ഹരിയേട്ടന് നൂറു കണക്കിന് പ്രിയപ്പെട്ടവരുടെ യാത്രാമൊഴി – UKMALAYALEE

ഹരിയേട്ടന് നൂറു കണക്കിന് പ്രിയപ്പെട്ടവരുടെ യാത്രാമൊഴി

Monday 12 April 2021 7:11 PM UTC

ലണ്ടൻ April 12: ഇന്ത്യൻ ഹൈക്കമ്മീlഷൻ മുൻ ഉദ്യോഗസ്ഥനും, ലോക കേരള സഭാപ്രസീഡിയവും, ലണ്ടനിലെ പ്രമുഖ വ്യവസായിയും,OlCC UK യുടെ അദ്ധ്യക്ഷനും, ലണ്ടനിലെ ഗുരുവായൂരപ്പക്ഷേത്ര കമ്മറ്റി ചെയർമാനുമായിരുന്ന ശ്രീ, തെക്കുംമുറി ഹരിദാസ് 2021മാർച്ച് മാസം 24 ന് രാവിലെ 1 മണിക്ക് Tooting സെൻ്റ് ജോർജ് ഹോസ്പിറ്റലിൽ വെച്ച് നിര്യാതനയി.

കഴിഞ്ഞ നാലര പതിറ്റാണ്ടിലേറെ UKയിൽ ഇന്ത്യൻ ഹൈക്കമ്മീഷനിൽ സേവനമനുഷ്ഠിക്കുന്നതിനിടയിൽ UKയിൽ എത്തിയ മലയാളികൾ അടക്കം ഉള്ള ഇന്ത്യക്കാർക്ക് വേണ്ട സഹായങ്ങൾ ഒരു മടിയും കൂടാതെ അദ്ദേഹം ചെയ്ത് ഈ യാ ളി സമൂഹത്തിൻ്റെ പ്രീയപ്പെട്ടവനയിമാറിയ തെക്കുംമുറി ഹരിദാസ് എന്നഹരിയേട്ടൻ.

നിരവധി ചാരിറ്റി സംഘടകളിൽ അദ്ദേഹത്തിൻ്റെ നിറ സാന്നിദ്ധ്യം പ്രകടമായിരുന്നു. ഹോസ്പിറ്റലിൽ നിന്നുള്ള മരണാനന്തര ചടങ്ങുകളും മറ്റും പൂർത്തിയാക്കി ഭൗതീക ശരീരം വിട്ടുകിട്ടിയ ശേഷം കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് രണ്ടു ദിവസത്തെ പൊതുദർശനം നടത്തി.

അതിനുശേഷം 12-04-20 21 ന് രാവിലെ 9 മണിക്ക് മരണാനന്തര പൂജകൾ നടത്തി ഉച്ചക്ക് ഒരു മണിക്ക് കുടുംബത്തിൻ്റെ സാന്നിദ്ധ്യത്തിൽ ദൗതീക ശരീരം സംസ്കരിച്ചു.

പരേതൻ്റെ മൃദദേഹം UK യുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സഹപ്രവർത്തകരായ നൂറു കണക്കിന് ആളുകൾക്ക് കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് കാണുവാൻ എത്തിയിരുന്നു.

April, 10, 11, തീയതികളിലായി UKയിലെ രാഷ്ട്രീയ, സാമൂഹിക കലാ സാംസ്കാരിക രംഗങ്ങളിലെ വെക്തിത്വങ്ങൾ എത്തി പരേതന് അന്തിമോപചാരം അർപ്പിച്ചു.

Mitcham Asian Funeral Care, 66-67 Monarch Parde, London Road, Mitcham, CR 43HB

ൽ പൊതുദർശനത്തിന് വെച്ച ഹരിയേട്ടൻ്റെ ഭൗതീക ശരീരത്തിൽ OlCC UK നാഷണൽ കമ്മിറ്റി നേതാക്കളും റീജൻ നേതാക്കളും, പ്രവർത്തകരും 10-04-2021 ന് എത്തി റീത്ത് സമർപ്പിച്ചു.

അതിനു ശേഷം അദ്ദേഹത്തെ ആചാര ബഹുമതിയോടെ ആദരി ആകയും ചെയ്തു, മിച്ചാമിൽ എത്തിയ OlCCനേതാക്കളും പ്രവർത്തകരും ചേർന്ന് അനുശോചന യോഗം നടത്തി പരേതന് ആദരാജ്ഞലികൾ അർപ്പിച്ചു

UK യുടെ വിവിധ റീജനുകളിൽ നിന്നും രണ്ടു ദിവസങ്ങളിലായി funeral service നിർദ്ദേശിച്ച സമയങ്ങളിൽ കോവിഡ് പ്രോട്ടോക്കോൾ അതുസരിച്ചെത്തി പരേതന് അന്തിമോപചാരം അർപ്പിക്കുവാൻ അവസരം കിട്ടി 10-04-2021ൽ നടന്ന അനുശോചന യോഗത്തിൽ ഹരിയേട്ടൻ്റെ വിയോഗം UK യിലെ മലയാളി സമൂഹത്തിനും OICC UK ക്കും ഒരു തീരാ നഷ്ടമാണ് ഉണ്ടാക്കിയത് എന്ന് നേതാക്കളും പ്രവർത്തകരും വിലയിരുത്തി.

UKയിലെ ഓരോ വെക്തികൾക്കും ഹരിയേട്ടനിൽ നിന്നുണ്ടായ അവരവരുടെതായ അനുഭവകഥകൾ പറയുവാൻ മാത്രം ബാക്കി നിർത്തി എല്ലാവരിലും ശൂന്യതകൾ മാത്രം ബാക്കിവെച്ച് അദ്ദേഹം ഓർമ്മയായി……

അദ്ദേഹത്തിൻ്റെ ആത്മാവിന് നിത്യശാന്തി കിട്ടുന്നതിനായും കുടുംബത്തിനുണ്ടാക്കിയ തീരാ നഷ്ടവും ഓർത്ത് പ്രാർത്ഥിച്ചു ഒരു മണിയോടെ സംസ്കാര ചടങ്ങുകൾ നടന്നു.

CLICK TO FOLLOW UKMALAYALEE.COM