91 തസ്തികകളില്‍ പി.എസ്.സി. വിജ്ഞാപനം
Thursday 4 October 2018 1:22 AM UTC

KOCHI Oct 4: 91 തസ്തികകളില്‍ പി.എസ്.സി. വിജ്ഞാപനമായി. ഈ മാസം 24 വരെ അപേക്ഷ അയയ്ക്കാം. തൊഴില്‍ വകുപ്പില്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ഗ്രേഡ് രണ്ട്, ജയില്‍ വകുപ്പില്‍ വെല്‍ഫെയര്‍ ഓഫീസര്‍ ഗ്രേഡ് രണ്ട്, മെഡിക്കല്‍ വിദി്യാഭ്യാസ സര്‍വീസില്‍ അസിസ്റ്റന്റ് പ്രഫസര്‍ ഇന്‍ പീഡിയാട്രിക്സ്.
വ്യവസായവും വാണിജ്യവും വകുപ്പില്‍ ഇന്‍ഡസ്ട്രീസ് എക്സ്ടെന്‍ഷന്‍ ഓഫീസര്‍, ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസില്‍ സ്റ്റാഫ് നഴ്സ് ഗ്രേഡ് രണ്ട്, വിദ്യാഭ്യാസ വകുപ്പില്‍ എച്ച്.എസ്.എ. ഉറുദു, എച്ച്.എസ്.എ. ഇംഗ്ലീഷ് (തസ്തികമാറ്റം വഴി), കമ്പനി/കോര്പറേഷന് ബോര്‍ഡ് എന്നിവയില്‍ ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ്, ആരോഗ്യ വകുപ്പില്‍ ഇ.സി.ജി. ടെക്നീഷ്യന് ഗ്രേഡ് രണ്ട്, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ ബ്ലഡ് ബാങ്ക് ടെക്നീഷ്യന് ഗ്രേഡ് രണ്ട്, മണ്ണ് പര്യവേഷണ/മണ്ണ് സംരക്ഷണ വകുപ്പില്‍ ട്രേസര്‍ തുടങ്ങി 91 തസ്തികകളിലാണ് പി.എസ്.സി. വിജ്ഞാപനമായത്.
10 ത്തികയില് ജനറല്‍ റിക്രൂട്ട്മെന്റ്, വിദ്യാഭ്യാസ വകുപ്പില്‍ എച്ച്.എസ്.എ. ഇംഗ്ലീഷ് തസ്തികയില്‍ തസ്തികമാറ്റം വഴിയുള്ള നിയമനം, വിവിധ വകുപ്പുകളില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ് രണ്ട് തസ്തികയില്‍ പട്ടികവര്‍ഗക്കാര്‍ക്കുള്ള പ്രത്യേക നിയമനം, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രഫസര്‍ (വിവിധ വിഷയങ്ങള്‍), വിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ടൈം ജൂനിയറ ലാംഗ്വേജ് ടീച്ചര്‍ അറബിക്, ഹോമിയോ വകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട്, എക്സൈസ് വകുപ്പില്‍ വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ ഉള്‍പ്പെടെ 79 തസ്തികയില്‍ സംവരണ സമുദായങ്ങള്‍ക്കുള്ള എന്‍.സി.എ. നിയമനം.
അപേക്ഷ അയയ്ക്കുന്നതിനും വിശദ വിവരങ്ങള്‍ക്കും www.keralapsc.gov.inസന്ദര്‍ശിക്കുക.
ഉദ്യോഗാര്‍ഥികള്‍ ഒറ്റത്തവണ റജിസ്ട്രേഷന് നടത്തിയ ശേഷം അപേക്ഷിക്കുക.
CLICK TO FOLLOW UKMALAYALEE.COM