സ്വാമി ചിദാനന്ദപുരി കുമ്മനത്തിെൻറ നിലവാരത്തിലാകരുത് –വിശ്വഭദ്രാനന്ദ ശക്തിബോധി  – UKMALAYALEE
foto

സ്വാമി ചിദാനന്ദപുരി കുമ്മനത്തിെൻറ നിലവാരത്തിലാകരുത് –വിശ്വഭദ്രാനന്ദ ശക്തിബോധി 

Thursday 18 April 2019 12:44 AM UTC

തൃശൂർ April 18: ശബരിമല വിഷയം തെരഞ്ഞെടുപ്പ് വി‍ഷ‍യമാക്കി ഇടത് മുന്നണിക്കെതിരെ പ്രചാരരണം നടത്താനുള്ള ശബരിമല കർമസമിതി നേതാവ് ചിദാനന്ദപുരിയുടെ നിലപാട് അദ്വൈതദര്‍ശനത്തിന് നിരക്കാത്തതാണെന്ന് വിശ്വഭദ്രാനന്ദ ശക്തിബോധി.

കുമ്മനത്തിെൻറ നിലവാരമുള്ള ഒരു ആര്‍.എസ്.എസ്‌  പ്രചാരകനായാണ് ശബരിമല വിഷയത്തില്‍ ചിദാനന്ദപുരിയുടെ   ഇടപെടലെന്ന് അദ്ദേഹം േഫസ് ബുക്കിൽ കുറ്റപ്പെടുത്തി.

രണ്ടെന്ന ഭേദബുദ്ധി ഇല്ലാത്ത ഏകാത്മദര്‍ശനമാണ് അദ്വൈതം. ആ നിലയില്‍  സ്ത്രീ-പുരുഷന്‍, യുവതി-യുവാവ്,  ബ്രാഹ്മണന്‍-അബ്രാഹ്മണന്‍ തുടങ്ങിയ ഏതു ഭേദബുദ്ധിയും അദ്വൈത വിരുദ്ധമാണ്.

നൈഷ്ഠിക ബ്രഹ്മചാരിയായ ചിദാനന്ദപുരിയെ പത്തിനും അമ്പത്തഞ്ചിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ കാണുകയോ കാല്‍ക്കല്‍ വീണ് നമിക്കുകയോ ചെയ്യുേമ്പാൾ അദ്ദേഹത്തിെൻറ ബ്രഹ്മചര്യത്തിന് ഉലച്ചിലേതും  ഉണ്ടാകുന്നില്ലെങ്കില്‍, നൈഷ്ഠിക ബ്രഹ്മചാരിയായ അയ്യപ്പസ്വാമിയെ യുവതികൾ ദർശിച്ചാലും തേജഃക്ഷയം ഉണ്ടാവില്ല.

തേൻറതിനോളം ഉള്‍ക്കരുത്തുള്ളതല്ല അയ്യപ്പസ്വാമിയുടെ ബ്രഹ്മചര്യം എന്ന് കരുതാനുള്ള അഹങ്കാരം ചിദാനന്ദപുരിസ്വാമികള്‍ക്കില്ലെങ്കില്‍ ശബരിമല യുവതിപ്രവേശനത്തില്‍ അദ്ദേഹം അദ്വൈതദര്‍ശനപ്രകാരം നിലപാട് തിരുത്തണമെന്ന് ശക്തിബോധി ആവശ്യപ്പെട്ടു.

CLICK TO FOLLOW UKMALAYALEE.COM