MALAYALAM NEWS – Page 68 – UKMALAYALEE

Malayalam News

കാവ്യ ഈ കൊഞ്ചിക്കുന്നത് മഹാലക്ഷ്മിയെ അല്ല

KOCHI Feb 27: നടി കാവ്യാമാധവന്റെ മകളുടെ ചിത്രം എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്ത. കാവ്യ ഒരു കുഞ്ഞിനെ കൊഞ്ചിക്കുന്ന ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറായിക്കൊണ്ടിരിക്കുന്നത്. Continue reading “കാവ്യ ഈ കൊഞ്ചിക്കുന്നത് മഹാലക്ഷ്മിയെ അല്ല”

ഹൗ ഈസ് ദ് ജോഷ്; പാക്കിസ്ഥാനില്‍ നടത്തിയ വ്യോമാക്രമണത്തെ അഭിനന്ദിച്ച് മോഹന്‍ലാല്‍

ന്യൂഡല്‍ഹി Feb 27: പാക്ക് അതിര്‍ത്തി കടന്ന് ഇന്ത്യന്‍ വ്യോമ സേന നടത്തിയ വ്യോമാക്രമണത്തെ അഭിനന്ദിച്ച് നടന്‍ മോഹന്‍ലാല്‍. ഹൗ ഈസ് ദ് ജോഷ് എന്ന് ട്വീറ്റ് ചെയ്താണ് മോഹന്‍ലാല്‍ തന്റെ സന്തോഷം പ്രകടിപ്പിച്ചത്. ഇന്ത്യ സ്‌ട്രൈക്ക്‌സ് ബാക്ക്, ജെയ് ഹിന്ദ് തുടങ്ങിയ ഹാഷ്ടാഗുകളോടെയാണ് മോഹന്‍ലാലിന്റെ ട്വീറ്റ്. Continue reading “ഹൗ ഈസ് ദ് ജോഷ്; പാക്കിസ്ഥാനില്‍ നടത്തിയ വ്യോമാക്രമണത്തെ അഭിനന്ദിച്ച് മോഹന്‍ലാല്‍”

വെള്ളാപ്പള്ളിയെ വീട്ടില്‍ ചെന്നുകണ്ട്‌ പിണറായിയും മന്ത്രിമാരും

കണിച്ചുകുളങ്ങര (ആലപ്പുഴ) Feb 26: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും എസ്‌.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി കണിച്ചുകുളങ്ങരയിലെ വസതിയില്‍ കൂടിക്കാഴ്‌ച നടത്തി.
മുഖ്യമന്ത്രിക്കൊപ്പം മന്ത്രിമാരായ ടി.എം. തോമസ്‌ ഐസക്‌, ജി. സുധാകരന്‍, കടകംപള്ളി സുരേന്ദ്രന്‍, പി. തിലോത്തമന്‍ എന്നിവരാണുണ്ടായിരുന്നത്‌.
വിനോദസഞ്ചാരവകുപ്പ്‌ 3.5 കോടി രൂപ ചെലവില്‍ കണിച്ചുകുളങ്ങര ക്ഷേത്രത്തില്‍ നിര്‍മിക്കുന്ന തീര്‍ഥാടകകേന്ദ്രത്തിന്റെ നിര്‍മാണോദ്‌ഘാടനച്ചടങ്ങില്‍ പങ്കെടുക്കാന്‍ രാവിലെ എട്ടരയോടെ എത്തിയ മുഖ്യമന്ത്രിയേയും മന്ത്രിമാരെയും വെള്ളാപ്പള്ളിയും ഭാര്യ പ്രീതി നടേശനും ചേര്‍ന്നു സ്വീകരിച്ചു.
15 മിനിട്ടോളം ഇവിടെ ചെലവഴിച്ചശേഷമാണു മന്ത്രിസംഘം വേദിയിലേക്കു പുറപ്പെട്ടത്‌. പിണറായി വിജയന്‍ മുഖ്യമന്ത്രിയായശേഷം ആദ്യമായാണു വെള്ളാപ്പള്ളിയുടെ വസതിയിലെത്തുന്നത്‌.
സി.പി.എം. കഞ്ഞിക്കുഴി ഏരിയാ സെക്രട്ടറി എസ്‌. രാധാകൃഷ്‌ണന്‍, മാരാരിക്കുളം വടക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഡി. പ്രിയേഷ്‌കുമാര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ നായകത്വം വഹിക്കാന്‍ വി.എസ്‌. ഇറങ്ങില്ല

തിരുവനന്തപുരം Feb 26: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ നായകത്വം വഹിക്കാന്‍ വി.എസ്‌. അച്യുതാനന്ദന്‍ ഇറങ്ങില്ല. എല്‍.ഡി.എഫ്‌. ജാഥകളില്‍ വി.എസിനെ കണ്ടില്ല.

