MALAYALAM NEWS – Page 90 – UKMALAYALEE

Malayalam News

മുത്തലാക്കിനെക്കുറിച്ചുള്ള ടെലിവിഷന്‍ ചര്‍ച്ചയില്‍ ഇമാം അഭിഭാഷകയെ തല്ലി ( VIDEO )

ന്യൂഡല്‍ഹി July 19: മുത്തലാക്കിനെക്കുറിച്ചുള്ള ടിവി ചര്‍ച്ചയില്‍ സ്ത്രീകളെ ആക്രമിച്ച് ഇമാം.

ഒരു ദേശീയ ടെലിവിഷന്‍ മുത്വലാഖിനെക്കുറിച്ച് നടത്തിയ ചര്‍ച്ചയില്‍ പങ്കെടുത്ത ഉത്തര്‍പ്രദേശ് ഷഹര്‍ ഇമാം മുഫ്തി അസാസ് അഷ്‌റദ് സുപ്രീം കോടതി അഭിഭാഷകയായ ഫറാ ഫൈസിനെയാണ് മൂന്നുവട്ടം മുഖത്തടിച്ചത്. Continue reading “മുത്തലാക്കിനെക്കുറിച്ചുള്ള ടെലിവിഷന്‍ ചര്‍ച്ചയില്‍ ഇമാം അഭിഭാഷകയെ തല്ലി ( VIDEO )”

എസ്.ഡി.പി.ഐയുമായുള്ള സഹകരണം അവസാനിപ്പിച്ചുവെന്ന് പി.സി ജോര്‍ജ്

കോഴിക്കോട് July 18: എസ്.ഡി.പി.ഐയുമായുള്ള സഹകരണം അവസാനിപ്പിച്ചുവെന്ന് പി.സി ജോര്‍ജ് എം.എല്‍.എ. ഭീകര പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ എസ്.ഡി.പി.ഐ തയ്യാറാകണം. Continue reading “എസ്.ഡി.പി.ഐയുമായുള്ള സഹകരണം അവസാനിപ്പിച്ചുവെന്ന് പി.സി ജോര്‍ജ്”

വേദിയിലേക്ക് ഓടിക്കയറി ഗായകനെ കെട്ടിപ്പുണര്‍ന്നു, സൗദി യുവതിയെ പോലീസ് അറസ്റ്റു ചെയ്തു! സംഭവത്തിന്റെ വീഡിയോ വൈറല്‍

ജിദ്ദ July 17 :  അന്യപുരുഷനൊപ്പം ഇടപെടല്‍ നടത്തുന്നതിന് സൗദിയില്‍ സ്ത്രീകള്‍ക്ക് കടുത്ത നിരോധനമാണുളളത്.
കഴിഞ്ഞ ദിവസം സംഗീത പരിപാടിയ്ക്കിടെ വേദിയിലേക്ക് ഓടിക്കയറി ഗായകനെ കെട്ടിപ്പിടിച്ച സൗദി യുവതിയെ പോലീസ് അറസ്റ്റു ചെയ്തു.
ബിബിസിയാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തായിഫ് നഗരത്തില്‍ പ്രശസ്ത ഗായകനായ മാജിദ് അല്‍ മൊഹന്ദിസിന്റെ സംഗീത കച്ചേരിക്കിടെയാണ് സംഭവം.
മൊഹന്ദിസ് ഗാനം ആലപിക്കുന്നതിനിടെ നിഖാബ് ധരിച്ച യുവതി വേദിയിലേക്ക് ഓടിക്കയറി ആലിംഗനം ചെയ്തു.
ഉടന്‍ തന്നെ സുരക്ഷാ സംഘം യുവതിയെ പിടിച്ചു മാറ്റി തിരിച്ചയച്ചു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ‘അറബ് സംഗീതത്തിന്റെ രാജകുമാരന്‍’ എന്നാണ് മൊഹന്ദിസിനെ ആരാധകര്‍ വിളിക്കുന്നത്. സംഭവത്തില്‍ അദ്ദേഹം പ്രതികരിച്ചിട്ടില്ല.
സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ഇടപെടലോടെ ഫുട്ബോള്‍ കളി കാണാനും വാഹനം ഓടിക്കാനും സംഗീത പരിപാടികളില്‍ പങ്കെടുക്കാനും സ്ത്രീകള്‍ക്ക് അനുവാദം ലഭിച്ചിട്ടുണ്ട്.
തുടര്‍ന്ന് സൗദി ഭരണകൂടം തന്നെ സംഗീതകച്ചേരി നടത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു പരിഷ്‌കാരങ്ങള്‍.
യുവതിക്കെതിരെ പൊതു ഇടത്തെ മോശം പെരുമാറ്റത്തിന് കേസെടുത്തതായി പൊലീസ് അറിയിച്ചെന്ന് സൗദി പത്രമായ ഒകാസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ കീഴില്‍ സൗദിയില്‍ നിരവധി പരിഷ്‌കാരങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.
നേരത്തെ പൊതു സ്ഥങ്ങളിലെ പരിപാടികളില്‍ പങ്കെടുക്കുന്നതിന് സൗദി സ്ത്രീകള്‍ക്ക് നിയന്ത്രണങ്ങളുണ്ടായിരുന്നു.

