സ്ത്രീയും പുരുഷനും ഒന്നിച്ച് ഒരു സ്ഥലത്ത് കഴിഞ്ഞാല്‍ ഇനി പോലീസെത്തി വാതിലില്‍ മുട്ടില്ല
Saturday 29 September 2018 3:08 AM UTC
മൂവാറ്റുപുഴ Sept 29: വിവാഹേതര ബന്ധം ക്രിമിനല്‍ കുറ്റമല്ലെന്ന സുപ്രീം കോടതി വിധി പുരോഗമനപരമാകുന്നതിനൊപ്പം രാജ്യത്തിന്റെ സാമൂഹിക ഘടനയെയും സദാചാര മൂല്യ സങ്കല്പങ്ങളെയും തകിടംമറിക്കുമെന്നും വിദഗ്ധര്‍.
മൂന്നാമതൊരാള്‍ക്കു വ്യഭിചാരക്കുറ്റം ആരോപിക്കണമെങ്കില്‍ അവിടെ പണത്തിനോ മറ്റു നേട്ടങ്ങള്‍ക്കോ വേണ്ടി ശരീരം പങ്കുവയ്ക്കുന്നതാണെന്നു തെളിയിക്കണം. അത് എളുപ്പമല്ല.
വ്യഭിചാരം കേവലം സിവില്‍ കേസായി മാറുകയാണ്. അത് ക്രിമിനല്‍ കുറ്റമല്ലെന്നു വരുന്നതോടെ തെറ്റു ചെയ്തെന്നു കരുതുന്ന പങ്കാളിയുടെ മേല്‍ വിവാഹമോചനമോ നഷ്ടപരിഹാരമോ ആവശ്യപ്പെടാനുള്ള അര്‍ഹത മാത്രമേ ഭര്‍ത്താവിനോ ഭാര്യക്കോ ഉണ്ടാവൂ.
ഇതു വിവാഹ സങ്കല്പങ്ങളെ തന്നെ മാറ്റി മറിക്കുമെന്നു ഭരണഘടന വിദഗ്ധനായ ഡോ. പോളി മുരിക്കന്‍ അഭിപ്രായപ്പെടുന്നു.
ചോദ്യം ചെയ്യാനുള്ള ഭര്‍ത്താവിന്റെ അധികാരം നഷ്ടപ്പെടുന്നുവെന്നതാണ്. പ്രത്യക്ഷമായി ഉണ്ടാകുന്ന സാമൂഹിക ആഘാതം.
പുരോഗതിയിലേക്കുള്ള ചുവടുവയ്പായി സുപ്രീംകോടതി വിധിയെ കാണുമ്പോള്‍ത്തന്നെ ദാമ്പത്യഘടനയില് വിശ്വാസ്യത എന്ന മൂല്യത്തിന് ഇടിവു സംഭവിക്കുമെന്നു മനഃശാസ്ത്രജ്ഞനായ ഡോ. സി.ജെ. ജോണ്‍ അഭിപ്രായപ്പെടുന്നു.
കുടുംബബന്ധങ്ങളെ നിലനിര്‍ത്താനുള്ള കുടുംബകോടതികളുടെ വ്യഗ്രത പോലും ചോദ്യം ചെയ്യപ്പെടാം. കുറ്റകൃത്യമല്ലെങ്കിലും വിശ്വാസത്തകര്‍ച്ച ദാമ്പത്യബന്ധത്തെ ഉലയ്ക്കുമെന്നു വ്യക്തമാണ്.
എന്നാല്‍ ലിംഗനീതിക്കുവേണ്ടി സദാചാര വിരുദ്ധതയെ അംഗീകരിക്കുന്ന നിലയിലേക്കു സുപ്രീംകോടതിവിധി വ്യാഖ്യാനിക്കപ്പെടുമോയെന്ന ആശങ്ക ഡോ. പോളി മുരിക്കന്‍ പങ്കുവയ്ക്കുന്നു.
സദാചാരബോധം നഷ്ടപ്പെടും. യുവതി യുവാക്കള്‍ക്ക് അമിത സ്വാതന്ത്ര്യബോധം തോന്നും. ഇതേസമയം, പുരോഗമന ചിന്താഗതിയുണ്ടെന്നു കരുതപ്പെടുന്ന അമേരിക്കയില്‍പോലും 20 സ്റ്റേറ്റുകളില്‍ വിവാഹേതരബന്ധം കുറ്റകരമാണ്.
ഇസ്ലാമിക രാഷ്ട്രങ്ങളിലും തായ്വാനിലും ഫിലിപ്പീന്‍സിലും ഇതു കുറ്റകരമാകുമ്പോള്‍ യൂറോപ്പിലും ഓസ്ട്രേലിയയിലും കുറ്റമല്ല.
CLICK TO FOLLOW UKMALAYALEE.COM