ടി. ഹരിദാസിന്റെ ഭാര്യാമാതാവ് ബ്രിട്ടനിൽ നിര്യാതയായി – UKMALAYALEE
foto

ടി. ഹരിദാസിന്റെ ഭാര്യാമാതാവ് ബ്രിട്ടനിൽ നിര്യാതയായി

Saturday 27 April 2019 1:14 AM UTC

ലണ്ടൻ April 27:  ലോക കേരള സഭാംഗവും ഇന്ത്യൻ ഹൈക്കമ്മിഷനിലെ സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫിസറുമായിരുന്നു തെക്കേമുറി ഹരിദാസിന്റെ ഭാര്യാ മാതാവ് രാധമ്മ ലളിതാമ്മ (85) ലണ്ടനിൽ നിര്യാതയായി.

സംസ്കാരം പിന്നീട് ലണ്ടനിൽ നടത്തും. ആറ്റിങ്ങൽ കവലയൂർ കുടുംബാംഗമായ പരേതനായ നാരായണക്കുറുപ്പ് ധർമശീലന്റെ ഭാര്യയാണ് രാധമ്മ.

ഏറെ നാളായി ലണ്ടനിൽ ഹരിദാസിനും കുടുംബത്തിനുമൊപ്പമായിരുന്നു താമസം. രാധമ്മയുടെ നാലാമത്തെ മകളായ ജയലതയാണ്   ഹരിദാസിന്റെ ഭാര്യ.

മറ്റു മക്കൾ- ജയശ്രി, ജയാംബിക, ജയപ്രകാശ്, ജയലേഖ, ജയതിലക്, ജയപ്രസാദ്. മരുമക്കൾ- പരേതനായ മോഹനൻ പിള്ള, ഹരിദാസ് പിള്ള, ലതികമ്മ, സച്ചിദാനന്ദൻ പിള്ള, ടി. ഹരിദാസ്, നന്ദിനി, ലതിക.

വാർദ്ധക്യസഹജമായ അസുഖംമൂലം അവശതയിലായിരുന്ന രാധമ്മ ഇന്നലെ പുലർച്ചെ 3.30നാണ് എപ്സം സെന്റ് ഹെലിയർ ആശുപത്രിയിൽ മരിച്ചത്.

ഒഐസിസി യുകെ ജനറൽ കൺവീനർ, കേരളാ ഹിന്ദു വെൽഫെയർ യുകെ ചെയർമാൻ തുടങ്ങിയ പദവികൾ വഹിക്കുന്ന ഹരിദാസിന്റെ വീട്ടിലെത്തി നിരവധി ബന്ധുക്കളും സുഹൃത്തുക്കളും പരേതയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.

CLICK TO FOLLOW UKMALAYALEE.COM