MALAYALAM NEWS – Page 67 – UKMALAYALEE

Malayalam News

തെരഞ്ഞെടുപ്പ്‌ പ്രചാരണത്തില്‍ ശബരിമലയ്‌ക്കും ഫ്‌ളക്‌സിനും വിലക്ക്‌

തിരുവനന്തപുരം/കൊച്ചി March 12: തെരഞ്ഞെടുപ്പ്‌ പ്രചാരണത്തില്‍ ശബരിമല പ്രശ്‌നത്തിനും പ്ലാസ്‌റ്റിക്‌ കലര്‍ന്ന ഫ്‌ളക്‌സ്‌ ബോര്‍ഡുകള്‍ക്കും വിലക്ക്‌. ശബരിമല വിഷയം പ്രചാരണത്തിന്‌ ഉപയോഗിക്കുന്നതു പെരുമാറ്റച്ചട്ടലംഘനമാകുമെന്നു മുഖ്യ തെരഞ്ഞെടുപ്പ്‌ ഓഫീസര്‍ ടിക്കാറാം മീണ വ്യക്‌തമാക്കി. Continue reading “തെരഞ്ഞെടുപ്പ്‌ പ്രചാരണത്തില്‍ ശബരിമലയ്‌ക്കും ഫ്‌ളക്‌സിനും വിലക്ക്‌”

ജയിച്ചാല്‍ കുമ്മനം കേന്ദ്രമന്ത്രിയെന്നു വാഗ്‌ദാനം; എന്തുവില കൊടുത്തും കുമ്മനത്തെ വിജയിപ്പിക്കാനുള്ള ചുമതല ഏറ്റെടുത്ത് ആര്‍.എസ്‌.എസ്‌

തിരുവനന്തപുരം March 12: ബി.ജെ.പി. അധികാരത്തിലെത്തുകയും തിരുവനന്തപുരത്ത്‌ കുമ്മനം രാജശേഖരന്‍ വിജയിക്കുകയും ചെയ്‌താല്‍ കേരളത്തിനൊരു ക്യാബിനറ്റ്‌ മന്ത്രിയെ ലഭിക്കുമെന്നു ബി.ജെ.പിയുടെ വാഗ്‌ദാനം. Continue reading “ജയിച്ചാല്‍ കുമ്മനം കേന്ദ്രമന്ത്രിയെന്നു വാഗ്‌ദാനം; എന്തുവില കൊടുത്തും കുമ്മനത്തെ വിജയിപ്പിക്കാനുള്ള ചുമതല ഏറ്റെടുത്ത് ആര്‍.എസ്‌.എസ്‌”

ശബരിമല വിഷയം പ്രചരണ വിഷയമാക്കരുതെന്ന് പറയാന്‍ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് അധികാരമില്ലെന്ന് കെ. സുരേന്ദ്രന്‍

തിരുവനന്തപുരം March 12: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വര്‍ഗീയ ധ്രുവീകരണത്തിന് ഇടയാക്കും വിധം ശബരിമല വിഷയം തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കരുതെന്ന മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ നിര്‍ദ്ദേശത്തിനെതിരെ ബി.ജെ.പി. Continue reading “ശബരിമല വിഷയം പ്രചരണ വിഷയമാക്കരുതെന്ന് പറയാന്‍ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് അധികാരമില്ലെന്ന് കെ. സുരേന്ദ്രന്‍”

മുസ്ലീമിന്റെയും ക്രിസ്ത്യാനിയുടേയും മകനായ രാഹുല്‍ ഗാന്ധി എങ്ങനെ ബ്രാഹ്മണനാകുമെന്ന് കേന്ദ്രമന്ത്രി; ഡി.എന്‍.എ തെളിവ് വേണം

ന്യൂഡല്‍ഹി March 12: രാഹുല്‍ ഗാന്ധിക്കെതിരെ വ്യക്തിപരമായ അധിക്ഷേപവുമായി കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ഹെഗ്‌ഡെ. മുസ്ലീമിന്റെയും ക്രിസ്ത്യാനിയുടേയും മകനായ രാഹുല്‍ ഗാന്ധി എങ്ങനെ ഗാന്ധി എന്ന് പേരുള്ള ബ്രാഹ്മണനാകുമെന്ന് അനന്ത് കുമാര്‍ ചോദിച്ചു. Continue reading “മുസ്ലീമിന്റെയും ക്രിസ്ത്യാനിയുടേയും മകനായ രാഹുല്‍ ഗാന്ധി എങ്ങനെ ബ്രാഹ്മണനാകുമെന്ന് കേന്ദ്രമന്ത്രി; ഡി.എന്‍.എ തെളിവ് വേണം”

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; ഏപ്രില്‍ 23ന് വോട്ടെണ്ണല്‍ മെയ് 23ന്

