MALAYALAM NEWS – Page 94 – UKMALAYALEE

Malayalam News

വെള്ളപ്പൊക്കം: റിപ്പോര്‍ട്ടിംഗിനിടെ കാണാതായ ചാനല്‍ ഡ്രൈവറുടെ മൃതദേഹവും കണ്ടെത്തി

കോട്ടയം July 25: ജില്ലയിലെ വെള്ളപ്പൊക്കെ കെടുതി റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ വള്ളംമറിഞ്ഞ് കാണാതായ മാതൃഭൂമി ചാനലിലെ രണ്ടാമത്തെ ജീവനക്കാരന്റെ മൃതദേഹവും കണ്ടെത്തി. Continue reading “വെള്ളപ്പൊക്കം: റിപ്പോര്‍ട്ടിംഗിനിടെ കാണാതായ ചാനല്‍ ഡ്രൈവറുടെ മൃതദേഹവും കണ്ടെത്തി”

ലോക്‌സഭാ തെരഞ്ഞെടുപ്പ്: ശബരിമല സ്ത്രീപ്രവേശനം ആയുധമാക്കാന്‍ ബി.ജെ.പി; വെള്ളാപ്പളളിയെ പൂട്ടാന്‍ അഞ്ചുവര്‍ഷംമുമ്പ് ആരോ നല്‍കിയ പരാതി പൊടിതട്ടിയെടുത്ത് എന്‍ഫോഴ്‌മെന്റ്

തിരുവനന്തപുരം July 23: അടുത്ത ലോക്‌സഭാതെരഞ്ഞെടുപ്പില്‍ ചുവടുറപ്പിക്കാനായി കേരളത്തില്‍ പുത്തന്‍ തന്ത്രങ്ങളുമായി ബി.ജെ.പി. ഇപ്പോള്‍ സുപ്രീംകോടതിയില്‍ നടക്കുന്ന ശബരിമല സ്ത്രീ പ്രവേശന കേസ് ഉപയോഗിച്ചുകൊണ്ട് വര്‍ഗ്ഗീയധൃവീകരണം സൃഷ്ടിക്കുന്നതിനുള്ള തന്ത്രമാണ് ബി.ജെ.പി മെനയുന്നത്. Continue reading “ലോക്‌സഭാ തെരഞ്ഞെടുപ്പ്: ശബരിമല സ്ത്രീപ്രവേശനം ആയുധമാക്കാന്‍ ബി.ജെ.പി; വെള്ളാപ്പളളിയെ പൂട്ടാന്‍ അഞ്ചുവര്‍ഷംമുമ്പ് ആരോ നല്‍കിയ പരാതി പൊടിതട്ടിയെടുത്ത് എന്‍ഫോഴ്‌മെന്റ്”

മുഖ്യമന്ത്രി പിണറായിക്ക് അതേ നാണയത്തില്‍ പ്രധാനമന്ത്രി മോഡിയുടെ മറുപടി

ന്യൂഡല്‍ഹി July 21: റേഷന്‍ വിഹിതവര്‍ധനയടക്കം കേരളത്തിന്റെ ആവശ്യങ്ങള്‍ അക്കമിട്ടു നിരത്തി നിവേദനം നല്‍കിയ മുഖ്യമന്ത്രി പിണറായി വിജയന് അതേ നാണയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മറുപടി.

Continue reading “മുഖ്യമന്ത്രി പിണറായിക്ക് അതേ നാണയത്തില്‍ പ്രധാനമന്ത്രി മോഡിയുടെ മറുപടി”

തെറ്റ് വേട്ടക്കാരന്റേത് തന്നെയെന്ന് മംമ്‌തയോട് റിമ : കുറ്റക്കാരനെന്ന് തെളിഞ്ഞാല്‍ തൂക്കിലേറ്റൂ- മംമ്‌ത

