
ഹെല്‍ത്ത് കെയര്‍ വിസയിലുള്ളവര്‍ക്ക് ആഗസ്റ്റ് 27 വരെ രണ്ടാമതൊരു ജോലിയില്‍ എത്ര മണിക്കൂര്‍ വേണമെങ്കിലും ജോലി ചെയ്യാം
Wednesday 8 March 2023 6:59 AM UTC

LONDON March 8: ഹെല്‍ത്ത് കെയര്‍ വിസയുള്ളവരുടെ ജോലി സംബന്ധിച്ച നിബന്ധനകളില്‍ ഹോം ഓഫീസ് ഇളവുകള്‍ നല്‍കി. ഫെബ്രുവരി 27 തിങ്കളാഴ്ച്ച മുതല്‍ ആഗസ്റ്റ് 27 വരെയുള്ള ഇളവുകള്‍ പ്രകാരം ഈ കാലയളവില്‍ ഹെല്‍ത്ത് കെയര്‍ വിസയില്‍ എത്തിയ നഴ്‌സുമാര്‍, ഡോക്ടര്‍മാര്‍, കെയറര്‍മാര്‍ എന്നിവര്‍ക്ക് രണ്ടാമതൊരു ജോലി അതേ മേഖലയില്‍ ചെയ്യുന്നതിന് സമയ പരിധി ഉണ്ടാവുകയില്ല.
ഹെല്‍ത്ത് കെയര്‍ വിസയിലുള്ള ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ഹെല്‍ത്ത് പ്രൊഫഷണല്‍സ്, ഹെല്‍ത്ത് ആന്‍ഡ് കെയര്‍ പ്രൊഫഷണല്‍സ് എന്നിവക്ക് മാത്രമായിരിക്കും ഇത് ബാധകമാവുക.
ഹെല്‍ത്ത് കെയര്‍ വിസയുള്ള വ്യക്തി അതേ പ്രൊഫഷണ്‍ തന്നെ, ഇപ്പോള്‍ ചെയ്യുന്ന അതേ തലത്തില്‍ തന്നെ അധിക ജോലി ചെയ്യുവാനാണെങ്കിലോ അല്ലെങ്കില്‍ ഷോര്‍ട്ടേജ് ഒക്കുപേഷന്‍ ലിസ്റ്റിലുള്ള ജോലി ചെയ്യുന്നതിനോ വിസ അപ്‌ഡേറ്റ് ചെയ്യേണ്ടതില്ല. മറിച്ച്, മറ്റൊരു മേഖലയിലോ, ആരോഗ്യ മേഖലയില്‍ തന്നെ മറ്റൊരു ലെവലിലോ ജോലി ചെയ്യണമെങ്കില്‍ അധിക ജോലി ചെയ്യുന്നതിന് ഹോ ഓഫീസിന് അപേക്ഷ നല്‍കി വിസ അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ട്.
എന്നാല്‍, ഒരു ഹെല്‍ത്ത് ആന്‍ഡ് കെയര്‍ വര്‍ക്കര്‍ക്ക് അനുയോജ്യമല്ലാത്ത, ഷോര്‍ട്ടേജ് ഒക്കുപേഷന്‍ ലിസ്റ്റിലുള്ള ഒരു ജോലി 20 മണിക്കൂറില്‍ അധികം ചെയ്യണമെങ്കിലും വിസ അപ്‌ഡേറ്റ് ചെയ്യേണ്ടതായി വരും. ഇതിനായി രണ്ടാം തൊഴിലുടമയില്‍ നിന്നും ഒരു പുതിയ സ്‌പോണ്‍സര്‍ഷിപ്പ് എടുക്കണം. മാത്രമല്ല, നിലവില്‍ യു കെയില്‍ ഇരിക്കുന്നതിനുള്ള പെര്‍മിഷന്‍ സ്റ്റാറ്റസ് മറുന്നതിനുള്ള കാരണം വ്യക്തമാക്കി കത്തും നല്‍കേണ്ടതുണ്ട്.
ഇളവുകള്‍ ആഗസ്റ്റില്‍ പുനരവലോകനം ചെയ്ത് കൂടുതല്‍ നാള്‍ തുടരണമോ എന്ന കാര്യം തീരുമാനിക്കും. നിലവിലെ ഉത്തരവ് പ്രകാരം ഈ ഇളവ് ആഗസ്റ്റ് 27 ന് അവസാനിക്കും. അതിനു ശേഷം ഹെല്‍ത്ത് കെയര്‍ മേഖലയില്‍ ഉള്ളവര്‍ ഉള്‍പ്പടെ എല്ലാ സ്‌കില്‍ഡ് വര്‍ക്കേഴ്‌സിനും പരമാവധി 20 മണിക്കൂര്‍ മാത്രമെ രണ്ടാം ജോലി ചെയ്യാന്‍ കഴിയുകയുള്ളു.
CLICK TO FOLLOW UKMALAYALEE.COM