ഹിന്ദി അടിച്ചേല്‍പ്പിക്കണമെന്ന് പറഞ്ഞിട്ടില്ല : മാതൃഭാഷയോടൊപ്പം രണ്ടാം ഭാഷയായി പഠിക്കണം – അമിത് ഷാ – UKMALAYALEE

ഹിന്ദി അടിച്ചേല്‍പ്പിക്കണമെന്ന് പറഞ്ഞിട്ടില്ല : മാതൃഭാഷയോടൊപ്പം രണ്ടാം ഭാഷയായി പഠിക്കണം – അമിത് ഷാ

Thursday 19 September 2019 7:25 AM UTC

ന്യൂഡല്‍ഹി Sept 19 : ഹിന്ദി ദേശീയ ഭാഷയാക്കണമെന്ന് പ്രസ്താവന വിവാദമായതിന് പിന്നാലെ വിശദീകരണവുമായി അമിത് ഷാ രംഗത്ത്.

ഹിന്ദി അടിച്ചേല്‍പ്പിക്കണമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും മാതൃഭാഷയോടൊപ്പം രണ്ടാം ഭാഷയായി ഹിന്ദി പഠിക്കണമെന്നുമാണ് താന്‍ പറഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു.

മറ്റ് പ്രാദേശിക ഭാഷകള്‍ക്ക് മേല്‍ ഒരിക്കലും ഹിന്ദിയെ അടിച്ചേല്‍പ്പിക്കണമെന്ന് ഞാന്‍ പറഞ്ഞിട്ടില്ല.

മാതൃഭാഷയോടൊപ്പം രണ്ടാം ഭാഷയായി ഹിന്ദിയും പഠിക്കണമെന്നാണ് ഞാന്‍ അഭിപ്രായപ്പെട്ടത്. ഞാനുള്‍പ്പെടെ ഹിന്ദി മാതൃഭാഷയല്ലാത്ത സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്.

ഇതിന് പിന്നില്‍ ചിലര്‍ രാഷ്ര്ടീയം ചേര്‍ക്കുകയാണ്. അതിന് മുന്‍പ് കാര്യങ്ങള്‍ മനസ്സിലാക്കണം. അമിത് ഷാ പറഞ്ഞു.

രാജ്യത്തിന് മുഴുവന്‍ ഒറ്റ ഭാഷയുണ്ടാകേണ്ടതും അത് ഇന്ത്യയുടെ ആഗോള വിലാസമാക്കേണ്ടതും അത്യാവിശമാണ്. ഏതെങ്കിലും ഭാഷയ്ക്ക് രാജ്യത്തെ ഒരുമിപ്പിക്കാന്‍ കഴിയുമെങ്കില്‍ അത് ഭൂരിപക്ഷം സംസാരിക്കുന്ന ഹിന്ദിക്കാണ്.

ഗാന്ധിജിയുടെയും സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെയും സ്വപ്നമായ ഏകഭാഷ യാഥാര്‍ഥ്യമാക്കാനായി ഹിന്ദിയും ഉപയോഗിക്കണം എന്നകയിരുന്നു അമിത് ഷായുടെ ട്വീറ്റ്.

ഇത് വളരെയധികം വിവാദത്തിലായതുകൊണ്ടാണ് വിശദീകരണുവുമായി അദ്ദേഹം രംഗത്തെത്തിയത്.

CLICK TO FOLLOW UKMALAYALEE.COM