OICC UK ഇലക്ഷൻ കമ്മറ്റി ഉത്ഘാടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ MLA നിർവ്വഹിച്ചു – UKMALAYALEE

OICC UK ഇലക്ഷൻ കമ്മറ്റി ഉത്ഘാടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ MLA നിർവ്വഹിച്ചു

Monday 15 March 2021 8:24 AM UTC

ലണ്ടൻ March 15: കേരളത്തിൽ അസന്നമായിരിക്കുന്ന നിയമസഭാ ഇലക്ഷൻ്റെ പ്രജരണാർത്ഥം UKയിൽ OICC യുടെ ഉപാദ്ധ്യക്ഷൻ KK മോഹൻദാസിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വെച്ച് ഇലക്ഷൻ കമ്മിറ്റ കൺവീനർ അപ്പാ ഗഫൂർ സ്വാഗതം പറഞ്ഞു.

പ്രസ്തുത യോഗത്തിൽ കേരളത്തിൻ്റെ ബഹു: മുൻ ആഭ്യന്തര മന്ത്രി ശ്രീ, തിരുവഞ്ചൂർ രാധാകൃഷ്ണൻ ഇലക്ഷൻ കമ്മറ്റി ഉത്ഘാടനം ചെയ്തു, പ്രസ്തുത ചടങ്ങിൽ ബഹു: കേരളാ ഹൈക്കോടതി സീനിയർ അഭിഭാഷകയും, മുൻ KPCC ഉപാദ്ധ്യക്ഷയുമായ ശ്രീമതി, Adv, ലാലി വിൽസൻ്റ് മുഖ്യ പ്രഭാഷണം നടത്തി, വയനാട് DCC പ്രസിഡൻ്റും, സുൽത്താൻ ബത്തേരി MLA യുമായ IC ബാലകൃഷ്ണൻ MLA ആശംസാ പ്രസംഗം നടത്തി, OICC കൺവീനറും ഇലക്ഷൻ കമ്മറ്റി ചെയർമാനുമായ ശ്രീ, തെക്കുംമുറി ഹരിദാസ് വിശിഷ്ട അതിധികൾക്കും പ്രവർത്തകർക്കും ആശംസകൾ പറഞ്ഞു .

പ്രസ്തുത യോഗത്തിൽ പങ്കെടുത്ത വിശിഷ്ടാധിതികൾക്കും നേതാക്കൾക്കും പ്രവർത്തകർക്കും മാഞ്ചസ്റ്റർ റീജൻ വൈസ് പ്രസിഡൻ്റ്.ഷൈനുമാത്യു കൃതജ്ഞത രേഖപ്പെടുത്തി.

ഇലക്ഷൻ പ്രജരത്തിനു വേണ്ട് OICC UK തയ്യാറാക്കിയ രൂപരേഖ പ്രകാശനം ചെയ്തു .

ഉത്ഘാനത്തിനു ശേഷം നേതാക്കൾ കഴിഞ്ഞ 5 വർഷത്തെ കേരള രാഷ്ട്രീയ സാഹചര്യങ്ങളിലൂടെ കേരളത്തിനു നഷ്ടപ്പെട്ട വികസനങ്ങളെപ്പറ്റിയും UDF ൻ്റെ ഇലക്ഷൻ മനിഫസ്റ്റോയിലുള്ള വാഗ്ദാനങ്ങൾ നടപ്പിലാക്കുന്നതിനേ കുറിച്ച് ഉള്ള വിവരങ്ങൾ വിശദീകരിച്ചു.

കേന്ദ്ര സംസ്ഥാന ഗവൺമെൻ്റുകൾ ജനങ്ങളുടെയും കർഷകരുടെയും മേൽ അടിച്ചേൽപ്പിക്കുന്ന ദുരിതങ്ങളും അധിക ചിലവുകളും കാരണം കേരളത്തിൽ ആത്മഹത്യകൾ ഇല്ലാതാക്കുന്നതിനും.

സാധാരണക്കാരായ കുടുംബത്തിലെ സ്തീകളുടെ അക്കൗണ്ടുകളിൽ മാസം 6000 രൂപ വീതം നൽകുന്ന ന്യായ് പദ്ധതി നടപ്പിലാക്കുന്ന പദ്ധതി യേപ്പറ്റി പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി ശ്രീ, തിരുവഞ്ചൂർ രാധാകൃഷ്ണൻ വിശദമായി വിശകലനം ചെയ്തു.

കേരളത്തിലെ ഇടതുപക്ഷ ഗവൺമെൻ്റിൻ്റെ പാർട്ടി പ്രവർത്തകർ നടത്തുന്ന അക്രമ രാഷ്ട്രീയങ്ങൾക്കും കൊലപാതക രാഷ്ട്രീയത്തിനുംഅറുതി വരുത്തിയും കേരളത്തിലെ അമ്മമാരുടെയും കുട്ടികളുടെയും സ്ത്രീകളുടെയും സംരക്ഷണം ഉറപ്പു വരുത്തുകയും ബലാൽസംഘകൊലപാതകങ്ങളെയും പോലീസ് സ്റ്റേഷൻ കൊലപാതങ്ങളും ഇനി കേരളത്തിൽ ഉണ്ടാവാൻ പാടില്ല എന്നും പ്രവാസികൾ ചിന്തിച്ചു തുടങ്ങിയിരിക്കുന്നു.