‘ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും’അഡ്മിന്‍ വിദേശത്തേക്കു കടന്നു

തിരുവനന്തപുരം July 16 : ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും (ജി.എന്‍.പി.സി) ഫെയ്സ്ബുക്ക് കൂട്ടായ്മയുടെ അഡ്മിന്‍ കാരയ്ക്കാമണ്ഡപം സ്വദേശി അജിത്കുമാര്‍ പോലീസിനേയും എക്സൈസിനേയും വെട്ടിച്ച് വിദേശത്തേക്കു കടന്നു.
മദ്യപാനത്തിനു പ്രോത്സാഹനം നല്‍കുന്ന തരത്തിലുളള പരസ്യപ്രചാരണം നടത്തുന്ന ഫെയ്സ്ബുക്ക് പോസ്റ്റുകളുടെ പേരിലാണ് പോലീസും എക്സൈസും, അഡ്മിനും ഭാര്യയ്ക്കുമെതിരേ കേസെടുത്തത്.
കേരളത്തിലെ ഏറ്റവും വലിയ ഗ്രൂപ്പും ഇന്ത്യയിലെ ആറാമത്തെ ഗ്രൂപ്പും ലോകത്തിലെ ഏറ്റവും വലിയ സീക്രട്ട് ഗ്രൂപ്പുമാണ് ജി.എന്‍.പി.സി എന്ന് അജിത്കുമാര്‍ വ്യക്തമാക്കിയിരുന്നു.
ജി.എന്‍.പി.സി എന്ന കൂട്ടായ്മയ്ക്കു സ്വന്തമായി ലോഗോയും പുറത്തിറക്കിയിട്ടുണ്ട്. കൂടാതെ ജി.എന്‍.പി.സി കൂട്ടായ്മയിലെ അംഗങ്ങള്‍ക്ക് സംസ്ഥാനത്തെ ചില ബാറുകളിലും കള്ളുഷാപ്പുകളിലും പത്തു ശതമാനം വിലക്കുറവില്‍ മദ്യം ലഭിക്കുന്നുണ്ടെന്ന് പോലീസ് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു.
ജി.എന്‍.പി.സിക്കെതിരേ പോലീസും എക്സൈസും പ്രത്യേകം കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അജിത്കുമാര്‍ രാജ്യം വിട്ടതായി സൂചന ലഭിച്ചതിനെത്തുടര്‍ന്ന് പോലീസും എക്സൈസും എമിഗ്രേഷന്‍ വിഭാഗങ്ങളില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചു.
പോലീസും എക്സൈസും വളരെ ലാഘവത്തോടെയാണ് ഈ കേസ് കൈകാര്യം ചെയ്തതെന്ന ആക്ഷേപമുണ്ട്.
ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥന് ഇതില്‍ പങ്കുണ്ടെന്ന ആരോപണവും ശക്തമാണ്. വിദേശ മദ്യകമ്പനികളുമായി അടുത്ത ബന്ധമാണ് ജി.എന്‍.പി.സിക്കുളളതെന്ന് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി.
ഇതിന്റെ അടിസ്ഥാനത്തില്‍ അജിത്കുമാറിനു രാജ്യം വിടാനുളള സൗകര്യമൊരുക്കിക്കൊടുത്തതു പ്രമുഖ വിദേശ മദ്യകമ്പനികളാണെന്നാണ് എക്സൈസിന്റെ സംശയം.
ഇതേത്തുടര്‍ന്ന് ആ കമ്പനിയിലെ പ്രമുഖരെ ചോദ്യം ചെയ്യാനുളള ഒരുക്കത്തിലാണ് എക്സൈസും പോലീസും. അഡ്മിന്‍ അജിത്കുമാറിന്റെ ഭാര്യ വിനിതയ്ക്കെതിരേ എക്സൈസ് കേസെടുത്തിട്ടുണ്ട്.
മദ്യവില്‍പനയ്ക്കു പ്രോത്സാഹനം നല്‍കുന്നതരത്തില്‍ കുട്ടികളെ ഉപയോഗിച്ചതിന് ജുവനൈല്‍ ജസ്റ്റിസ് ആക്ട് 78, ശവക്കല്ലറയുടെ പുറത്തിരുന്നു മദ്യപിച്ച് മതസ്പര്‍ധയും ലഹളയും ഉണ്ടാക്കുകയെന്ന ലക്ഷത്തോടെ പ്രവര്‍ത്തിച്ചതിനു ഇന്ത്യന്‍ ശിക്ഷാനിയമം 153, പൊതുസ്ഥലത്തുളള മദ്യപാനത്തിനു കേരള അബ്കാരി വകുപ്പ് എന്നിവ ചുമത്തിയാണ് ഇയാള്‍ക്കും ഭാര്യയ്ക്കുമെതിരേ കേസെടുത്തത്.

