OICC UK യുടെ പുതിയ നാഷണൽ നേതൃത്വം നിലവിൽ വന്നു – UKMALAYALEE

OICC UK യുടെ പുതിയ നാഷണൽ നേതൃത്വം നിലവിൽ വന്നു

Saturday 4 September 2021 9:35 AM UTC

LONDON Sept 4: OICC UK യുടെ പുതിയ നാഷണൽ നേതൃത്വം നിലവിൽ വന്നു. ശ്രീ.കെ കെ ,മോഹൻദാസിനെ പ്രസിഡൻ്റായും. വിനോദ് ചന്ദ്രൻ ,സുജുഡാനിയേൽ, അൾസ ഹാർഅലി, ജോഷി ജോസ് എന്നിവരെ വൈസ് പ്രസിഡൻറ് മാരായി തിരഞ്ഞെടുത്തു.

OICC UK ആദ്യത്തെ നാഷണൽ കമ്മറ്റി 2012 ൽ ശ്രീ,രമേശ് ചെന്നിത്തല ജി KPCC പ്രസിഡൻറായിരിക്കുമ്പോൾ ആണ് നിലവിൽ വന്നത് അന്ന് ശ്രീ, തെക്കുംമുറി ഹരിദാസ് കൺവീനറായിക്കൊണ്ടു് ആദ്യ കമ്മറ്റിക്കു് രൂപം നൽകി. ഏതാണു് ഒൻപത് വർഷം ഈ കമ്മറ്റി തുടർന്ന് പോകുകയായിരുന്നു.

എന്നാൽ 2021 May മസത്തിൽ ശ്രീ, ഹരിദാസിൻ്റെ അപ്രതീക്ഷിതമായ വേർപാടിനു ശേഷം OICC യുടെ നേതൃത്വ സ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു. എങ്കിലും ശക്തരായ OICC UK നേതൃത്വം വൈസ് പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ യൂ കെ യുടെ എല്ലാ റീജനുകളിലും പ്രവർത്തനങ്ങൾ ശക്തമായി തന്നെ തുടർന്നു വന്നു.

2021 ലെ ഇലക്ഷനു പാർട്ടിയുടെ പരാജയത്തിനു ശേഷം കേരളത്തിൽ കോൺഗ്രസ് പാർട്ടിയുടെ ശക്തി ക്ഷയിച്ചത് തിരിച്ചറിഞ്ഞതിൻ്റെ അടിസ്ഥാനത്തിൽ പാർട്ടിയെ ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി കോൺഗ്ര സ് പാർട്ടിയുടെ നേതൃത്വമറ്റം അനിവാര്യമെന്ന് മനസിലാക്കിയ കോൺഗ്രസ് ദേശീയ നേതൃത്വം കേരളത്തിൽ പുതിയ KPCC പ്രസിഡൻ്റായി ശ്രീ, K സുധാകരൻ MP യെ തിരഞ്ഞെടുത്തതോടെ പാർട്ടിക്ക് ശക്തിയും ആവേശവും പ്രവർത്തകരുടെ ഇടയിൽ ഉണ്ടാക്കുവാൻ കഴിഞ്ഞു അതിലൂടെ പാർട്ടിയുടെ എല്ലാ മേഖലകളിലും പാർട്ടിയെ ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി DCC പുനസംഘടിപ്പിച്ചുകൊണ്ടു് മറ്റ് പോഷക സംഘടനകളുടെ പുനസംഘടനക്ക് വേണ്ട കൃത്യമായ ഇടപെടലുകൾ നടത്തുക ഉണ്ടായി.

ഇതിൻ്റെ ഭാഗമായി OICC UK യുടെ പുതിയ കമ്മറ്റിയെ പുനസംഘടിപ്പിക്കുകയാണു് ഉണ്ടായത് തുടർന്ന് ശ്രീ,KK, മോഹൻദാസിനെ OICC UK യുടെപ്രസിഡൻ്റായും വൈസ് പ്രസിഡൻറൻമാരായി ശ്രീ.വിനോദ് ചന്ദ്രൻ , ശ്രീ,സുജുഡാനിയേൽ ,ശ്രീ.അൾസഹാർ അലി, ശ്രീ, ജോഷി ജോസ് എന്നീ നാലു പേരെയും ഉൾപ്പെടുത്തി കമ്മറ്റിക്ക് രൂപം നൽകി. തുടർന്ന്

ജനറൽ സെക്രട്ടറിമാരായി ശ്രീ,നോയിച്ചൻ അഗസ്റ്റിൻ, ശ്രീ,എബി സബാസ്റ്റ്യൻ, ശ്രീ,രാജേഷ് പാട്ടിയേൽ, ശ്രീ,ബിബിൻ കുഴിവേലിൽ, ശ്രീ,ഷാജി ആനന്ദൻ, ശ്രീ, ബേബിക്കുട്ടി ജോർജ്, എന്നിവരേയും വനിതാ കൺവീനറായി ശ്രീമതി,ഷൈനു സി മാത്യുവിനേയും ട്രഷറാർ ആയി ശ്രീ,ജവഹർ ലാലിനെയും നോമിനേറ്റ് ചെയ്തു.

ജോയിൻ സെക്രട്ടറിമാരായി ശ്രീ,ബിജു കല്ലമ്പലം, ശ്രീ,ഗിരി മാധവൻ, ശ്രീ,അപ്പാ ഗഫൂർ, ശ്രീ,സുനിൽ രവീന്ദ്രൻ, ശ്രീ,ടോണി ചെറിയാൻ, ശ്രീ,ഫിലിപ്പ് ഏബ്രഹാം, ശ്രീ,സണ്ണി ലൂക്കോസ്, ശ്രീ,സോണി ചാക്കോ, ശ്രീ,സുനുദത്ത്, ശ്രീമതി,അശ്വതി നായർ, ശ്രീമതി,ബീനാ മാത്യു എന്നിവരെയും എക്സികുട്ടിവ് കമ്മറ്റി മെമ്പറൻ മാരായി ശ്രീ,ജോയിസ് ജയിംസ്, ശ്രീ,തോമസ് പുളിക്കൻ, ശ്രീ,പ്രസാദ് കൊച്ചുവിള, ശ്രീ,ഫിലിപ്പ് ഏബ്രഹാം, ശ്രീ,അപ്പച്ചൻ അഗസ്റ്റിൻ, ശ്രീ, ജയൻ റാൻ, ശ്രീ, സാജു ആൻറണി, ശ്രീ,സന്തോഷ് ബഞ്ചമൻ, ശ്രീ,ജയ്സൺ ജോർജ്ജ്, ശ്രീ,ബിനോയ് ഫിലിപ്പ്, ശ്രീ,റോണി ജേക്കബ്, ശ്രീ,ബിജു ഗോപിനാഥ്, ശ്രീമതി,നിഖില ദീപക് എന്നിവരെയും KPCC നേതൃത്വം പ്രഖ്യാപിച്ചു.തുടർന്ന് OICC UK യുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന് കമ്മറ്റിയെ ചുമതലപ്പെടുത്തി.

CLICK TO FOLLOW UKMALAYALEE.COM