സ്റ്റാര്‍ മാജിക്കിലെ ചാട്ടയടി അഭിനയമല്ല; തുറന്നുപറഞ്ഞ് സാധിക – UKMALAYALEE

സ്റ്റാര്‍ മാജിക്കിലെ ചാട്ടയടി അഭിനയമല്ല; തുറന്നുപറഞ്ഞ് സാധിക

Friday 30 July 2021 9:08 PM UTC

KOCHI July 30: സോഷ്യല്‍ മീഡിയയിലൂടെ എപ്പോഴും തന്റെ നിലപാടുകളും അഭിപ്രായങ്ങളും വെട്ടിത്തുറന്നുപറയുന്ന താരമാണ് നടി സാധിക വേണുഗോപാല്‍. കൂടാതെ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിക്കുന്നവര്‍ക്കും താരം ചുട്ടമറുപടി നല്‍കാറുണ്ട്. ഈയടുത്ത് ഭര്ഡത്താവുമായി വേര്‍പിരിഞ്ഞതിനെ കുറിച്ച് താരം തുറന്നുപറഞ്ഞിരുന്നു.

ഇക്കാര്യങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. എന്നാല്‍ ഇപ്പോഴിതാ ഫ്‌ളവേഴ്‌സ് ടിവിയിലെ സ്റ്റാര്‍ മാജിക് എന്ന പരിപാടിയെ കുറിച്ചും എന്തുകൊണ്ട് ആ പരിപാടിയില്‍ പങ്കെടുക്കുന്നില്ലെന്നും പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് സാധിക.

പാപ്പന്‍, ആറാട്ട് എന്നീ ചിത്രങ്ങളുടെ തിരക്കിലേക്ക് കടന്നതോടെയാണ് സ്റ്റാര്‍ മാജിക്കിലേക്ക് എത്താന്‍ പറ്റാതിരുന്നതെന്ന് സാധിക പറയുന്നു. പിന്നെ ഇപ്പോള്‍ ഷോ റീസ്റ്റാര്‍ട്ട് ചെയ്തപ്പോള്‍ ഷോയില്‍ നിന്ന് വിളിച്ചില്ല. അവിടെം ഒരു കുടുംബം പോലെയാണെന്ന് സാധിക പറയുന്നു. വ്യക്തിപരമായി അവിടെയുള്ള എല്ലാവരുടെയും ശൈലി വേറെയാണ്. എല്ലാവരും കുട്ടികളാണ്. എന്റെ ഒരു പാറ്റേണ്‍ അല്ല ആ വേദി. ഞാന്‍ അതുമായി ഒത്തു പോവുകയാണ്. ഗെയിം കളിക്കും എന്നേ ഉള്ളു. പക്ഷേ അത്ര താല്‍പര്യമില്ലെന്നും സാധിക വ്യക്തമാക്കുന്നു.

സ്റ്റാര്‍ മാജിക്കിലെ ചില തമാശകള്‍ ആരോചകമാണെന്ന് തോന്നുമ്പോള്‍ താന്‍ അതിനെതിരെ പ്രതികരിക്കാറുണ്ടെന്ന് സാധിക പറയുന്നു. അല്ലാത്തപ്പോള്‍ മിണ്ടാതെയിരിക്കുന്നതാണ്. സ്റ്റാര്‍ മാജിക്കിന്റെ ആ ഫ്ളോര്‍ എനിക്ക് ഇഷ്ടമാണ്. ആ കമ്പനിയും ഫാമിലിയും ഒക്കെ ഇഷ്ടമാണ്. പക്ഷേ ഞാന്‍ മാത്രം സീനിയര്‍ ആയിട്ടുള്ളു എന്ന തോന്നലാണെന്നും സാധിക വ്യക്തമാക്കുന്നു.

അവിടെയുള്ള നോബി ചേട്ടന്‍, സുധിചേട്ടന്‍, അസീസിക്ക, തങ്കു എല്ലാവരോടും വലിയ സ്നേഹമാണ്. ആ കൂട്ടുകെട്ട് ഇഷ്ടമാണ്. എന്റെ പ്രായത്തേക്കാളും കൂടുതല്‍ പക്വത എനിക്കുള്ളതായി തോന്നാറുണ്ട്. അതാണ് തന്റെ പ്രധാന പ്രശ്നം. പല കാര്യങ്ങളും എനിക്ക് സ്വീകരിക്കാന്‍ പറ്റാതെ വരില്ലെന്നും സാധിക വ്യക്തമാക്കുന്നു.

സ്റ്റാര്‍ മാജിക്കിലെ ചാട്ടയടിയെ കുറിച്ചും സാധിക പറയുന്നുണ്ട്. ഷോയില്‍ കാണുന്ന ചാട്ടയടി അഭിനയം അല്ലെന്നാണ് സാധിക പറയുന്നത്. ഒരിക്കല്‍ തനിത്ത് തങ്കുവിന്റെ കയ്യില്‍ നിന്ന് നല്ലപോലെ കിട്ടിയിട്ടുണ്ടെന്ന് സാധിക പറഞ്ഞു. അന്ന് അടി കിട്ടിയത് കാലിന്റെ ലിഗ്മെന്റിനായിരുന്നു. അടി കിട്ടിയ സ്ഥലത്ത് ചുവപ്പം നീലയും നിറത്തിലേ കാണൂ. ഒരു ദിവസത്തേക്ക് നമ്മള്‍ അവര്‍ പറയുന്നത് പോലെ ചെയ്യണം. അതിനാണ് കാശ് വരുന്നതെന്നും താരം പറയുന്നു.

CLICK TO FOLLOW UKMALAYALEE.COM