KOCHI July 21: ലൈംഗിക അതിക്രമങ്ങളില്‍ ഉള്‍പ്പെടെ സ്ത്രീകള്‍ നേരിടുന്ന ആക്രമണങ്ങള്‍ക്ക് കാരണക്കാര്‍ അവര്‍ തന്നെ ആണെന്ന തരത്തിലും ഡബ്ലിയുസിസി ആവശ്യമുണ്ടെന്നു തോന്നുന്നില്ലെന്നുമുള്ള നടി മംമ്‌ത മോഹന്‍ദാസിന്റെ പ്രസ്താവനയെ തിരുത്തി നടി റിമാ കല്ലിങ്കല്‍. Continue reading “തെറ്റ് വേട്ടക്കാരന്റേത് തന്നെയെന്ന് മംമ്‌തയോട് റിമ : കുറ്റക്കാരനെന്ന് തെളിഞ്ഞാല്‍ തൂക്കിലേറ്റൂ- മംമ്‌ത”

മുത്തലാക്കിനെക്കുറിച്ചുള്ള ടെലിവിഷന്‍ ചര്‍ച്ചയില്‍ ഇമാം അഭിഭാഷകയെ തല്ലി ( VIDEO )

ന്യൂഡല്‍ഹി July 19: മുത്തലാക്കിനെക്കുറിച്ചുള്ള ടിവി ചര്‍ച്ചയില്‍ സ്ത്രീകളെ ആക്രമിച്ച് ഇമാം.

ഒരു ദേശീയ ടെലിവിഷന്‍ മുത്വലാഖിനെക്കുറിച്ച് നടത്തിയ ചര്‍ച്ചയില്‍ പങ്കെടുത്ത ഉത്തര്‍പ്രദേശ് ഷഹര്‍ ഇമാം മുഫ്തി അസാസ് അഷ്‌റദ് സുപ്രീം കോടതി അഭിഭാഷകയായ ഫറാ ഫൈസിനെയാണ് മൂന്നുവട്ടം മുഖത്തടിച്ചത്. Continue reading “മുത്തലാക്കിനെക്കുറിച്ചുള്ള ടെലിവിഷന്‍ ചര്‍ച്ചയില്‍ ഇമാം അഭിഭാഷകയെ തല്ലി ( VIDEO )”

എസ്.ഡി.പി.ഐയുമായുള്ള സഹകരണം അവസാനിപ്പിച്ചുവെന്ന് പി.സി ജോര്‍ജ്

കോഴിക്കോട് July 18: എസ്.ഡി.പി.ഐയുമായുള്ള സഹകരണം അവസാനിപ്പിച്ചുവെന്ന് പി.സി ജോര്‍ജ് എം.എല്‍.എ. ഭീകര പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ എസ്.ഡി.പി.ഐ തയ്യാറാകണം. Continue reading “എസ്.ഡി.പി.ഐയുമായുള്ള സഹകരണം അവസാനിപ്പിച്ചുവെന്ന് പി.സി ജോര്‍ജ്”

വേദിയിലേക്ക് ഓടിക്കയറി ഗായകനെ കെട്ടിപ്പുണര്‍ന്നു, സൗദി യുവതിയെ പോലീസ് അറസ്റ്റു ചെയ്തു! സംഭവത്തിന്റെ വീഡിയോ വൈറല്‍