ന്യൂഡല്‍ഹി March 11: രാജ്യം ഉറ്റുനോക്കുന്ന പതിനേഴാമത് ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുനില്‍ അറോറ നിര്‍വചന്‍ സദനില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചത്. ഏഴ് ഘട്ടങ്ങളിലായാണ് ഇത്തവണ തിരഞ്ഞെടുപ്പ്. Continue reading “ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; ഏപ്രില്‍ 23ന് വോട്ടെണ്ണല്‍ മെയ് 23ന്”

അമൃത്സറില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിക്കാനുള്ള ക്ഷണം നിരസിച്ച് മന്‍മോഹന്‍ സിംഗ്

ന്യൂഡല്‍ഹി March 11: പഞ്ചാബില്‍ നിന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള വാഗ്ദാനം നിരസിച്ച് മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്. Continue reading “അമൃത്സറില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിക്കാനുള്ള ക്ഷണം നിരസിച്ച് മന്‍മോഹന്‍ സിംഗ്”

ആരാണ് കൊല്ലപ്പെട്ട മാവോയിസ്‌റ്റ്‌ നേതാവ്‌ സി..പി. ജലീല്‍?

മലപ്പുറം March 9: തണ്ടര്‍ബോള്‍ട്ട്‌ സേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്‌റ്റ്‌ നേതാവ്‌ സി.പി. ജലീല്‍ തീപ്പൊരി രാഷ്‌ട്രീയപ്രവര്‍ത്തകനായി വളര്‍ന്നത്‌ എസ്‌.എഫ്‌.ഐയിലൂടെ. ജലീലിന്റെ സഹോദരങ്ങളില്‍ മൂന്നുപേര്‍ മാവോയിസ്‌റ്റ്‌ പ്രവര്‍ത്തനത്തിന്‌ പോലീസിന്റെ നോട്ടപ്പുള്ളികളാണ്‌. Continue reading “ആരാണ് കൊല്ലപ്പെട്ട മാവോയിസ്‌റ്റ്‌ നേതാവ്‌ സി..പി. ജലീല്‍?”

എല്‍.ഡി.എഫ് സീറ്റുവിഭജനം പൂര്‍ത്തിയായി; സി.പി.എം:16, സി.പി.ഐ-4

തിരുവനന്തപുരം March 9: ലോക്‌സഭാ തെരഞ്ഞെടുപ്പിനായി എല്‍.ഡി.എഫിലെ സീറ്റ് വിഭജനം പൂര്‍ത്തിയായി. മുന്നണിയിലെ ഏറ്റവും വലിയ കക്ഷിയായ സി.പി.എം 16 സീറ്റുകളിലും രണ്ടാമനായ സി.പി.ഐ നാല് സീറ്റുകളിലും മത്സരിക്കും. മറ്റ് കക്ഷികള്‍ക്ക് സീറ്റില്ല. കഴിഞ്ഞതവണ കോട്ടയത്ത് മത്സരിച്ച ജെ.ഡി.എസിന് ഇത്തവണ സീറ്റില്ല. Continue reading “എല്‍.ഡി.എഫ് സീറ്റുവിഭജനം പൂര്‍ത്തിയായി; സി.പി.എം:16, സി.പി.ഐ-4”

സിനിമയ്ക്ക് ഡേറ്റ് നല്‍കിയതിനാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ലെന്ന് സുരേഷ് ഗോപി

KOCHI March 8: അഭിനയത്തിന് നീണ്ട ഇടവേള നല്‍കിയ സുരേഷ്‌ഗോപി തമിഴ് ചിത്രത്തിന് തിരക്കിട്ടു ഡേറ്റ് നല്‍കിയത് തിരഞ്ഞെടുപ്പില്‍ മത്സരിക്കാതിരിക്കുന്നതിനു വേണ്ടി! തിരുവനന്തപുരം, കൊല്ലം മണ്ഡലങ്ങളില്‍ സുരേഷ് ഗോപിയുടെ പേര് ബിജെപി പരിഗണിച്ചു വരുകയായിരുന്നു. Continue reading “സിനിമയ്ക്ക് ഡേറ്റ് നല്‍കിയതിനാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ലെന്ന് സുരേഷ് ഗോപി”

കൊല്ലപ്പെട്ടത്‌ മാവോയിസ്‌റ്റ്‌ നേതാവ്‌ സി.പി. ജലീല്‍

കല്‍പ്പറ്റ March 8: വൈത്തിരിയിലെ റിസോര്‍ട്ടില്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്‌ മാവോയിസ്‌റ്റ്‌ നേതാവായ സി.പി. ജലീല്‍ (33). സംഘാംഗമായ വേല്‍മുരുകന്‌ പരുക്കേറ്റെന്നും സൂചനയുണ്ട്‌. Continue reading “കൊല്ലപ്പെട്ടത്‌ മാവോയിസ്‌റ്റ്‌ നേതാവ്‌ സി.പി. ജലീല്‍”