ലോക വേദിയില്‍ ‘ജനഗണമന’ കേട്ട് കോരിത്തരിച്ചുപോയി ; അത്‌ലറ്റിക്‌സില്‍ സുവര്‍ണ്ണനേട്ടവുമായി ഇന്ത്യയുടെ പുത്തന്‍ താരോദയം ഹിമാദാസ്

ടാംപേര്‍ July 14: ഇന്ത്യന്‍ അത്‌ലറ്റിക്‌സിന്റെ ഭാവി ശോഭനമാണെന്ന സൂചനയുമായി ലോക അത്‌ലറ്റിക്‌സ് വേദിയില്‍ സുദീര്‍ഘമായ കാത്തിരിപ്പിന് ഒടുവില്‍ വിരാമം.
ഇന്ത്യയുടെ കായിക ചരിത്രത്തില്‍ ആദ്യമായി ലോക അത്‌ലറ്റിക്‌സ് വേദിയില്‍ ഒരു ഇന്ത്യന്‍ താരം സുവര്‍ണ്ണ നേട്ടം കുറിച്ചു. 400 മീറ്ററില്‍ പങ്കെടുത്ത ഇന്ത്യന്‍ താരം ഹിമാദാസ് സ്വര്‍ണ്ണം നേടി. Continue reading “ലോക വേദിയില്‍ ‘ജനഗണമന’ കേട്ട് കോരിത്തരിച്ചുപോയി ; അത്‌ലറ്റിക്‌സില്‍ സുവര്‍ണ്ണനേട്ടവുമായി ഇന്ത്യയുടെ പുത്തന്‍ താരോദയം ഹിമാദാസ്”

യുവതിയെ പീഡിപ്പിച്ചിട്ടില്ലെന്ന് വൈദികന്‍, മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നത് കണ്ടുവെന്ന് സാക്ഷിമൊഴി

തിരുവല്ല July 13: കുമ്പസാരരഹസ്യം പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തി ലൈംഗീകമായി ദുരുപയോഗം ചെയ്തുവെന്ന പരാതിയില്‍ അറസ്റ്റിലായ വൈദികന്‍ ജോബ് മാത്യൂ പീഡന ആരോപണം തള്ളി. Continue reading “യുവതിയെ പീഡിപ്പിച്ചിട്ടില്ലെന്ന് വൈദികന്‍, മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നത് കണ്ടുവെന്ന് സാക്ഷിമൊഴി”

വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസ്‌: വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി July 12: വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ ഓര്‍ത്തഡോക്‌സ്‌ വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഫാ. സോണി വര്‍ഗീസ്‌, ഫാ. ജോബ്‌ മാത്യു, ഫാ. ജെയ്‌സ്‌ കെ. ജോര്‍ജ്‌ എന്നിവര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയാണു കോടതി തള്ളിയത്‌.

