66% പിന്തുണയോടെ ബോറിസ് ജോണ്‍സണ്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി; ബുധാനാഴ്ച ചുമതലയേല്‍ക്കും – UKMALAYALEE

66% പിന്തുണയോടെ ബോറിസ് ജോണ്‍സണ്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി; ബുധാനാഴ്ച ചുമതലയേല്‍ക്കും

Wednesday 24 July 2019 1:43 AM UTC

ലണ്ടന്‍ July 24: അടുത്ത ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ബോറിസ് ജോണ്‍സണ്‍ ചുമതലയേല്‍ക്കും.

തെരേസ മേയ് രാജിവച്ചതിനെ തുടര്‍ന്ന് പുതിയ പ്രധാനമന്ത്രിയെ കണ്ടെത്താന്‍ നടത്തിയ വോട്ടെടുപ്പില്‍ വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ടിനെ 66 ശതമാനം വോട്ട് നേടി ബോറിസ് പരാജയപ്പെടുത്തി.

കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ 1,66,000 അംഗങ്ങളാണ് പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാന്‍ വോട്ട് രേഖപ്പെടുത്തിയത്. ഇതില്‍ 92153 പേര്‍ ബോറിസ് ജോണ്‍സന് അനുകൂലമായി വോട്ട് രേഖപ്പെടുത്തി.

46656 വോട്ടുകള്‍ ജെറമിക്ക് ലഭിച്ചു. ബെക്കിംഗ്ഹാം കൊട്ടാരത്തില്‍ എത്തി ബുധനാഴ്ച എലിസബത്ത് രാജ്ഞിയെ കണ്ട ശേഷം തെരേസ മേയ് സ്ഥാനമൊഴിയും. തുടര്‍ന്ന് ബോറിസ് സ്ഥാനമേല്‍ക്കും.

ബ്രെക്‌സിറ്റ് വിഷയത്തില്‍ പാര്‍ലമെന്റില്‍ സമവായമാകാഞ്ഞതിനെ തുടര്‍ന്നാണ് തെരേസ മേയ് രാജിവച്ചത്.

മേയ് രാജിവച്ചതോടെ പുതിയ പ്രധാനമന്ത്രിയേയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നേതാവിനെയും കണ്ടെത്താനുള്ള നടപടികള്‍ തുടങ്ങി.

CLICK TO FOLLOW UKMALAYALEE.COM