ജിദ്ദ July 17 :  അന്യപുരുഷനൊപ്പം ഇടപെടല്‍ നടത്തുന്നതിന് സൗദിയില്‍ സ്ത്രീകള്‍ക്ക് കടുത്ത നിരോധനമാണുളളത്.
കഴിഞ്ഞ ദിവസം സംഗീത പരിപാടിയ്ക്കിടെ വേദിയിലേക്ക് ഓടിക്കയറി ഗായകനെ കെട്ടിപ്പിടിച്ച സൗദി യുവതിയെ പോലീസ് അറസ്റ്റു ചെയ്തു.
ബിബിസിയാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തായിഫ് നഗരത്തില്‍ പ്രശസ്ത ഗായകനായ മാജിദ് അല്‍ മൊഹന്ദിസിന്റെ സംഗീത കച്ചേരിക്കിടെയാണ് സംഭവം.
മൊഹന്ദിസ് ഗാനം ആലപിക്കുന്നതിനിടെ നിഖാബ് ധരിച്ച യുവതി വേദിയിലേക്ക് ഓടിക്കയറി ആലിംഗനം ചെയ്തു.
ഉടന്‍ തന്നെ സുരക്ഷാ സംഘം യുവതിയെ പിടിച്ചു മാറ്റി തിരിച്ചയച്ചു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ‘അറബ് സംഗീതത്തിന്റെ രാജകുമാരന്‍’ എന്നാണ് മൊഹന്ദിസിനെ ആരാധകര്‍ വിളിക്കുന്നത്. സംഭവത്തില്‍ അദ്ദേഹം പ്രതികരിച്ചിട്ടില്ല.
സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ഇടപെടലോടെ ഫുട്ബോള്‍ കളി കാണാനും വാഹനം ഓടിക്കാനും സംഗീത പരിപാടികളില്‍ പങ്കെടുക്കാനും സ്ത്രീകള്‍ക്ക് അനുവാദം ലഭിച്ചിട്ടുണ്ട്.
തുടര്‍ന്ന് സൗദി ഭരണകൂടം തന്നെ സംഗീതകച്ചേരി നടത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു പരിഷ്‌കാരങ്ങള്‍.
യുവതിക്കെതിരെ പൊതു ഇടത്തെ മോശം പെരുമാറ്റത്തിന് കേസെടുത്തതായി പൊലീസ് അറിയിച്ചെന്ന് സൗദി പത്രമായ ഒകാസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ കീഴില്‍ സൗദിയില്‍ നിരവധി പരിഷ്‌കാരങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.
നേരത്തെ പൊതു സ്ഥങ്ങളിലെ പരിപാടികളില്‍ പങ്കെടുക്കുന്നതിന് സൗദി സ്ത്രീകള്‍ക്ക് നിയന്ത്രണങ്ങളുണ്ടായിരുന്നു.

‘ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും’അഡ്മിന്‍ വിദേശത്തേക്കു കടന്നു

