ്പിലാക്കിയിട്ടില്ല. ഹൈന്ദവ സമൂഹത്തിലും സംഘടനകൾ തമ്മിലും ഒരിക്കലും ഐക്യപെടില്ല എന്നും സ്ഥിരമായി സ്പർദ്ധ ആണ് എന്നും പറഞ്ഞ് പരത്തുന്ന ചില തൽപര കക്ഷികൾക്ക് ഉള്ള ശക്തമായ സന്ദേശം ആണ് ഒത്തൊരുമയോടെ ഈ പരിപാടികൾ നടത്തുന്ന ഹൈന്ദവ സംഘടനകൾ കൊടുക്കുന്നത്. പങ്കെടുക്കുന്ന അഥവാ പ്രാദേശിക സമാജങൾക്ക് ഒരുതരത്തിലും ഉള്ള സാമ്പത്തിക ഭാരവും വരാതെയാണ് സദ്ഗമയ ഫൗണ്ടേഷൻ പരിപാടികൾ വിഭാവനം ചെയ്തിരിക്കുന്നത്.

പരിപാടികളുടെ നടത്തിപ്പ് പ്രാദേശിക കൂട്ടായ്മകളും ഹിന്ദു സമാജങ്ങളും ഒന്നിച്ച് നിർവഹിക്കുമ്പോൾ അതിനുള്ള എല്ലാ ചിലവുകളും വഹിക്കുന്നത് സദ്ഗമയ ഫൗണ്ടേഷൻ ആണ്. ഇൗ വർഷത്തെ ജനങ്ങളുടെ അഭിപ്രായവും പങ്കെടുക്കുന്ന കൂട്ടായ്മകളുടെ സമീപനവും കണക്കിൽ എടുത്ത് വരുന്ന എല്ലാ വർഷങ്ങളിലും പതിവായി “സത്യമേവ ജയതേ” നടത്തുവാൻ സദ്ഗമയ ഫൗണ്ടേഷന് പദ്ധതി ഉണ്ട്.

ജൂൺ അഞ്ചാം തിയ്യതി ലണ്ടനിൽ എത്തിച്ചേരുന്ന സ്വാമി ചിദാനന്ദപുരി ആറാം തിയ്യതി മുതൽ പതിനാറാം തിയ്യതി വരെ വിവിധ സ്ഥലങ്ങളിൽ നടക്കുന്ന പൊതു സ്വകാര്യ പരിപാടികളിൽ പങ്കെടുക്കും. മധ്യ ഇംഗ്ലണ്ടിലെ ബർമിംഗാമിൽ ബർമിംഗ്ഹാം, ഡാർബി, കോവെന്‍ററി, മാഞ്ചസ്റ്റർ, കാർഡിഫ്, നോർത്താംപ്ടൺ, തുടങ്ങി ചെറുതും വലുതുമായ പതിനെട്ടോളം ഹൈന്ദവ കൂട്ടായ്മകൾ കൂടി നടത്തുന്ന ഹിന്ദു മഹാ സമ്മേളനം, ലണ്ടനിലെ ക്രോയ്ദനിൽ, സദ്ഗമയ ഫൗണ്ടേഷനും , ക്രോയ്ഡൺ ഹിന്ദു സമാജവും സൗയുക്തമായി ആതിഥ്യം ആരുള്ളുന്ന ഹിന്ദു ധർമ്മ പരിഷത്തിൽ വിവിധങ്ങളായ പത്തോളം ഹൈന്ദവ കൂട്ടായ്മകൾ പങ്കെടുക്കും.

