ഹിന്ദു യുവതിക്ക് കതിര്‍മണ്ഡപം ഉയരുന്നത് പള്ളി മുറ്റത്ത് – UKMALAYALEE

ഹിന്ദു യുവതിക്ക് കതിര്‍മണ്ഡപം ഉയരുന്നത് പള്ളി മുറ്റത്ത്

Friday 10 January 2020 5:05 AM UTC

കായംകുളത്ത് ഒരുങ്ങുന്ന ഒരു കല്യാണമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. നിര്‍ധനയായ ഹിന്ദു യുവതിയുടെ വിവാഹം മുസ്്‌ലിം ജമാഅത്ത് നടത്തിക്കൊടുക്കുന്ന നന്മ നിറഞ്ഞ വാര്‍ത്തയാണ് ഏവരുടേയും മനസ് നിറയ്ക്കുന്നത്.

വിവാഹത്തിന് ക്ഷണിച്ചു കൊണ്ട് ചേരാവള്ളി മുസ്ലിം ജമാഅത്ത് കമ്മിറ്റി സെക്രട്ടറി ഇറക്കിയ കത്താണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

കായംകുളം ചേരാവള്ളി സ്വദേശിനി അഞ്ജുവിന്റെ വിവാഹമാണ് മുസ്്‌ലിം ജമാഅത്ത് നടത്തിക്കൊടുക്കുന്നത്. കൃഷ്ണപുരം സ്വദേശി ശരത്തിനെയാണ് അഞ്ജു വിവാഹം ചെയ്യുന്നത്.

ഈ വരുന്ന പത്തൊമ്പതിന് രാവിലെ പതിനൊന്നരയ്ക്കും പന്ത്രണ്ടരയ്്ക്കും ഇടയിലുള്ള മുഹൂര്‍ത്തത്തിലാണ് വിവാഹം നടത്തുന്നത്. ചേരാവള്ളി ജുമാ മസ്ജിന്റെ മുറ്റത്താണ് അഞ്ജുവിന്റെ വിവാഹത്തിനായി പന്തലൊരുങ്ങുന്നത്.

ഭര്‍ത്താവിന്റെ മരണശേഷം വാടകവീട്ടില്‍ കഴിയുന്ന ബിന്ദുവിന് മകളുടെ വിവാഹം നടത്തുക പ്രയാസമാണെന്ന് അറിഞ്ഞതോടെ ജമാഅത്ത് കമ്മിറ്റി അത് ഏറ്റെടുക്കുകയായിരുന്നു.

നമസ്‌കാര സമയത്ത് വിശ്വാസികളെക്കൂടി അറിയിച്ചാണ് കമ്മിറ്റി വിവാഹത്തിനുള്ള പിന്തുണ നേടിയെടുത്തത്.

CLICK TO FOLLOW UKMALAYALEE.COM