സംവിധായകനെ മാറ്റുമെന്ന ചാനലിന്റെ ഉറപ്പിന്മേല്‍ സീരിയലില്‍ തുടരും- നിഷ സാരംഗ് – UKMALAYALEE

സംവിധായകനെ മാറ്റുമെന്ന ചാനലിന്റെ ഉറപ്പിന്മേല്‍ സീരിയലില്‍ തുടരും- നിഷ സാരംഗ്

Tuesday 10 July 2018 9:29 AM UTC

KOCHI July 10: ഉപ്പും മുളകും എന്ന ജനപ്രിയ സീരിയലിന്റെ സംവിധായകന്‍ ആര്‍.ഉണ്ണികൃഷ്ണനെതിരേ ഗുരുതര ആരോപണങ്ങളുമായി മിനിസ്‌ക്രീന്‍ താരം നിഷ സാരംഗ് കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു.

മോശമായി പെരുമാറിയത് എതിര്‍ത്ത തന്നെ സംവിധായകന്‍ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും ഒടുവില്‍ അകാരണമായി സീരിയലില്‍ നിന്ന് നീക്കം ചെയ്‌തെന്നും നിഷ ആരോപിച്ചിരുന്നു.

തുടര്‍ന്ന് പ്രതികരണവുമായി ചാനല്‍ തന്നെ രംഗത്തെത്തുകയും ചെയ്തു.

നിഷ ഉപ്പും മുളകിലും തുടരുമെന്നും പുറത്താക്കിയെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ സത്യമല്ലെന്നും ചാനല്‍ തങ്ങളുടെ ഫെയ്സ്ബുക്ക് പേജിലൂടെ അറിയിച്ചിരുന്നു.

നിഷയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമായിരുന്നു തീരുമാനം.

Leave a Reply

Your email address will not be published.

CLICK TO FOLLOW UKMALAYALEE.COM