ഇത് കൂടാതെ വെസ്റ്റ്മിൻസ്റ്റർ പാർലമെന്റ് മന്ദിരത്തിൽ സദ്ഗമയ ഫൗണ്ടേഷൻ നേരിട്ട് നടത്തുന്ന ഹൈന്ദവ സംഘടന നേതാക്കളുടെ പ്രതിനിധി സമ്മേളനം, സനാതന ഹിന്ദു ക്ഷേത്രത്തിലെ ഔദ്യോഗിക സന്ദർശനം എന്നിവ കൂടാതെ സട്ടനിൽ ഭഗവദ് ഗീതയുടെ നാലാം അധ്യായത്തെ അധികരിച്ചുള്ള പ്രഭാഷണം,ഈസ്റ്റ് ഹാമിൽ “സനാതനം” എന്നീ പൊതു പരിപാടികൾ നടക്കും. പ്രവർത്തന നിരതരായ ഹൈന്ദവ കൂട്ടായ്മകളുടെ സഹകരണത്തിൽ കൂടുതൽ സ്ഥലങ്ങളിൽ പൊതു പരിപാടികൾ സംഘടിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് സദ്ഗമയ ഫൌണ്ടേഷൻ. പൊതു പരിപാടികൾ കൂടാതെ മറ്റ് പല സ്ഥലങ്ങളിലും പ്രാദേശിക കൂട്ടായ്മകൾ കുടുംബ യോഗങ്ങൾ, അധ്യാത്മിക ക്ലാസുകൾ തുടങ്ങി നിരവധി സ്വകാര്യ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.

പരിപാടികളുടെയും സ്വാമി ചിദാനന്ദപുരിയുടെയും സുരക്ഷ മുൻനിർത്തി പൊതു പരിപാടിയിൽ പങ്കെടുക്കുന്ന എല്ലാവരും സൗജന്യമായി അതത് പരിപാടികൾക്ക് പ്രത്യേകം രജിസ്റ്റർ ചെയ്തു ടിക്കറ്റ് എടുക്കേണ്ടതാണ്. ഒരാൾക്ക് അഞ്ച് ടിക്കറ്റ് വരെ എടുക്കാനുള്ള സൗകര്യം ആണ് ഇപ്പോൾ ലഭ്യമാകുന്നത്. തികച്ചും സൗജന്യമായി ലഭിക്കുന്ന ടിക്കറ്റുകൾ എത്രയും വേഗം ബുക്ക് ചെയ്തു യുകെയിൽ ആദ്യമായി ഇത്രയും വിപുലമായി നടത്തുന്ന ഹൈന്ദവ മുന്നേറ്റത്തിന്റ ഭാഗമാകണമെന്ന്‌ എല്ലാ വിഭാഗം ജനങ്ങളോടും സംഘാടകർ അഭ്യർത്ഥിക്കുന്നു. ഇതിനോടകം വേദികൾ ലഭ്യമായ പരിപാടികളുടെ രജിസ്റ്റർ ചെയ്യേണ്ട ലിങ്കുകൾ താഴെ.

സത്യമേവ ജയതേ പരിപാടിയുമായി ബന്ധപ്പെട്ട് പൊതുവായ വിവരങ്ങൾ അറിയണം എന്നുള്ളവർ താഴെ കാണുന്ന ഇമെയിൽ അല്ലെങ്കിൽ ഫോൺ നമ്പറിൽ ബന്ധപ്പെടുക.

Email: Info@sadgamayafoundation.org or Sadgamayafoundation.uk@gmail.com

07932635935, 07414004646, 07846145510, 07894878196

ഹിന്ദു മഹാ സമ്മേളനം സംബന്ധിച്ചുള്ള വിവരങ്ങൾക്ക് താഴെ കാണുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക
07730452417, 07958192565

ഹിന്ദു ധർമ്മ പരിഷത് സംബന്ധിച്ചുള്ള വിവരങ്ങൾക്ക് താഴെ കാണുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക
07979352084, 07932635935

CLICK HERE TO Register for Houses of Parliament

CLICK HERE TO Register for Bagavad Gita @ Sutton

CLICK HERE TO Register for The Great Hindu Conclave (Hindu Maha Sammelanam)
CLICK HERE TO Register for Sanathanam – Essence of Bagavad Gita

CLICK TO FOLLOW UKMALAYALEE.COM