സൗദിയിലും യുഎഇയിലും മാലിയിലും നഴ്സുമാർക്ക് അവസരം; നിയമനം നോർക്ക റൂട്ട്സ് വഴി – UKMALAYALEE

സൗദിയിലും യുഎഇയിലും മാലിയിലും നഴ്സുമാർക്ക് അവസരം; നിയമനം നോർക്ക റൂട്ട്സ് വഴി

Sunday 25 October 2020 9:50 PM UTC

തിരുവനന്തപുരം Oct 26; നോർക്ക റൂട്സ് മുഖേന സൗദി ആരോഗ്യമന്ത്രാലയത്തിനു കീഴിൽ വനിതാ നഴ്‌സുമാർക്ക് അവസരം.സൗദി അറേബ്യയിലെ ക്വാസിം പ്രവിശ്യയിൽ ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രികളിലേക്ക് വനിതാ നഴ്സുമാരെ നോർക്ക റൂട്സ് മുഖേന തെരഞ്ഞെടുക്കുന്നത്. ബി.എസ്. സി, എം.എസ്. സി, പി.എച്. ഡി യോഗ്യതയുള്ളവർക്കാണ് അവസരം. ക്രിട്ടക്കൽ കെയർ യൂണിറ്റ് (മുതിർന്നവർ, നിയോനേറ്റൽ ), എമർജൻസി, ജനറൽ (ബി.എസ്. സി) എന്നീ വിഭാഗങ്ങളിലാണ് ഒഴിവ്.

സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ നോട്ടിഫിക്കേഷൻ പ്രകാരം 2020 ഒക്ടോബർ മാസം 19 , 20 , 21 , 22 തീയതികളിൽ ഓൺലൈനായി അഭിമുഖം നടക്കും. താല്പര്യമുള്ളവർ www.norkaroots.org ൽ അപേക്ഷ സമർപ്പിക്കണമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2020 ഒക്ടോബർ 17.

യുഏഎഇയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയായ കിങ്സ് കോളേജ് ആശുപത്രിയിലേക്ക് മൂന്ന് വർഷം പ്രവർത്തി പരിചയമുള്ള വിദഗ്ധ വനിത നഴ്സുമാരെ തിരഞ്ഞെടുക്കുന്നു. മൂന്ന് വർഷം പ്രവൃത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം, DHA ഉള്ളവർക്ക് മുൻഗണന. നഴ്സിങ്ങിൽ ബിരുഗമോ ഡിപ്ലോമയോ ആണ് യോഗ്യത. 50 ഒഴിവുകളുണ്ട്. 3000 മുതൽ 13000 ദിർഹമാണ് ശമ്പളം, (ഏകദേശം 60,000 മുതൽ 2,60,000 രൂപ വരെ) ഉയർന്ന പ്രായപരിധി 40.

മാലിദ്വീപിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലേക്ക് (ADK HOSPUTAL) രണ്ട് വർഷം പ്രവർത്തി പരിചയമുള്ള വിദഗ്ധ നഴ്സുമാരെ നോർക്ക മുഖാന്തരം ഉടൻ തിരഞ്ഞെടുക്കുന്നു. IELTS നു 5.5 നു മുകളിൽ സ്കോർ നേടിയ നഴ്സിങ്ങിൽ ബിരുദമോ ഡിപ്ലോമയോ ഉള്ള പുരുഷ/വനിത നഴ്സുമാർക്ക് അപേക്ഷിക്കാം.

ശമ്പളം 53,000 നും 67,000 രൂപയ്ക്കും മധ്യേ. ഉയർന്ന പ്രായ പരിധി 45

CLICK TO FOLLOW UKMALAYALEE.COM