അദ്ദേഹത്തിനു മടുത്തതായി അടുപ്പക്കാര്‍ പറയുന്നു. അച്ചടക്കം ലംഘിക്കാന്‍ താല്‍പര്യമില്ലാത്തതിനാല്‍ പരസ്യപ്രതികരണം ഉണ്ടാകില്ല. Continue reading “ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ നായകത്വം വഹിക്കാന്‍ വി.എസ്‌. ഇറങ്ങില്ല”

വി.എസിനു മടുത്തു; പ്രചാരണത്തെ നയിക്കാനില്ല

തിരുവനന്തപുരം Feb 25: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ നായകത്വം വഹിക്കാന്‍ വി.എസ്‌. അച്യുതാനന്ദന്‍ ഇറങ്ങില്ല. എല്‍.ഡി.എഫ്‌. ജാഥകളില്‍ വി.എസിനെ കണ്ടില്ല.

അദ്ദേഹത്തിനു മടുത്തതായി അടുപ്പക്കാര്‍ പറയുന്നു. Continue reading “വി.എസിനു മടുത്തു; പ്രചാരണത്തെ നയിക്കാനില്ല”

കോണ്‍ഗ്രസ് പഴയ കോണ്‍ഗ്രസ് തന്നെ; സിറ്റിങ്‌ സീറ്റുകളൊഴികെയുള്ളവ എ, ഐ ഗ്രൂപ്പുകള്‍ വീതിച്ചെടുക്കും

തിരുവനന്തപുരം Feb 25 : കേരളത്തില്‍ കോണ്‍ഗ്രസ്‌ സ്‌ഥാനാര്‍ഥി നിര്‍ണയം ഇക്കുറിയും ഗ്രൂപ്പ്‌ അടിസ്‌ഥാനത്തില്‍ത്തന്നെ നടക്കുമെന്നു സൂചന. ഹൈക്കമാന്‍ഡിനു താത്‌പര്യമുള്ള ചില സ്‌ഥാനാര്‍ഥികളെ ഉള്‍പ്പെടുത്തേണ്ടിവരും എന്നതൊഴിച്ചാല്‍, സീറ്റ്‌ നിര്‍ണയത്തില്‍ ഗ്രൂപ്പുകള്‍ക്കാകും പ്രഥമപരിഗണന. Continue reading “കോണ്‍ഗ്രസ് പഴയ കോണ്‍ഗ്രസ് തന്നെ; സിറ്റിങ്‌ സീറ്റുകളൊഴികെയുള്ളവ എ, ഐ ഗ്രൂപ്പുകള്‍ വീതിച്ചെടുക്കും”

ശബരിമല: കോടിയേരിയുടെ ക്ഷണം തള്ളി എന്‍.എസ്‌.എസ്‌.

കോട്ടയം Feb 23: ശബരിമല വിഷയത്തില്‍ ചര്‍ച്ചയ്‌ക്കു സി.പി.എം. സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ ക്ഷണം തള്ളി എന്‍.എസ്‌.എസ്‌. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. Continue reading “ശബരിമല: കോടിയേരിയുടെ ക്ഷണം തള്ളി എന്‍.എസ്‌.എസ്‌.”

ബിജെപി ഭരണം തുടരണമെന്ന് ടൈംസിന്റെ സര്‍വേഫലം 

ന്യൂഡല്‍ഹി Feb 23: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഏതാനും ആഴ്ചകള്‍ മാത്രം അകലെ നില്‍ക്കേ പ്രധാനമന്ത്രിയായി നരേന്ദ്രമോഡിക്ക് തന്നെ മുന്‍തൂക്കം നല്‍കിക്കൊണ്ട് മറ്റൊരു അഭിപ്രായ സര്‍വേഫലം കൂടി പുറത്തുവരുന്നു. Continue reading “ബിജെപി ഭരണം തുടരണമെന്ന് ടൈംസിന്റെ സര്‍വേഫലം “

പുരോഹിതരുടെ പീഡനം: വത്തിക്കാന്‍ സിനഡിന് ഇന്ന് തുടക്കം

കോട്ടയം Feb 23: കത്തോലിക്കാ സഭയിലെ പുരോഹിതരുടെ ലൈംഗിക ചൂഷണവും അതു നേരിടുന്നതിനുള്ള നടപടികളും ചര്‍ച്ച ചെയ്യുന്നതിനുള്ള അസാധാരണ സിനഡിന് ഇന്ന് തുടക്കം. Continue reading “പുരോഹിതരുടെ പീഡനം: വത്തിക്കാന്‍ സിനഡിന് ഇന്ന് തുടക്കം”

രക്തസാക്ഷിയായ വസന്തകുമാറിന് ആദരവ് അര്‍പ്പിച്ച് മമ്മൂട്ടി (VIDEO)

വയനാട് Feb 21: പുൽവാമയിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സെെനികൻ വസന്തകുമാറിന് ആദരവർപ്പിച്ച് നടൻ മമ്മൂട്ടി. വസന്തകുമാറിന്റെ വീട്ടിലും മൃതദേഹം അടക്കം ചെയ്ത, ഒരു കിലോമീറ്ററോളം അകലെയുള്ള ശവകുടീരത്തിലും സന്ദർശനം നടത്തിയ മമ്മൂട്ടി, ശവകുടീരത്തിൽ പുഷ്പചക്രം സമര്‍പ്പിച്ചു. Continue reading “രക്തസാക്ഷിയായ വസന്തകുമാറിന് ആദരവ് അര്‍പ്പിച്ച് മമ്മൂട്ടി (VIDEO)”