ഇവര്‍ക്കെതിരേ പ്രഥമദൃഷ്‌ട്യാ കേസുണ്ടെന്നും വീട്ടമ്മയുടെ പരാതിയില്‍ അന്വേഷണസംഘത്തിനു മുന്നോട്ടുപോകാമെന്നും കോടതി വ്യക്‌തമാക്കി.

പീഡനത്തിന്റെ സംഭവങ്ങള്‍ വീട്ടമ്മ മജിസ്‌ട്രേറ്റിനു നല്‍കിയ രഹസ്യമൊഴിയില്‍ വ്യക്‌തമാണെന്നും കോടതി പറഞ്ഞു. പരസ്‌പരസമ്മതത്തോടെ ബന്ധപ്പെട്ടുവെന്ന ഹര്‍ജിക്കാരുടെ വാദത്തിന്‌ അടിസ്‌ഥാനമില്ല.

വൈദികര്‍ വീട്ടമ്മ ഉള്‍പ്പെടുന്നവര്‍ക്കുമേല്‍ മേല്‍ക്കൈയുള്ളവരാണ്‌. ഇത്‌ കേസിന്റെ അന്വേഷണത്തെയും തെളിവിനെയും ബാധിക്കും. വൈദികര്‍ക്ക്‌ ഇരയുടെ ബന്ധുക്കളുമായും അടുത്ത ബന്ധമുണ്ട്‌.

ഈ സാഹചര്യത്തില്‍ ഹര്‍ജിക്കാര്‍ക്ക്‌ ജാമ്യം അനുവദിച്ചാല്‍ നീതിനിര്‍വഹണത്തെത്തന്നെ തടസപ്പെടുത്താനിടയാകുമെന്നും ഉത്തരവില്‍ പറയുന്നു.

പ്രതികളെ കസ്‌റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത്‌ അനിവാര്യമാണെന്നും മുന്‍കൂര്‍ജാമ്യം അനുവദിക്കരുതെന്നമുള്ള പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു.

വീട്ടമ്മയുടെ ആരോപണം അടിസ്‌ഥാനരഹിതമാണെന്നും കര്‍ശന ഉപാധികളോടെയെങ്കിലും ജാമ്യം അനുവദിക്കണമെന്ന ഹര്‍ജിക്കാരുടെ വാദം കോടതി സ്വീകരിച്ചില്ല.

പോലീസിന്റെ ഭാഗത്തുനിന്നു വൈദികര്‍ക്ക്‌ യാതൊരു അറിയിപ്പും കിട്ടിയിട്ടില്ല. മാധ്യമങ്ങളിലൂടെയാണ്‌ കേസിന്റെ കാര്യങ്ങള്‍ മനസിലാക്കിയതെന്നും വൈദികരുടെ അഭിഭാഷകന്‍ കോടതിയില്‍ ബോധിപ്പിച്ചു.

വൈദികര്‍ക്ക്‌ കീഴ്‌കോടതിയില്‍ കീഴടങ്ങിയശേഷം ജാമ്യത്തിനു ശ്രമിക്കാവുന്നതാണെന്നും ജസ്‌റ്റിസ്‌ രാജാ വിജയരാഘവന്റെ ഉത്തരവില്‍ പറയുന്നു.

പ്രണയത്തെക്കുറിച്ച് കുട്ടികളോട് സംസാരിക്കേണ്ടതുണ്ടോ?

Lorem ipsum dolor sit amet consectetur adipisicing elit sed eiusmod tempor incididunt ut labore et dolore magna aliq enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. Duis aute dolor in reprehenderit in voluptate velit esse cillum dolore eu fugiat nulla pariatur. Excepteur sint occaecat cupidatata proident, sunt in culpa qui officia deserunt mollit anim id est laborum

അമ്പലങ്ങളിൽ സർക്കാരിന് കയ്യിട്ട് വാരാം.. ക്രിസ്ത്യൻ സഭകളെ തൊടാൻ ധൈര്യമില്ലേയെന്ന് ജോയ് മാത്യു!

