ഹരിയേട്ടന് OICC UK യുടെയും UDF ൻ്റെയും കണ്ണീരിൽ കുതിർന്ന പ്രണാമം – UKMALAYALEE

ഹരിയേട്ടന് OICC UK യുടെയും UDF ൻ്റെയും കണ്ണീരിൽ കുതിർന്ന പ്രണാമം

Monday 29 March 2021 7:13 AM UTC

ലണ്ടൻ March 29: OICC UK യുടെയും UDF ൻ്റെയും ആഭിമുഖ്യത്തിൽ നടന്ന ശ്രീ തെക്കുംമുറി ഹരിദാസിൻ്റെ അനുശോചന ചടങ്ങിൽ OICC UK ജോയിൻ കൺവീനർ KK, മോഹൻദാസ് അനുശോചന ചടങ്ങിൽ എത്തിയവരെ സ്വാഗതം ചെയ്തു.

കേരള രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ നേതാക്കളും, UKയിലെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക കലാ പ്രതിഭകൾ അടക്കം നൂറുകണക്കിന് ആളുകൾ പങ്കെടുത്തു KPCC പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എന്നിവർ അനുശോചന സന്ദേശം അറിയിച്ചു.

ലണ്ടനിലെ ഹോട്ടൽവ്യവസായ മേഘലയിലെ പ്രമുഖനും, മുൻഇന്ത്യൻ ഹൈക്കമ്മീഷൻ ഉദ്ധ്യോഗസ്ഥനും, ലോക കേരള സഭാപ്രസീഡിയവും, OlCC UK യുടെ അദ്ധ്യക്ഷനും,ലണ്ടനിലെ ഗുരുവായുരപ്പ ക്ഷേത്ര നിർമ്മാണ കമ്മറ്റി ചെയർമാനും വിവിധ കലാ സാംസ്കാരിക രംഗങ്ങളിലെ അംഗവും UK മലയാളികളുടെ സഹായിയുമായിരുന്ന ശ്രീ തെക്കുംമുറി ഹരിദാസിൻ്റെ ദേഹവിയോഗത്തിൽ മനംനൊന്ത് നൂറുകണക്കിന് ആളുകൾ ആദരാഞ്ജലികൾ അർപ്പിച്ചു.

OICC UK നടത്തിയ അനുശോചന യോഗത്തിൽ കേരളത്തിൽ നിന്നും, മുൻ മന്ത്രി KC, ജോസഫ് MLA, മുൻ മുഖ്യമന്ത്രിയുടെ മകൻ ചാണ്ടി ഉമ്മൻ, VT, ബൽറാം,ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഡൽഹി ജനറൽ സെക്രട്ടറി ശ്രീ, ജയരാജ്, നജീബ് കാന്തപുരം, OlCC ഗ്ലോബൽ ജനറൽ സെക്രട്ടറിമാരായ ശ്രീ, മഹാദേവൻ ,ശ്രീ,ജോപ്പച്ചൻ തെക്കേക്കുറ്റ്, OICC ഗ്ലോബൽ സെക്രട്ടറി ശ്രീ, ജിൻസൺ വർഗ്ഗീസ്,

IOC UK വൈസ് പ്രസിഡൻ്റ് ഗുർമിന്ദർസിംങ്ങ്, ശേഖർ (തമിഴ്നാട് ) വിജയകുമാർ, ബാർബറ വിജയകുമാർ, മുരളി വിദ്യാധരൻ (SNGM of UK) പ്രഭാകർ കാസാ, സച്ചിദാനന്ദൻ പിള്ള,അടക്കം നിരവധി ആളുകൾ അനുശോചനം രേഖപ്പെടുത്തി.

UKയിലെ സൗത്ത് ഹാൾ MP വീരേന്ദ്ര ശർമ്മ, ഡപ്പൂട്ടി മേയർ സുനിൽ ചോപ്ര, Ex മേയറൻമാരായ, ഫിലിപ്പ്ഏബ്രഹാം , മഞ്ചു ഷാഹുൽ ഹമീദ്, ടോം ആതിത്യ, മുൻകൗൺസിലർ ജോസ് അലക്സാണ്ടർ, ആനന്ദ് TV യുടെ MD, ശ്രീകുമാർ, ഷൈജുമോൻ (ബ്രിട്ടീഷ് മലയാളി )KMCC യുടെ നേതാക്കൻമാരായ, അർഷാദ്, നുജും, ജോഹർ ,കേരള കോൺഗ്രസ് നേതാവായ സോണി കുര്യൻ, നോഡി ജേക്കബ്ബ് നിരവധി കലാകാരൻമാരും, OICC UK നേതാക്കളായ, ജോയിസ് ജയിംസ്, അൾസ ഹാർഅലി, സുജുഡാനിയേൽ, വിനോദ് ചന്ദ്രൻ , Dr ജോഷി, നോയിച്ചൻ, ബിപിൻകുഴിവേലിൽ,മകേഷ് മിച്ചാം, സോണി ചാക്കോ, സുനിൽ രവീന്ദൻ, ബിനോയ് ഫിലിപ്പ്, സന്തോഷ് ബഞ്ചമൻ, ബിജു ഗോപിനാഥ്, സണ്ണി ലൂക്കോസ്, സാജു, ജൻസൺ, പുഷ്പരാജ്, അഷറഫ്, സുനുദത്ത്, ജവഹർലാൽ ,ബേബിക്കുട്ടി ജോർജ്, റോണി, , വിൽസൺ, സുനിൽ, മാത്യു, ജമാൽ, ഷാജിമോൻ,തുടങ്ങിയ നേതാക്കൾ അനുശോചനം രേഖപ്പെടുത്തി.

ടെക്കിനിക്കൽ കോടിനേഷൻ രാജേഷ് പാട്ടിൽ ലും യോഗ നിയന്ത്രണം OICC UK മാഞ്ചസ്റ്റർ റീജണൽ വൈസ് പ്രസിഡൻ്റ് ഷൈനു മാത്യു നിർവ്വഹിച്ചു അനുശോചന യോഗത്തിൽ എത്തിയ എല്ലാവർക്കും സെൻ്ട്രൽ ലണ്ടൻ പ്രസിഡൻ്റ് അപ്പാ ഗഫൂർ നന്ദി പറഞ്ഞു.

CLICK TO FOLLOW UKMALAYALEE.COM