Tuesday 9 July 2019 3:46 AM UTC
കോതമംഗലം July 9: പെട്രോള്‍ പമ്പില്‍ നടക്കുന്ന അമ്പരിപ്പിക്കുന്ന തട്ടിപ്പാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. 350 രൂപയുടെ ഡീസല്‍ വാങ്ങി അതില്‍ നിന്നും 50 രൂപയുടെ ഡീസല്‍ ജീവനക്കാരന് വെട്ടിച്ചു.
ചെയ്തത് തെറ്റാണെന്നും മാപ്പുപറയാമെന്നും ജീവനക്കാര്‍ അഭ്യര്‍ത്ഥിക്കുന്നതും വിഡിയോയില്‍ കാണാം.
കോതമംഗലത്തുള്ള പെട്രോള്‍ പമ്പിലാണ് സംഭവം.
എല്ലാ ഉപഭോക്താവില്‍ നിന്നും ഇത്തരത്തില്‍ തട്ടിപ്പ് നടത്താറുണ്ടെന്ന് ഇയാള്‍ സമ്മതിച്ചു. വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
ദിവസം തോറും എണ്ണവിലകൂട്ടുന്ന പെട്രോള്‍ കമ്പനിയുടെ നടപടികള്‍ കൊണ്ട് ജനങ്ങള്‍ പൊറുതിമുട്ടിയിരിക്കുമ്പോഴാണ് പമ്പ് ജീവനക്കാരുടെ വക തട്ടിപ്പ്.
പെട്രോള്‍ വരാതെ മീറ്റര്‍ ഓടിക്കുന്ന തട്ടിപ്പാണ് ഈ ജീവനക്കാരന് നടത്തിയതെന്നും ഇയാള്‍ പറയുന്നു.
#തെറ്റുപറ്റിപ്പോയി_ഒന്നു ക്ഷമിക്കാൻപറപെട്രോൾ കമ്പനിയുടെ യുടെ കൊള്ള പോരാഞ്ഞിട്ട്, ഇവന്മാര് കൂടി തുടങ്ങിയ അടിപൊളി ആയിരിക്കും.മാക്സിമം ഷെയർ ചെയ്യുക
Posted by Media Today on Saturday, 6 July 2019
CLICK TO FOLLOW UKMALAYALEE.COM