തിരുവനന്തപുരം July 16 : ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും (ജി.എന്‍.പി.സി) ഫെയ്സ്ബുക്ക് കൂട്ടായ്മയുടെ അഡ്മിന്‍ കാരയ്ക്കാമണ്ഡപം സ്വദേശി അജിത്കുമാര്‍ പോലീസിനേയും എക്സൈസിനേയും വെട്ടിച്ച് വിദേശത്തേക്കു കടന്നു.
മദ്യപാനത്തിനു പ്രോത്സാഹനം നല്‍കുന്ന തരത്തിലുളള പരസ്യപ്രചാരണം നടത്തുന്ന ഫെയ്സ്ബുക്ക് പോസ്റ്റുകളുടെ പേരിലാണ് പോലീസും എക്സൈസും, അഡ്മിനും ഭാര്യയ്ക്കുമെതിരേ കേസെടുത്തത്.
കേരളത്തിലെ ഏറ്റവും വലിയ ഗ്രൂപ്പും ഇന്ത്യയിലെ ആറാമത്തെ ഗ്രൂപ്പും ലോകത്തിലെ ഏറ്റവും വലിയ സീക്രട്ട് ഗ്രൂപ്പുമാണ് ജി.എന്‍.പി.സി എന്ന് അജിത്കുമാര്‍ വ്യക്തമാക്കിയിരുന്നു.
ജി.എന്‍.പി.സി എന്ന കൂട്ടായ്മയ്ക്കു സ്വന്തമായി ലോഗോയും പുറത്തിറക്കിയിട്ടുണ്ട്. കൂടാതെ ജി.എന്‍.പി.സി കൂട്ടായ്മയിലെ അംഗങ്ങള്‍ക്ക് സംസ്ഥാനത്തെ ചില ബാറുകളിലും കള്ളുഷാപ്പുകളിലും പത്തു ശതമാനം വിലക്കുറവില്‍ മദ്യം ലഭിക്കുന്നുണ്ടെന്ന് പോലീസ് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു.
ജി.എന്‍.പി.സിക്കെതിരേ പോലീസും എക്സൈസും പ്രത്യേകം കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അജിത്കുമാര്‍ രാജ്യം വിട്ടതായി സൂചന ലഭിച്ചതിനെത്തുടര്‍ന്ന് പോലീസും എക്സൈസും എമിഗ്രേഷന്‍ വിഭാഗങ്ങളില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചു.
പോലീസും എക്സൈസും വളരെ ലാഘവത്തോടെയാണ് ഈ കേസ് കൈകാര്യം ചെയ്തതെന്ന ആക്ഷേപമുണ്ട്.
ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥന് ഇതില്‍ പങ്കുണ്ടെന്ന ആരോപണവും ശക്തമാണ്. വിദേശ മദ്യകമ്പനികളുമായി അടുത്ത ബന്ധമാണ് ജി.എന്‍.പി.സിക്കുളളതെന്ന് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി.
ഇതിന്റെ അടിസ്ഥാനത്തില്‍ അജിത്കുമാറിനു രാജ്യം വിടാനുളള സൗകര്യമൊരുക്കിക്കൊടുത്തതു പ്രമുഖ വിദേശ മദ്യകമ്പനികളാണെന്നാണ് എക്സൈസിന്റെ സംശയം.
ഇതേത്തുടര്‍ന്ന് ആ കമ്പനിയിലെ പ്രമുഖരെ ചോദ്യം ചെയ്യാനുളള ഒരുക്കത്തിലാണ് എക്സൈസും പോലീസും. അഡ്മിന്‍ അജിത്കുമാറിന്റെ ഭാര്യ വിനിതയ്ക്കെതിരേ എക്സൈസ് കേസെടുത്തിട്ടുണ്ട്.
മദ്യവില്‍പനയ്ക്കു പ്രോത്സാഹനം നല്‍കുന്നതരത്തില്‍ കുട്ടികളെ ഉപയോഗിച്ചതിന് ജുവനൈല്‍ ജസ്റ്റിസ് ആക്ട് 78, ശവക്കല്ലറയുടെ പുറത്തിരുന്നു മദ്യപിച്ച് മതസ്പര്‍ധയും ലഹളയും ഉണ്ടാക്കുകയെന്ന ലക്ഷത്തോടെ പ്രവര്‍ത്തിച്ചതിനു ഇന്ത്യന്‍ ശിക്ഷാനിയമം 153, പൊതുസ്ഥലത്തുളള മദ്യപാനത്തിനു കേരള അബ്കാരി വകുപ്പ് എന്നിവ ചുമത്തിയാണ് ഇയാള്‍ക്കും ഭാര്യയ്ക്കുമെതിരേ കേസെടുത്തത്.

ലോക വേദിയില്‍ ‘ജനഗണമന’ കേട്ട് കോരിത്തരിച്ചുപോയി ; അത്‌ലറ്റിക്‌സില്‍ സുവര്‍ണ്ണനേട്ടവുമായി ഇന്ത്യയുടെ പുത്തന്‍ താരോദയം ഹിമാദാസ്

ടാംപേര്‍ July 14: ഇന്ത്യന്‍ അത്‌ലറ്റിക്‌സിന്റെ ഭാവി ശോഭനമാണെന്ന സൂചനയുമായി ലോക അത്‌ലറ്റിക്‌സ് വേദിയില്‍ സുദീര്‍ഘമായ കാത്തിരിപ്പിന് ഒടുവില്‍ വിരാമം.
ഇന്ത്യയുടെ കായിക ചരിത്രത്തില്‍ ആദ്യമായി ലോക അത്‌ലറ്റിക്‌സ് വേദിയില്‍ ഒരു ഇന്ത്യന്‍ താരം സുവര്‍ണ്ണ നേട്ടം കുറിച്ചു. 400 മീറ്ററില്‍ പങ്കെടുത്ത ഇന്ത്യന്‍ താരം ഹിമാദാസ് സ്വര്‍ണ്ണം നേടി. Continue reading “ലോക വേദിയില്‍ ‘ജനഗണമന’ കേട്ട് കോരിത്തരിച്ചുപോയി ; അത്‌ലറ്റിക്‌സില്‍ സുവര്‍ണ്ണനേട്ടവുമായി ഇന്ത്യയുടെ പുത്തന്‍ താരോദയം ഹിമാദാസ്”