KOCHI March 17: സീറോ മലബാര്‍ സഭയുടെ ഭൂമിയിടപാട് വിവാദത്തില്‍ കുരുങ്ങിയിരിക്കുകയാണ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അടക്കമുള്ള പ്രമുഖര്‍. വിശ്വാസ വഞ്ചന, കുറ്റകരമായ ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കര്‍ദിനാള്‍ അടക്കമുള്ളവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. എന്നാല്‍ കേസെടുക്കാനുള്ള സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തത് കര്‍ദിനാളിനും കൂട്ടര്‍ക്കും ആശ്വാസമായിരിക്കുകയാണ്. അതിനിടെ വിശ്വാസികള്‍ക്ക് മുന്നിലൊരു ഇടയലേഖനവുമായി രംഗത്ത് വന്നിരിക്കുകയാണ് നടന്‍ ജോയ് മാത്യു. പുരോഹിതന്മാരുടെ പോക്ക് ഈ നിലയ്ക്കാണ് എങ്കിൽ വിശ്വാസികൾ തന്നെ സിംഹാസനത്തിൽ നിന്ന് വലിച്ച് താഴേക്കിടുമെന്ന് ജോയ് മാത്യു പറയുന്നു.

രൂപതാ…. എന്നാൽ രൂപ തരൂ

ഇടയന്മാർക്ക്‌ ഒരു ലേഖനം എന്ന തലക്കെട്ടിലാണ് ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് കുറിപ്പ്: രൂപതാ…. എന്നാൽ രൂപ തരൂ. അതിരൂപതാ… എന്ന് പറഞ്ഞാൽ കൂടുതൽരൂപ തരൂ.. എന്നാണ് അർഥമെന്ന് ഞാൻ മുൻപ് എഴുതിയപ്പോൾ രൂപതാ….ക്കാർ എന്റെ മെക്കിട്ട്‌ കേറാൻ വന്നു. ഇപ്പൊൾ എന്തായി? പിതാക്കന്മാരുംമെത്രാന്മാരും പുരോഹിതരും കള്ളക്കച്ചവടക്കാരും ചേർന്ന് നടത്തുന്ന ഭൂമാഫിയാ ഇടപാടുകൾ ജനങ്ങൾക്ക്‌ മുൻപിലെത്തിയിരിക്കുന്നു. ഇനി ഒരു കാര്യം പറഞ്ഞാൽ അത്‌ വർഗ്ഗീയമാകുമോ എന്തൊ. ഹൈന്ദവക്ഷേത്രങ്ങളിലെ ഭന്ധാരത്തിൽ വീഴുന്നത്‌ കയ്യിട്ടുവരാൻ സർക്കാരിന് സാധിക്കുമെങ്കിൽ ക്രിസ്ത്യൻ സഭകളുടെ വരുമാനംഎടുക്കുന്നത്‌ പോട്ടെ, ഒന്ന് എത്തിനോക്കാൻ പോലും കേന്ദ്ര/സംസ്‌ഥാന ഗവൺമ്മെന്റുകൾ ധൈര്യപ്പെടാത്തത്‌ എന്ത്‌ കൊണ്ടാണ്?

