Thursday 3 October 2019 3:55 AM UTC
ലണ്ടന്‍ Oct 3: പാക്കിസ്ഥാനെതിരെയുള്ള മറ്റൊരു വിജയവും ഇന്ത്യയ്ക്ക്. ഹൈദരാബാദ് നൈസാം ലണ്ടന്‍ ബാങ്കില്‍ നിക്ഷേപിച്ച പണത്തിന്റെ അവകാശ തര്‍ക്കം സംബന്ധിച്ച കേസിലാണ് ഇന്ത്യക്ക് അനുകൂലമായി വിധി.
35 ദശലക്ഷം യൂറോയാണ് ഇന്ത്യയ്ക്ക് ലഭിക്കുക. ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ഹൈകോടതിയാണ് ഇന്ത്യക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചത്.
ഹൈദരാബാദിനെ ഇന്ത്യന്‍ യൂണിയനില്‍ ലയിപ്പിക്കാന്‍ ശ്രമങ്ങള്‍ നടത്തുന്നതിനിടെയാണ് നൈസാമിന്റെ ധനമന്ത്രി വന്‍ തുക ബ്രിട്ടനിലെ ബാങ്കില്‍ നിക്ഷേപിച്ചത്.
ലണ്ടനിലെ പാക് ഹൈ കമീഷണറായിരുന്ന ഹബീബ് ഇബ്രാഹിമിന്റെ പേരിലായിരുന്നു പണം കൈമാറിയത്.
1947ല്‍ ഒരു ദശലക്ഷം യൂറോയാണ് നൈസാം ബാങ്കില്‍ നിക്ഷേപിച്ചത്. നിലവില്‍ അതിന്റെ മൂല്യം എന്നത് 35 ദശലക്ഷം യൂറോയാണ്. ഇന്ത്യയും നൈസാമിന്റെ പിന്തുടര്ച്ചക്കാരുമാണ് പാകിസ്താനെതിരായ കേസിലെ കക്ഷികള്‍.
CLICK TO FOLLOW UKMALAYALEE.COM