‘ ഗ്ലാസില്‍ ഇനി നുരയില്ല’.. ജിഎന്‍പിസിക്കെതിരെ കടുത്ത നടപടികളുമായി പോലീസ് – UKMALAYALEE

‘ ഗ്ലാസില്‍ ഇനി നുരയില്ല’.. ജിഎന്‍പിസിക്കെതിരെ കടുത്ത നടപടികളുമായി പോലീസ്

Tuesday 10 July 2018 9:04 AM UTC

തിരുവനന്തപുരം July 10: ഫെയ്‌സ്ബുക്ക് കൂട്ടായ്മയായ ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും( ജിഎന്‍പിസി) കുരുക്കില്‍ നിന്ന് കുടുതല്‍ കുരുക്കിലേക്ക്.

ജിഎന്‍പിസിക്കെതിരെ പോലീസ് കേസെടുക്കാന്‍ തിരുവനന്തപുരം കമ്മീഷണര്‍ നേമം പോലീസിന് നിര്‍ദ്ദേശം നല്‍കി.

18 ലക്ഷത്തിലധികം അംഗങ്ങളുണ്ടെന്ന അവകാശപ്പെടുന്ന ഫെയ്‌സ്ബുക്ക് കൂട്ടായ്മ നിയമലംഘനം നടത്തിയെന്ന നാര്‍ക്കോട്ടിക് സെല്ലിന്റെ കണ്ടെത്തലിനെ തുടര്‍ന്നാണ് കടുത്ത നടപടികളുമായി പോലീസ് മുന്നോട്ട് നീങ്ങുന്നത്.

ജിഎന്‍പിസി എന്ന ഫെയ്‌സ്ബുക്ക് കൂട്ടായ്മക്കെതിരെ ബാലാവകാശ നിയമപ്രകാരമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുക്കാനാണ് പോലീസ് നീക്കം. കൂട്ടായ്മയുടെ അഡ്മിന്‍ അജിത് കുമാറിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഗ്രൂപ്പ് അംഗങ്ങള്‍ക്കായി ടിക്കറ്റ് വെച്ച് മദ്യസല്‍ക്കാരം നടത്തിയതിനുള്ള തെളിവുകള്‍ എക്‌സൈസ് കണ്ടെത്തിയിരുന്നു.

ഇതിനു പിന്നാലെ അജിത്തിനെതിരെ കേസെടുത്തിരുന്നു. ഗ്രൂപ്പ് അംഗങ്ങള്‍ക്കായി ടിക്കറ്റ് വെച്ച് മദ്യസല്‍ക്കാരം നടത്തിയതിനുള്ള തെളിവുകള്‍ എക്‌സൈസ് കണ്ടെത്തിയിരുന്നു.

ഫെയ്‌സ്ബുക്ക് ഗ്രൂപ്പിലൂടെ മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി എക്‌സൈസ് വകുപ്പ് അജിത് കുമാറിനും ഭാര്യയ്ക്കു എതിരെ നേരത്തെ കേസെടുത്തിരുന്നു.

ഇതിനു പിന്നാലെയാണ് ഇവരുടെ വീട്ടില്‍ എക്‌സൈസ് റെയ്ഡ് നടത്തിയത്.

CLICK TO FOLLOW UKMALAYALEE.COM