
OICC UK യുടെ ആഭ്യമുഖ്യത്തിൽ ഇന്ത്യയുടെ 75 മത് സ്വാതന്ത്ര്യ ദിനാഘോഷം ബ്രിട്ടീഷ് പാർളമെൻ്റ് സ്ക്വയറിൽ നടന്നു
Monday 16 August 2021 9:38 PM UTC

ലണ്ടൻ Aug 16: ലോകമെമ്പാടും ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ നടക്കുന്ന വേളയിൽ ലണ്ടനിൽ OICC UK യുടെ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ 75 മത് സ്വാതന്ത്ര്യ ദിനാഘോഷം കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് വണ്ണശഭളമായ ചടങ്ങുകളോടെ നടക്കുകയുണ്ടായി രാവിലെ 9.30ന് മഹാത്മാഗാന്ധി പ്രതിമക്ക് മുന്നിൽ പുഷ്പാർച്ചന നടത്തി.
തുടർന്ന് ബ്രിട്ടീഷ് പാർളമെൻ്റ് സ്ക്വയറിൽ രാഷ്ട്രപിതാവിൻ്റെ പ്രതിമക്കു മുന്നിൽ വെച്ച് ഡോ.ജോഷി ജോസ് എല്ലാവർക്കും സത്യവാചകം ചെല്ലിക്കൊടുത്തു.
രാവിലെ പത്ത് മണിക്ക് വന്ദേമാതരം അലപിച്ചുകൊണ്ടു് ലൂട്ടൻ മുൻ മേയറും കൗൺസിലറും ആയ ഫിലിപ്പ് ഏബ്രഹാം പതാക കൈമാറി തുടർന്ന് OICC UK ഉപാദ്ധ്യക്ഷൻ KK മോഹൻദാസിൻ്റെ അധ്യക്ഷതയിൽ കൂടിയ സ്വതന്ത്ര്യ ദിന ആഘോഷ പരിപാടികൾക്കും വിശിഷ്ട അഥിതികളെ UK യുടെ വിവിധ റീജനുകളിൽ നും എത്തിയ പ്രവർത്തകരെയും സെൻട്രൽ ലണ്ടൻ പ്രസിഡൻ്റ് അപ്പാ ഗഫൂർ സ്വാഗതം ചെയ്തു.
തുടർന്ന് KKമോഹൻദാസിസ്െ അധ്യക്ഷ പ്രസംഗത്തിന്ശേഷം മുൻ മേയറൻമാരും ഇപ്പോഴത്തെ കൗൺസിലറൻമാരുമായ ഫിലിപ്പ് ഏബ്രഹാമും, ടോം അതിത്യയും സ്വാതന്ത്ര്യ ദിന സന്ദേശങ്ങൾ നൽകി.തുടർന്ന് മുൻ കൗൺസിലർ ജോസ് അലക്സാണ്ടർ സ്വാതന്ത്ര്യ സമര പോരാട്ടത്തിൽ മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ നിരായുധ സമരത്തിൽപ്പെട്ടു് ബ്രിട്ടീഷ് സേനയുടെ വെടിയേറ്റ് വീരമൃത്യു വരിച്ചവരെ അനുസ്മരിച്ചു.
ആതുര സേവന രംഗത്ത് പ്രവർത്തിക്കുന്നവരിൽ കോവിഡ് മഹാമാരിയിൽ രോഗികളെ പരിചരിക്കുവാൻ ഭാഗ്യം കിട്ടിയ പ്രവർത്തകർക്കും കോവിഡ് മഹാമാരിയിൽപ്പെട്ടു് ദുരിതം അനുഭവിച്ചവർക്ക് സഹായം എത്തിക്കുവാൻ മുൻനിരയിൽ നിന്നു പ്രവർത്തിച്ച OICC കുടുംമാഗങ്ങളിൽനിന്നും തിരഞ്ഞെടുത്ത വർക്ക് OICC UK നൽകിയ അവാർഡ് കൾ കൗൺസിലറൻ മാർവിതരണം ചെയയ്യുകയും അവാർഡ് ജേതാക്കളെ അനുമോദിക്കുകയും ചെയ്തു.
സ്വാതന്ത്ര്യ ദിന പരിപാടികൾക്ക് പ്രോഗ്രാം കോർഡിനേഷൻ കൺവിനർ ഡോ.ജോഷി ജോസിൻ്റെ നേതൃത്വത്തിൽ, അപ്പാ ഗഫൂർ, സോണി ചാക്കോ, സാജൂ ആൻറണി, ജയൻ റാൻ, പ്രസാദ് കൊച്ചുവിള, സുനിൽ രവീന്ദ്രൻ, സന്തോഷ് ബഞ്ചമൻ, സണ്ണി ലൂക്കോസ്, അഷറഫ്, അപ്പച്ചൻ അഗസ്റ്റിൻ, ജോസഫ്, എന്നിവർ സ്വതന്ത്യദിനാഘോഷ പരിപാടിക്ക് നേതൃത്വം നൽകി
തുടർന്ന് മാഞ്ചസ്റ്റർ റീജൻ വൈസ് പ്രസിഡൻറ് ഷൈനു മാത്യു സ്വാതന്ത്ര്യ ദിന പരിപാടിയിൽ എത്തിയ എല്ലാ വർക്കും നന്ദി പറഞ്ഞു.
തുടർന്ന് ദേശിയ ഗാന ആലാപനത്തോടെ പരിപാടികൾ സമാപിച്ചു. സ്വാതന്ത്ര്യ ദിന പരിപാടിക്ക് എത്തിയവർക്കെല്ലാം ലഹു ഭക്ഷണവും മധുരവും നൽകി സാതന്ത്യദിന ആഘോഷം ഗംഭീരമാക്കി.
CLICK TO FOLLOW UKMALAYALEE.COM