ഹൗ ഈസ് ദ് ജോഷ്; പാക്കിസ്ഥാനില്‍ നടത്തിയ വ്യോമാക്രമണത്തെ അഭിനന്ദിച്ച് മോഹന്‍ലാല്‍ – UKMALAYALEE

ഹൗ ഈസ് ദ് ജോഷ്; പാക്കിസ്ഥാനില്‍ നടത്തിയ വ്യോമാക്രമണത്തെ അഭിനന്ദിച്ച് മോഹന്‍ലാല്‍

Wednesday 27 February 2019 3:40 AM UTC

ന്യൂഡല്‍ഹി Feb 27: പാക്ക് അതിര്‍ത്തി കടന്ന് ഇന്ത്യന്‍ വ്യോമ സേന നടത്തിയ വ്യോമാക്രമണത്തെ അഭിനന്ദിച്ച് നടന്‍ മോഹന്‍ലാല്‍. ഹൗ ഈസ് ദ് ജോഷ് എന്ന് ട്വീറ്റ് ചെയ്താണ് മോഹന്‍ലാല്‍ തന്റെ സന്തോഷം പ്രകടിപ്പിച്ചത്. ഇന്ത്യ സ്‌ട്രൈക്ക്‌സ് ബാക്ക്, ജെയ് ഹിന്ദ് തുടങ്ങിയ ഹാഷ്ടാഗുകളോടെയാണ് മോഹന്‍ലാലിന്റെ ട്വീറ്റ്.

അടുത്തിടെ റിലീസായ ഉറി – ദ് സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്ന ബോളിവുഡ് സിനിമയിലെ പഞ്ച് ഡയലോഗാണ് ഹൗ ഈസ് ദ് ജോഷ് എന്നത്. ഒട്ടുമിക്ക ബോളിവുഡ് താരങ്ങളും ഈ പഞ്ച് ഡയലോഗ് ഉപയോഗിച്ചാണ് വ്യോമാക്രമണത്തെ പിന്തുണച്ചത്.

Mohanlal wrote on Twitter: @Mohanlal “How is the Josh”  #IndiaStrikesBack #IndiaAirForce #JaiHind

നടനും എം.പിയുമായ സുരേഷ് ഗോപിയും വ്യോമാക്രമണത്തെ പിന്തുണച്ചിരുന്നു. പാക്കിസ്ഥാനിലെ നാല് ഭീകര ക്യാംപുകള്‍ തകര്‍ത്ത് ധീരസൈനികരുടെ ജീവത്യാഗത്തിന് ഇന്ത്യ മറുപടി നല്‍കിയിരിക്കുന്നു.

200-300 ഭീകരരെ വധിച്ചു. ഹൗ ഈസ് ദ് ജോഷ്-സുരേഷ് ഗോപി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

പാക് ഭീകര ക്യാംപുകള്‍ തകര്‍ത്ത് നമ്മുടെ 12 പേരും തിരിച്ചെത്തിയെന്ന് നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ ഹാസന്‍ പ്രതികരിച്ചു.

ഈ നായകന്‍മാരെ ഓര്‍ത്ത് ഇന്ത്യയ്ക്ക് അഭിമാനമുണ്ട്. സൈനികരുടെ ശൗര്യത്തെ സല്യുട്ട് ചെയ്യുന്നതായും കമല്‍ ഹാസന്‍ ട്വിറ്ററില്‍ കുറിച്ചു.

CLICK TO FOLLOW UKMALAYALEE.COM