ഹനാന്റെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് – UKMALAYALEE

ഹനാന്റെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന്

Tuesday 4 September 2018 2:54 AM UTC

തിരുവനന്തപുരം Sept 4: ഇന്ന് രാവിലെയാണ് ഹനാന്‍ ഹമീദ് സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടത്. നട്ടെലിന് പരിക്കേറ്റ ഹനാനെ എറണാകുളത്തെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

 

അടിയന്തിര ശസ്ത്രക്രിയ ആവശ്യമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. ഹനാന്റെ അപകട വാര്‍ത്ത അറിഞ്ഞ് മന്ത്രി കെ.കെ ശൈലജ ആശുപത്രി അധികൃതരുമായി ബന്ധപ്പെടുകയും ചികിത്സയെകുറിച്ച് ചര്‍ച്ച ചെയ്യുകയും ചെയ്തു.

 

തുടര്‍ന്നാണ് ആശുപത്രിയുടെ സഹകരണത്തോടെ ചികിത്സാ ചെലവ് ഏറ്റെടുക്കുമെന്ന് മന്ത്രി അറിയിച്ചത്.

 

ഹനാന്‍ സഞ്ചരിച്ചിരുന്ന കാര്‍ കൊടുങ്ങലൂരില്‍ വെച്ചാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു.

 

വാഹനം ഓടിച്ചിരുന്ന ആള്‍ക്കും പരുക്കേറ്റിട്ടുണ്ട്. ഒരു സ്‌റ്റേജ് ഷോ കഴിഞ്ഞ് മടങ്ങുകയായിരുന്നു ഹനാന്‍.

 

ആദ്യം കൊടുങ്ങലൂരിലെ സ്വകാര്യ ആശുപത്രിയിലാണ് ഹനാനെ പ്രവേശിപ്പിച്ചത് തുടര്‍ന്ന് വിദഗ്ദചികിത്സയ്ക്കായി കൊച്ചിയിലെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയലേക്ക് മാറ്റുകയായിരുന്നു.

 

CLICK TO FOLLOW UKMALAYALEE.COM