LDF സർക്കാരിൻ്റെ കിരാതവാഴ്ച അവസാനിപ്പിക്കുന്നതിനും കേരളത്തിൽ UDF ൻ്റെ വിജയം ഉറപ്പു വരുത്തുന്നതിനായി ഓരോ പ്രവാസിക്കും കഴിഞ്ഞ കാലങ്ങളിൽ കേരളത്തിലെ ഭരണകർത്താക്കളിൽ നിന്ന് കിട്ടിയ നീതികേടിനും നെറികേടിനും അവഗണകൾക്കും എതിരെ മറുപടി നൽകാനുള്ള അവസരമായി ഈ തിരഞ്ഞെടുപ്പിനെ നോക്കിക്കാണുന്നു …….!

ബന്ധു നിയമനം മുതൽ കടൽ സമ്പത്ത്കൊള്ളയടിക്കുന്ന പദ്ധതികൾവരെ നടത്തി മത്സ്യ ബന്ധന തൊഴിലാളികൾ മുതൽ കർഷകർ, കർഷക തൊഴിലാളികൾ, വിവിധ മേഘലയിൽപ്പെട്ട തെഴിലാളികൾ ചെറുകിട കച്ചവടക്കാർ ഓട്ടോ, Taxi, സ്വകാര്യ ബസുകൾ ലോറി തൊഴിലാളികൾ അടക്കം സമസ്ഥ മേഘലയിൽ പെട്ടവരെയും ദുരിതത്തിലും കടകെണിയിൽ പെടുത്തിയും രോഗികൾക്ക് വേണ്ടിയുള്ള കാരുണ്യ പദ്ധതി മുതൽ സൗജന്യ റേഷൻ വരെ ഇല്ലാതാക്കി പ്രളയ ദുരു തത്തിൽ പെട്ടവർക്കുളള 10,000 രുപ സഹായം പോലും നൽകാതെ പൊള്ളയായ വാഗ്ദാനങ്ങൾ മാത്രം നൽകി പാർട്ടി സഖാക്കന്മാർക്കും പാർട്ടിക്കും വേണ്ടി പണം വീതിച്ചു നൽകി കേരള ജനതയെ വഞ്ചിച്ചും,

വിശ്വാസികളെയും വിശ്വാസി സമൂഹത്തിൻ്റെയും വിശ്വാസങ്ങളെയും തകർത്തെറിഞ്ഞ ഭരണ വർഗ്ഗം PSC റാങ്ക് ലിസ്റ്റിലുള്ള ഉദ്യോകാർത്ഥികളെ മുട്ടിലിഴയിച്ചും, പഠിച്ച് പരീക്ഷ എഴുതിയ വിദ്ധ്യാർത്ഥികളെയും വഞ്ചിച്ച ഈ ഇടതുപക്ഷ സർക്കാരിനെ കേരളത്തിൽ നിന്നും ഇല്ലാതാക്കുവാൻ നാടിനെ സ്നേഹിക്കുന്ന ജനാതിപത്യ വിശ്വാസികളുടെ ഓരോ വേട്ടും UDF ആകട്ടെ എന്ന് പ്രഖ്യാപിച്ചുകൊണ്ടും.

നാടു് നന്നാകുവാൻ UDF വരണം എന്ന ആശയത്തിൽ ഉറച്ചു നിന്നുകൊണ്ടു് OICC UK യുടെ നാഷണൽ കമ്മറ്റിയുടെയും വിവിധ റീജനൽ നേതാക്കൻമാരായാ ജോയിസ് ജയിംസ്, ജോഷി ജോസ്,അൾസ ഹാർഅലി,ജുഡാനിയേൽ, നോയിച്ചൻ അഗസ്റ്റിൻ, ബിപിൻ കുഴിവേലിൽ സോണി ചാക്കോ, പുഷ്പരാജ്, സണ്ണി ലൂക്കോസ് ,മകേഷ് മിച്ചം, സുനിൽ രവീന്ദ്രൻ,സന്തോഷ് ബഞ്ചമൻ, ബിനോയ് ഫിലിപ്പ്, സുനുദത്ത്, ബേബികുട്ടി ജോർജ്, പുഷപരാജ്, ജോസഫ്, അപ്പച്ചൻ, സാജുവോക്കിങ്ങ്, റോണി, ബേബി ചെറിയാൻ, അടക്കമുള്ള OICC നേതാക്കൾ സംസാരിച്ചു.

ശ്രീ, രാജേഷ് പട്ടേൽ യോഗത്തിൻ്റെ ടെക്കിനിക്കൽ കോഡിനേഷനും ശ്രീമതി. നിഖിലാ ദീപക് തനതായ അവതരണ ശൈലിയിലൂടെ പ്രസ്തുത യോഗത്തെ നിയന്ത്രിച്ചു.

മൂന്നു മണിക്കൂർ നീണ്ടുനിന്ന Online യോഗത്തിൻ്റെ കോർഡിനേറ്റർ രാജേഷ് പാട്ടേൽ നന്ദി പറഞ്ഞ് യോഗം പിരിഞ്ഞു.

CLICK TO FOLLOW UKMALAYALEE.COM