വേള്‍ഡ് മലയാളി കൌണ്‍സിലിന്റെ അമരത്ത് ക്രോയ്ഡോണില്‍ നിന്നൊരു മലയാളി സാന്നിദ്ധ്യം – UKMALAYALEE
foto

വേള്‍ഡ് മലയാളി കൌണ്‍സിലിന്റെ അമരത്ത് ക്രോയ്ഡോണില്‍ നിന്നൊരു മലയാളി സാന്നിദ്ധ്യം

Wednesday 26 September 2018 2:30 AM UTC

കെ.നാരായണന്‍  

CROYDON Sept 26: കേരളത്തില്‍ നിന്നും ലോകത്തിന്റെ നാനാ ഭാഗങ്ങളിലും വിന്യസിച്ചിരിക്കുന്ന മലയാളികളുടെ സര്‍വതോന്മുഖമായ ഉന്നമനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ആഗോള മലയാളി സംഘടനയായ വേള്‍ഡ് മലയാളി കൌണ്‍സിലിന്റെ ഗുഡ്വില്‍ അംബാസിഡര്‍ ആയി യു.കേയിലെ ക്രോയ്ഡോണില്‍ പ്രൊവിന്‍സില്‍ നിന്നുമുള്ള ഡോക്ടര്‍ അജി കുമാര്‍ കവിദാസന്‍ തെരഞ്ഞെടുക്കപ്പെട്ടു.

ജെര്‍മനിയിലെ ബോണില്‍ വച്ച് നടന്ന ആഗോള മലയാളി സമ്മേളനത്തില്‍ ഐകകണ്ട്യേന ആയിരുന്നു ഡോക്ടര്‍ അജികുമാറിനെ ഈ പദവിയിലേക്ക് തെരഞ്ഞെടുത്തത്.

വേള്‍ഡ് മലയാളി കൌണ്‍സിലിന്റെ മാര്‍ഗ രേഖകള്‍ ഉള്‍ക്കൊണ്ട് ലോകത്തകാമാനം ഒരുമിച്ചു പ്രവര്‍ത്തിക്കുന്ന 52 പ്രവിശ്യകളില്‍ നിന്നുമുള്ള പ്രതിനിധികള്‍ ഉള്‍പ്പെട്ട പ്രവര്‍ത്തക സമിതി ഒരുമിച്ചെടുത്ത തീരുമാനമായിരുന്നു ഇത്.

തിരുവനന്തപുരം ജില്ലയില്‍ ജനിച്ചു വളര്‍ന്ന ,യു.കെയില്‍ സ്ഥിര താമസമാക്കിയിരിക്കുന്ന പ്രൊഫസര്‍ അജികുമാര്‍ ആധുനിക മെഡിക്കല്‍ സയന്‍സില്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ മൂലം നാമിന്ന് നേരിട്ടുകൊണ്ടിരിക്കുന്ന വിഷമതകള്‍ എന്തൊക്കെയാണന്നു ഗവേഷണം നടത്തുകയും,ഓക്സ്ഫോര്‍ഡ് സ്കൂള്‍ ഓഫ് മെഡിസിനില്‍ നിന്നും,റോയല്‍ കോളേജ് ഓഫ് ലണ്ടനില്‍ നിന്നും ബിരുദാനന്തര ബിരുദവും,ഫെല്ലോഷിപ്പും  കരസ്ഥമാക്കിയിട്ടുള്ള വ്യക്തിയും കൂടിയാണ്.

അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് ബ്രോണ്‍കോളജി & ഇന്‍റര്‍വെന്ഷണല്‍ പല്‍മനോളാജി അംഗവും,മാതാ അമൃതാനന്ദമയി മെഡിക്കല്‍ സയന്‍സ് & റിസേര്‍ച് സെന്ററിലെ വിസിറ്റിംഗ് പ്രൊഫസറുമായ ഡോക്ടര്‍ അജികുമാര്‍ ഇപ്പോള്‍ ക്രോയ്ഡോണ്‍ യൂണിവേഴ്സിടി ഹോസ്പിറ്റലില്‍ ഡിപാര്‍ട്ട്മെന്‍റ് ഒഫ് ചെസ്റ്റ് ക്ലിനിക്കിന്റെ മേലധികാരിയായി പ്രവര്‍ത്തിച്ചു വരുന്നു.

Dr Ajikumar Kavidasan is Consultant Chest Physician and Interventional Pulmonologist Speciality Lead in Pleural Disease, EBUS and Lung Cancer. Department of Chest Medicine Croydon University Hospital.

CLICK TO FOLLOW UKMALAYALEE.COM