സെല്‍ഫി എടുക്കാന്‍ ശ്രമം, ആനയുടെ കുത്തേറ്റ് യുവാവ് ഗുരുതരാവസ്ഥയില്‍ – UKMALAYALEE

സെല്‍ഫി എടുക്കാന്‍ ശ്രമം, ആനയുടെ കുത്തേറ്റ് യുവാവ് ഗുരുതരാവസ്ഥയില്‍

Thursday 21 March 2019 1:24 AM UTC

ആലപ്പുഴ March 21: ആനയ്‌ക്കൊപ്പം നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിച്ചയാള്‍ക്ക് ആനയുടെ കുത്തേറ്റു. പുന്നപ്ര കണ്ണമ്പള്ളിക്കല്‍ വീട്ടില്‍ ജിനേഷിനാണ്(43) വയറിന് കുത്തേറ്റത്. ഗുരുതരമായി പരുക്ക് പറ്റിയ ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ക്ഷേത്രത്തില്‍ എഴുന്നള്ളത്തിന് കൊണ്ടുവന്ന ആനയ്ക്കൊപ്പം നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ക്ക് കുത്തേറ്റത്.

ഇയാളെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. പുന്നപ്ര അറവുകാട് ശ്രീദേവി ക്ഷേത്രത്തിന് കിഴക്കേ പറമ്പില്‍ ഇന്നലെ വൈകീട്ടാണ് സംഭവം.

തളച്ചിരുന്ന ആനകളുടെ സമീപം എത്തിയ ജിനേഷ് ആനയ്ക്ക് മുന്നില്‍ നിന്ന് സെല്‍ഫി എടുക്കുമ്പോഴാണ് കുത്തേറ്റത്.

നാട്ടുകാരും പൊലീസും ചേര്‍ന്നാണ് ജിനേഷിനെ ആശുപത്രിയില്‍ എത്തിച്ചത്. ആനയെ പിന്നീട് എഴുന്നള്ളത്തില്‍ നിന്നും മാറ്റി.

CLICK TO FOLLOW UKMALAYALEE.COM