മാഫിയ കൂട്ടുകെട്ട്

രാജ്യത്ത്‌ വിവിധ സഭകളുടെ സ്‌ഥാപനങ്ങളൂം അവയുടെ ആസ്തിയും കേട്ടാൽ നമ്മുടെ കണ്ണുതള്ളിപ്പോകും. വിദ്യാഭ്യാസ- ആരോഗ്യ വ്യവസായങ്ങൾ കാണിച്ച്‌ വിശ്വാസികളെ കൂടെ നിർത്താൻ സഭകളും ,സഭകളെ കൂടെനിർത്താൻ രാഷ്ട്രീയക്കാരും ചേർന്നുള്ള മാഫിയ കൂട്ടുകെട്ടാണല്ലൊ ഏത്‌ മുന്നണിയുടേയും അടിത്തറ. സ്വകാര്യസ്വത്ത്‌ കൈവശം വെക്കാനുള്ള അവകാശത്തിന്റെ മറവിൽ ദൈവത്തെ മുന്നിൽ നിർത്തി നടത്തുന്ന കള്ളക്കച്ചവടം തടയാൻ അധികാരത്തിലുള്ളവരും പ്രതിപക്ഷത്തുള്ളവരും തയ്യാറാവില്ല. അതിനു വിശാസികൾ തന്നെ മുന്നോട്ടു വരണം. അത്‌ കാരണം‌ സ്വർഗ്ഗത്തിലേക്കുള്ള ടിക്കറ്റ്‌ നഷ്ടപ്പെടുമെന്ന് ഭയക്കുകയേ വേണ്ട.

മുഖത്ത്‌ ചവിട്ട്‌ കിട്ടാൻ സാദ്ധ്യത

ഒരു അറിയിപ്പുണ്ട്‌: ഇടയ ലേഖനമൊക്കെ എഴുതുന്നത്‌ കൊള്ളാം. പഴയ കുഞ്ഞാടുകളല്ല ഇപ്പോഴത്തെ വിശ്വാസികൾ എന്ന് മനസ്സിലാക്കുക.എല്ലാം കച്ചവടമാണെന്നും അതിൽ എന്തൊക്കെയാണ് കള്ളക്കച്ചവടമെന്നും ഇന്ന് കുഞ്ഞാടുകൾക്കറിയാം. അതിനാൽ നല്ല ഇടയന്റെ വേഷത്തിൽകുഞ്ഞാടുകൾക്ക്‌ മുൻപിൽ തങ്ങളുടെ പാപക്കറ കഴുകിത്തരുവാനായി കാൽ നീട്ടിക്കൊടുക്കുന്ന പിതാവിന്റേയും മെത്രാന്റേയും പുരോഹിതന്റേയുംശ്രദ്ധക്ക്‌‌, കുഞ്ഞാടുകളുടെ കാൽ കഴുകി മുത്തമിടാൻ കുമ്പിടുന്ന വിശ്വാസികളെ സൂക്ഷിക്കുക. ‌മുത്തം വെക്കുന്ന മുഖത്ത്‌ ചവിട്ട്‌ കിട്ടാൻ സാദ്ധ്യതയുണ്ട്‌.

വലിച്ച്‌ താഴെയിടാനും സാധ്യത

ഇനി കൈമുത്തം നൽകുവാൻ കൈനീട്ടിയാലോ, ചിലപ്പോൾ കുഞ്ഞാടുകൾ നിങ്ങളെ സിംഹാസനങ്ങളിൽ നിന്നും വലിച്ച്‌ താഴെയിടാനും സാധ്യതയുണ്ട്‌ എന്ന് കൂടി ഇടയന്മാർക്കുള്ള ഈ ലേഖനത്തിൽ പ്രസ്താവിച്ച്‌ കൊള്ളട്ടെ. ഒരു മുൻകൂർ ജാമ്യമുണ്ട്‌. എല്ലാ പുരോഹിതരേയും ഈ ഗണത്തിൽ പെടുത്തരുത്‌ അവരിൽ എനിക്ക്‌ നേരിട്ടറിയാവുന്ന നല്ലവരായ നിരവധി പുരോഹിതന്മാരുമുണ്ട്‌ എന്നാണ് ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് കുറിപ്പ്. എറണാകുളം- അങ്കമാലി അതിരൂപതാ ഭൂമിയിടപാട് വിവാദമായ പശ്ചാത്തലത്തിലാണ് ജോയ് മാത്യുവിന്‌റെ പ്രതികരണം. മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആലഞ്ചേരി അടക്കമുള്ളവര്‍ക്കെതിരെ കേസെടുക്കാനുള്ള സിംഗിള്‍ ബെഞ്ച് വിധി ഹൈക്കോടതി സ്‌റ്റേ ചെയ്തിട്ടുണ്ട്.

Passengers look at flight details at Hamad International Airport in Doha, Qatar, June 7, 2017. REUTERS/Naseem Zeitoon